30
September 2020 - 12:54 pm IST

Download Our Mobile App

Flash News
Archives

National

virus three.jpg

പ്ലാസ്മാ തെറാപ്പി പരീക്ഷണങ്ങൾ വിജയകരമായിരുന്നില്ലെന്ന്  എഐഐഎംഎസ് 

Published:06 August 2020

 പ്ലാസ്മാ തെറാപ്പി പരീക്ഷിച്ചതുവഴി രോഗികളിൽ മരണസംഖ്യ വലിയ തോതിൽ കുറക്കാൻ കഴിഞ്ഞില്ല

ന്യൂഡൽഹി: പ്ലാസ്മാ തെറാപ്പി പരീക്ഷണങ്ങൾ  വിജയകരമായിരുന്നില്ലെന്ന് എഐഐഎംഎസ്  ഡയറക്ടർ ഡോ. രൻദീപ് ഗുലേറിയ.  പ്ലാസ്മാ തെറാപ്പി പരീക്ഷിച്ചതുവഴി രോഗികളിൽ മരണസംഖ്യ വലിയ തോതിൽ കുറക്കാൻ കഴിഞ്ഞില്ല. ഇത് പ്രാഥമിക പരിശോധനയാണ്. 15 പേർ വരുന്ന രണ്ട് ഗ്രൂപ്പുകളെ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്.

ആദ്യ ഗ്രൂപ്പിൽ സാധാരണ ചികിൽസ നൽകി. രണ്ടാമത്തെ ഗ്രൂപ്പിൽ പ്ലാസ്മാ ചികിൽസ നടത്തി. രണ്ട് ഗ്രൂപ്പിലെയും മരണനിരക്കിൽ വലിയ അന്തരമുണ്ടായില്ല'' ഡോ. ഗുലേറിയ പറഞ്ഞു. ''പ്ലാസ്മാ തെറാപ്പി പ്രയോജപ്പെടുന്നില്ലെന്ന് വിധിയെഴുതാൻ ആയിട്ടില്ല. പ്ലാസ്മാ ചികിൽസ സുരക്ഷിതമാണെന്ന് ഉറപ്പിച്ചുപറയാം.

രോഗിയെ പ്ലാസ്മാ ചികിൽസ ദോഷകരമായി ബാധിച്ചതായി തെളിവില്ല. അതേസമയം ഉപയോഗപ്രഥവുമല്ല ഡോ. ഗുലേറിയ പറഞ്ഞു. നേരത്തെ മുതൽ പ്ലാസ്മ തെറാപ്പിയെ പ്രധാനപ്പെട്ട ചികിൽസാ രീതിയായി ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. ഐസിഎംആറും പ്ലാസ്മാ ചികിൽസയുടെ ഫലപ്രാപ്തിയെ കുറിച്ചുള്ള അന്വേഷണത്തിലാണ്.


വാർത്തകൾ

Sign up for Newsletter



top