30
September 2020 - 11:11 am IST

Download Our Mobile App

Special

father.jpg

അച്ഛനെ കണ്ട് പഠിച്ച് മകൻ, മകന്‍റെ പ്രകടനം കണ്ട് അഭിമാനത്തോടെ നിൽക്കുന്ന അച്ഛനും

Published:06 August 2020

ഇവിടെ അച്ഛൻ മകന് പച്ചക്കറികൾ അനായാസം എങ്ങനെ മുറിക്കാമെന്ന് പഠിപ്പിക്കുകയാണ്. വളരെ പെട്ടെന്നുതന്നെ പച്ചക്കറികൾ കൊത്തി നുറുക്കുന്ന ഷെഫിനേയാണ് വിഡിയോയിൽ കാണാനാവുക.

പൊതുവേ ആൺകുട്ടികൾക്കെപ്പോഴും അവരുടെ അച്ഛൻമാരായിരിക്കും ഹീറോ. ഇപ്പോഴിത തുർക്കിയിലെ ഒരു ഷെഫും അദ്ദേഹത്തിന്‍റെ മകനുമാണ് സോഷ്യൽ മീഡിയയിലെ താരങ്ങൾ. ഇവിടെ അച്ഛൻ മകന് പച്ചക്കറികൾ അനായാസം എങ്ങനെ മുറിക്കാമെന്ന് പഠിപ്പിക്കുകയാണ്. വളരെ പെട്ടെന്നുതന്നെ പച്ചക്കറികൾ കൊത്തി നുറുക്കുന്ന ഷെഫിനേയാണ് വിഡിയോയിൽ കാണാനാവുക.

അതീവ ശ്രദ്ധയോടെ ഇത് നോക്കി നിൽക്കുകയാണ് മകൻ. ശേഷം മകന്‍റെ ഊഴമാണ്. അച്ഛനെ പോലെ തന്നെ വളരെ വേഗത്തിൽ പച്ചക്കറി മുറിക്കുന്ന മകനെ അഭിമാനത്തോടെ നോക്കുകയാണ് ഷെഫ്. പച്ചക്കറികൾ മുഴുവൻ അരിഞ്ഞു തീർത്ത മകന് ഷെഫ് ഉമ്മ കൊടുക്കുന്നതോടെ വിഡിയോ അവസാനിക്കുകയാണ്. ഈ അച്ഛനേയും മകനേയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

 


വാർത്തകൾ

Sign up for Newsletter



top