30
September 2020 - 10:53 am IST

Download Our Mobile App

National

virus two.jpg

ഉത്തർപ്രദേശിൽ കൊവിഡ് ബാധിതതരുടെ പ്രതിദിന കണക്കുകളിൽ റെക്കോർഡ് വർധനവ്

Published:06 August 2020

രോഗികളുടെ എണ്ണം ഒരുലക്ഷത്തി എണ്ണായിരം കടന്നു

ലഖ്‌നോ: ഉത്തർപ്രദേശിൽ കൊവിഡ് ബാധിതരുടെ പ്രതിദിന കണക്കുകളിൽ റെക്കോർഡ് വർധനവ്. ഇന്ന് 4,586 പേരാണ് രോഗബാധിതർ. 61 പേർ മരിച്ചു. രോഗികളുടെ എണ്ണം ഒരുലക്ഷത്തി എണ്ണായിരം കടന്നു. ഇന്നലെയും നാലായിരത്തിലധികം പേർക്ക കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കാൻപൂരിലാണ് അധികം കേസുകൾ. കാൻപൂരിൽ 459 പേർക്കും, ലഖ്‌നോവിൽ 336 പേർക്കും പ്രയാഗ് രാജിൽ 204 പേർക്കും ഗാസിയാബാദിൽ 139 പേർക്കും വാരാണസിയിൽ 131 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന് പിന്നാലെ യുപി കാബിനറ്റ് മന്ത്രി ബ്രജേഷ് പതക്കിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 56,282 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 20 ലക്ഷത്തിനടുത്തെത്തി.ഇതുവരെ രോഗബാധിതരായവരുടെ എണ്ണം 19,64,537 ആയി. ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 904 പേരാണ്. ഇതോടെ ഇന്ത്യയിലെ കോവിഡ് മരണം 40,699 ആയി.


 


വാർത്തകൾ

Sign up for Newsletter



top