25
September 2020 - 7:30 pm IST

Download Our Mobile App

Flash News
Archives

National

prathapan

പ്രിയങ്ക ഗാന്ധിയെ വിമര്‍ശിച്ച് ടി.എന്‍. പ്രതാപന്‍

Published:06 August 2020

സത്യത്തില്‍ അയോധ്യയില്‍ രാമജന്മഭൂമി എന്നടയാളപ്പെടുത്തുന്ന അനേകം ക്ഷേത്രങ്ങള്‍ വേറെയുമുണ്ട്. മത പാരസ്പര്യത്തിന്റെ സന്ദേശമുയര്‍ത്തുന്ന ആ ദേവാലയങ്ങള്‍ക്കുള്ള പുണ്യമൊന്നും സംഘ്പരിവാര്‍ പണിയാന്‍പോകുന്ന ക്ഷേത്രത്തിന് ഒരിക്കലും ഉണ്ടാവാന്‍ പോകുന്നില്ല. കാരണം, അവിടെ മതമോ വിശ്വാസമോ അല്ല പുലരാനിരിക്കുന്നത്. പകരം, രാഷ്ട്രീയവും വിദ്വേഷവുമാണെന്നും ടി.എന്‍ പ്രതാപന്‍ വ്യക്തമാക്കുന്നു.

കോഴിക്കോട്: രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ച പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാവും എംപിയുമായ ടി.എന്‍ പ്രതാപന്‍. തീവ്ര ഹിന്ദുത്വത്തെ മൃദുരൂപം കൊണ്ട് നേരിടാന്‍ കഴിയുമെന്ന് ഒരു കോണ്‍ഗ്രസ് നേതാക്കളും കരുതരുതെന്നും ബാബരി വിഷയത്തില്‍ നേരത്തെ സംഭവിച്ച തെറ്റ് തിരുത്താനാണ് കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവേണ്ടതെന്നും ടി.എന്‍ പ്രതാപന്‍  ലേഖനത്തില്‍ വ്യക്തമാക്കുന്നു.ബാബരി പള്ളി പൊളിച്ചത് തെറ്റാണ്. സുപ്രീം കോടതി വിധി ജനാധിപത്യ മര്യാദയുടെ പേരില്‍ മാനിക്കുകയാണ് ഇവിടത്തെ മതേതര വിശ്വാസികള്‍. സത്യത്തില്‍ അയോധ്യയില്‍ രാമജന്മഭൂമി എന്നടയാളപ്പെടുത്തുന്ന അനേകം ക്ഷേത്രങ്ങള്‍ വേറെയുമുണ്ട്. മത പാരസ്പര്യത്തിന്റെ സന്ദേശമുയര്‍ത്തുന്ന ആ ദേവാലയങ്ങള്‍ക്കുള്ള പുണ്യമൊന്നും സംഘ്പരിവാര്‍ പണിയാന്‍പോകുന്ന ക്ഷേത്രത്തിന് ഒരിക്കലും ഉണ്ടാവാന്‍ പോകുന്നില്ല. കാരണം, അവിടെ മതമോ വിശ്വാസമോ അല്ല പുലരാനിരിക്കുന്നത്. പകരം, രാഷ്ട്രീയവും വിദ്വേഷവുമാണെന്നും ടി.എന്‍ പ്രതാപന്‍ വ്യക്തമാക്കുന്നു.


വാർത്തകൾ

Sign up for Newsletter



top