29
September 2020 - 11:00 am IST

Download Our Mobile App

Updates

Youtube

തെ​റ്റ് പ്ര​ച​രി​പ്പി​ച്ച​തി​ന് 2,600 ചൈ​നീ​സ് യുട്യൂ​ബ് ചാ​ന​ലു​ക​ള്‍ ഗൂ​ഗ്ള്‍ നീ​ക്കി

Published:06 August 2020

ഭ​ര​ണ​കൂ​ട പി​ന്തു​ണ​യു​ള്ള ഹാ​ക്കി​ങും ആ​ക്ര​മ​ണ​ങ്ങ​ളും നേ​രി​ടു​ന്ന​തി​നാ​യി പ്ര​വ​ര്‍ത്തി​ച്ചു​വ​രു​ന്ന ഗൂ​ഗ്ളി​ന്‍റെ ത്രെ​റ്റ് അ​നാ​ലി​സി​സ് ഗ്രൂ​പ്പ് ത​യാ​റാ​ക്കി​യ  റി​പ്പോ​ര്‍ട്ട് അ​നു​സ​രി​ച്ചാ​ണ് കു​ഴ​പ്പ​ക്കാ​രാ​യ ചാ​ന​ലു​ക​ളെ എ​ടു​ത്തു​മാ​റ്റി​യ​ത്.

മും​ബൈ: ‌തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ ഉ​ള്ള​ട​ക്ക​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​താ​യി ക​ണ്ടെ​ത്തി​യ ചൈ​ന​യി​ല്‍ നി​ന്നു​ള്ള 2,600 യു ​ട്യൂ​ബ് ചാ​ന​ലു​ക​ള്‍ ഗൂ​ഗ്ള്‍ ഒ​ഴി​വാ​ക്കി. ഭ​ര​ണ​കൂ​ട പി​ന്തു​ണ​യു​ള്ള ഹാ​ക്കി​ങും ആ​ക്ര​മ​ണ​ങ്ങ​ളും നേ​രി​ടു​ന്ന​തി​നാ​യി പ്ര​വ​ര്‍ത്തി​ച്ചു​വ​രു​ന്ന ഗൂ​ഗ്ളി​ന്‍റെ ത്രെ​റ്റ് അ​നാ​ലി​സി​സ് ഗ്രൂ​പ്പ് ത​യാ​റാ​ക്കി​യ  റി​പ്പോ​ര്‍ട്ട് അ​നു​സ​രി​ച്ചാ​ണ് കു​ഴ​പ്പ​ക്കാ​രാ​യ ചാ​ന​ലു​ക​ളെ എ​ടു​ത്തു​മാ​റ്റി​യ​ത്.

പ്ലാ​റ്റ്ഫോ​മി​ലെ ‌"ഏ​കോ​പി​ത സ്വാ​ധീ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍' സം​ബ​ന്ധി​ച്ച് ഏ​പ്രി​ല്‍ മു​ത​ല്‍ ജൂ​ണ്‍ വ​രെ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ രൂ​പം ന​ല്‍കി​യ പ​ട്ടി​ക​യി​ലു​ള്ള ചാ​ന​ലു​ക​ളാ​ണ് നീ​ക്കം ചെ​യ്ത​തെ​ന്ന് ആ​ല്‍ഫ​ബെ​റ്റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി അ​റി​യി​ച്ചു. തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ചു​വെ​ന്ന ആ​രോ​പ​ണം ബെ​യ്ജി​ങ് നേ​ര​ത്തെ നി​ഷേ​ധി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, യു​എ​സി​ലെ ചൈ​നീ​സ് എം​ബ​സി ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ഒ​ഴി​വാ​ക്ക​പ്പെ​ട്ട മി​ക്ക ചാ​ന​ലു​ക​ളും സ്പാ​മും രാ​ഷ്‌​ട്രീ​യേ​ത​ര ഉ​ള്ള​ട​ക്ക​വും മാ​ത്ര​മാ​ണ് പോ​സ്റ്റ് ചെ​യ്ത​തെ​ന്ന് ഗൂ​ഗ്ള്‍ പ​റ​ഞ്ഞു. 
 
എ​ന്നാ​ല്‍ അ​വ​യി​ല്‍ ചി​ല​ത് യു​എ​സി​ലെ വം​ശീ​യ നീ​തി പ്ര​തി​ഷേ​ധ​ത്തെ​ക്കു​റി​ച്ച് ഉ​ള്ള​ട​ക്കം ധാ​രാ​ള​മാ​യി പോ​സ്റ്റ് ചെ​യ്തു. മി​നി​യാ​പൊ​ളി​സി​ല്‍ ജോ​ര്‍ജ് ഫ്‌​ളോ​യി​ഡി​നെ പൊ​ലീ​സ് കൊ​ല​പ്പെ​ടു​ത്തി​യ​ത് ഇ​തി​നു പ്ര​ചോ​ദ​ന​മാ​യി. ഉ​ള്ള​ട​ക്കം ചൈ​നീ​സ് ഭാ​ഷ​യി​ലാ​ണ് പോ​സ്റ്റ് ചെ​യ്ത​ത്.


വാർത്തകൾ

Sign up for Newsletter



top