25
September 2020 - 5:42 pm IST

Download Our Mobile App

Flash News
Archives

National

mullapally.jpg

ഞെട്ടിക്കുന്ന വിവരമാണ് എൻ.ഐ.എയുടെ കേസ് ഡയറിലുള്ളതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

Published:06 August 2020

ഇന്ത്യയുടെ ചരിത്രത്തിലാദ്യമാണ് ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന്റെ പ്രഭവകേന്ദ്രമാകുന്നത്

തിരുവനന്തപുരം:  സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഉൾപ്പെട്ടിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് എൻ.ഐ.എയുടെ കേസ് ഡയറിലുള്ളതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇന്ത്യയുടെ ചരിത്രത്തിലാദ്യമാണ് ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന്റെ പ്രഭവകേന്ദ്രമാകുന്നത്.

പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെ തുടക്കം മുതൽ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ചെയ്തത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയിലേക്ക് അന്വേഷണം എത്തുമ്പോഴും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്റേത്. എന്നാൽ ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാൻ ശിവശങ്കർ വിളിച്ചില്ലെന്ന ന്യായവാദമാണ് സി.പി.എം നേതാക്കൾ ഉയർത്തുന്നത്. അടുത്തക്കാലത്ത് 200 കോടിയിലധികം രൂപയുടെ സ്വർണം കടത്തിയിട്ടുള്ളതാണെന്നാണ് കരുതപ്പെടുന്നത്.

അങ്ങനെ എങ്കിൽ എന്തുകൊണ്ട് സ്വർണ്ണക്കള്ളക്കടത്ത് കേസിലെ മുഖ്യകണ്ണിയായ സ്വപ്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വാധീനം ഉപയോഗപ്പെടുത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കോൺഗ്രസ് തുടക്കം മുതൽ ആരോപിച്ചത് പോലെ മുഖ്യമന്ത്രിയുടേയും അദ്ദേഹത്തിന്റെയും ഓഫീസിന്റെ പങ്ക് കൂടുതൽ വ്യക്തമാക്കുന്നതാണ് ഓരോ ദിവസവും പുറത്ത് വരുന്ന കാര്യങ്ങളെന്നും മുല്ലപ്പള്ളി പറ
 


വാർത്തകൾ

Sign up for Newsletter



top