25
September 2020 - 5:39 pm IST

Download Our Mobile App

Flash News
Archives

Kerala

VIRUS ONE.jpg

അഞ്ചുതെങ്ങിൽ കൊവിഡ് കേസുകൾ വർധിച്ചു: 104 പേർക്ക്  രോഗം സ്ഥിരീകരിച്ചു

Published:06 August 2020

 ആറിടങ്ങളിൽ 444 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോൾ 104 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 

തിരുവനന്തപുരം: അഞ്ചുതെങ്ങിൽ കൊവിഡ് കേസുകൾ വർധിച്ചു. ആറിടങ്ങളിൽ 444 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോൾ 104 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ അമ്പതുപേരിൽ നടത്തിയ പരിശോധനയിൽ 16 പേർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. പാറശാലയിലും കൂടുതൽ പേർക്ക് കൊറോണ സ്ഥിരീകരിച്ചു. നേരത്തേ രോഗികൾ കൂടുതൽ ഉണ്ടായിരുന്ന ഇടങ്ങളിൽ ഇപ്പോൾ രോഗികളുടെ എണ്ണം കുറഞ്ഞു.

 കളളിക്കാട്,വെളളറട, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി എന്നീ ഹ്രസ്വ ക്ലസ്റ്ററുകൾ വലിയ ക്ലസ്റ്ററുകളാകാനുളള സാദ്ധ്യതയുണ്ടെന്ന് ഇന്നലെ മുഖ്യമന്ത്രിതന്നെ സൂചിപ്പിച്ചിരുന്നു.ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 274 പേരിൽ 248 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്.പൂന്തുറ, വിഴിഞ്ഞം എന്നീ സ്ഥലങ്ങളിൽ രോഗവ്യാപന സാദ്ധ്യത കുറയുന്നുണ്ട്. എന്നാൽ അപകടാവസ്ഥ അയഞ്ഞിട്ടില്ല.
 


വാർത്തകൾ

Sign up for Newsletter



top