25
September 2020 - 7:51 pm IST

Download Our Mobile App

Flash News
Archives

Kerala

CONTAINMENT ZONE.jpg

ആലപ്പുഴ ജില്ലയിൽ ആറ് വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ്  സോണായി പ്രഖ്യാപിച്ചു

Published:06 August 2020

നഗരസഭയിലെ 1, 16 വാർഡുകൾ എന്നിവയാണ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായത്

 

ആലപ്പുഴ: ചെട്ടികുളങ്ങര പഞ്ചായത്തിലെ 1, 21 വാർഡുകൾ, പുന്നപ്ര നോർത്ത് പഞ്ചായത്തിലെ 2, 15 വാർഡുകൾ, ആലപ്പുഴ നഗരസഭയിലെ 1, ആലപ്പുഴ ജില്ലയിൽ ആറ് വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ്  സോണായി പ്രഖ്യാപിച്ചു. 16 വാർഡുകൾ എന്നിവയാണ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായത്.

കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും 2005 ദുരന്തനിവാരണ നിയമപ്രകാരവും ഐപിസി സെക്ഷൻ 188, 269 പ്രകാരവും നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
രോഗ വ്യാപനം നിയന്ത്രണ വിധേയമായതായി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ്, ആലപ്പുഴ നഗരസഭ വാർഡ് 51,

ചേർത്തല നഗരസഭ വാർഡ് 27, 30, തണ്ണീർമുക്കം ഗ്രാമപ്പഞ്ചായത്ത് വാർഡ് 21, 23 എന്നീ വാർഡുകളെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി. തുറവൂർ പഞ്ചായത്തിലെ 9, 10, 11 വാർഡുകൾ ഒഴികെ ബാക്കി എല്ലാ വാർഡുകളെയും കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി,എഴുപുന്ന പഞ്ചായത്തിൽ ഒന്നു മുതൽ 15 വരെയുള്ള വാർഡുകളിൽ 10ാം
 വാർഡ് ഒഴികെ ഉള്ള വാർഡുകളെയും കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്


വാർത്തകൾ

Sign up for Newsletter



top