25
September 2020 - 5:33 pm IST

Download Our Mobile App

Flash News
Archives

Updates

South indian bank

സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്ക് സാ​മ്പ​ത്തി​കേ​ത​ര സ​ബ്‌​സി​ഡി​യ​റി തു​ട​ങ്ങും

Published:06 August 2020

സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​ന്‍റെ പൂ​ര്‍ണ ഉ​ട​മ​സ്ഥ​ത​യി​ല്‍ സാ​മ്പ​ത്തി​കേ​ത​ര സ​ബ്‌​സി​ഡി​യ​റി സ്ഥാ​പി​ക്കാ​ന്‍ റി​സ​ര്‍വ് ബാ​ങ്ക് അ​നു​മ​തി ന​ല്‍കി. സേ​വ​ന മേ​ഖ​ല വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ബ്‌​സി​ഡി​യ​റി സ്ഥാ​പി​ക്കു​ന്ന​ത്. കൂ​ടു​ത​ല്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ ബാ​ങ്ക് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ന്യൂ​ഡ​ൽ​ഹി: സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​ന്‍റെ പൂ​ര്‍ണ ഉ​ട​മ​സ്ഥ​ത​യി​ല്‍ സാ​മ്പ​ത്തി​കേ​ത​ര സ​ബ്‌​സി​ഡി​യ​റി സ്ഥാ​പി​ക്കാ​ന്‍ റി​സ​ര്‍വ് ബാ​ങ്ക് അ​നു​മ​തി ന​ല്‍കി. സേ​വ​ന മേ​ഖ​ല വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ബ്‌​സി​ഡി​യ​റി സ്ഥാ​പി​ക്കു​ന്ന​ത്. കൂ​ടു​ത​ല്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ ബാ​ങ്ക് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

റീ​ട്ടെ​യ്ല്‍ ഫി​നാ​ന്‍സി​ങ്, ഇ​ൻ​ഷ്വ​റ​ന്‍സ്, പു​ന​ര്‍ ഇ​ൻ​ഷ്വ​റ​ന്‍സ് തു​ട​ങ്ങി​യ രം​ഗ​ങ്ങ​ള്‍ക്കാ​യി സ​ബ്‌​സി​ഡി​യ​റി​ക​ളോ അ​സോ​സി​യേ​റ്റ് ക​മ്പ​നി​ക​ളോ രൂ​പീ​ക​രി​ക്കു​ന്ന​തി​നു​ള്ള നി​ര്‍ദേ​ശം കു​റേ​ക്കാ​ല​മാ​യി എ​സ്ഐ​ബി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​യി​രു​ന്നു.​ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ൻ​ഷ്വ​റ​ന്‍സ്, സ്റ്റോ​ക്ക് ബ്രോ​ക്കി​ങ്, പോ​ർ​ട്ട്ഫോ​ളി​യൊ മാ​നെ​ജ്‌​മെ​ന്‍റ് എ​ന്നി​വ​യു​ള്‍പ്പെ​ടെ നി​ര​വ​ധി ബി​സി​ന​സു​ക​ള്‍ക്കാ​യി പ്ര​ത്യേ​ക സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​തി​നാ​യി ബാ​ങ്കി​ന്‍റെ മെ​മ്മോ​റാ​ണ്ടം ഒ​ഫ് അ​സോ​സി​യേ​ഷ​നി​ല്‍ (എം​ഒ​എ) മാ​റ്റം വ​രു​ത്താ​ന്‍ ജൂ​ണി​ല്‍ ന​ട​ന്ന ബോ​ര്‍ഡ് യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു.

വ​ലി​യ കോ​ര്‍പ്പ​റേ​റ്റ് വാ​യ്പ​ക​ളു​ടെ പോ​ര്‍ട്ട്ഫോ​ളി​യോ ചെ​റു​താ​ക്കാ​നും എ​സ്എം​ഇ, റീ​ട്ടെ​യ്‌​ല്‍ വാ​യ്പ​ക​ള്‍ക്ക് കൂ​ടു​ത​ല്‍ മു​ന്‍തൂ​ക്കം ന​ല്‍കാ​നും 2014 മു​ത​ല്‍ സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്ക് ശ്ര​ദ്ധ ചെ​ലു​ത്തി​യി​രു​ന്നു. എം​എ​സ്എം​ഇ, അ​ഗ്രി​ക​ള്‍ച്ച​ര്‍, ഹോം, ​ഓ​ട്ടോ സെ​ക്റ്റ​ര്‍ വാ​യ്പ​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ഫി​നാ​ന്‍സ് കോ​ര്‍പ്പ​റേ​ഷ​നി​ല്‍ (ഐ​എ​ഫ്‌​സി) നി​ന്ന് എ​സ്‌​ഐ​ബി ഉ​പ​ദേ​ശം തേ​ടി​വ​രു​ന്നു​ണ്ട്. കൊ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലും ഏ​പ്രി​ല്‍- ജൂ​ണ്‍ കാ​ല​യ​ള​വി​ല്‍ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച​തി​ന്‍റെ അ​നു​ബ​ന്ധ​മാ​യാ​ണ് സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്ക് പ്ര​വ​ര്‍ത്ത​ന മേ​ഖ​ല വി​പു​ലീ​ക​രി​ക്കു​ന്ന​ത്. അ​റ്റാ​ദാ​യ​ത്തി​ലും പ്ര​വ​ര്‍ത്ത​ന ലാ​ഭ​ത്തി​ലും നേ​ടി​യ വ​ര്‍ധ​ന​യ്ക്കു പു​റ​മെ കി​ട്ടാ​ക്ക​ട​ത്തി​ന്‍റെ തോ​തു കു​റ​യ്ക്കാ​നും ഈ ​കാ​ല​യ​ള​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്നു. 

ന​ട​പ്പു സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ന്‍റെ ആ​ദ്യ ത്രൈ​മാ​സ​ത്തി​ലെ (ക്യു 1) ​അ​റ്റാ​ദാ​യം 11.45% വ​ര്‍ധ​ന​യോ​ടെ 81.65 കോ​ടി രൂ​പ​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍ഷം ഇ​തേ കാ​ല​യ​ള​വി​ല്‍ 73.26 കോ​ടി മാ​ത്ര​മാ​യി​രു​ന്നു അ​റ്റാ​ദാ​യം. 317 .63 കോ​ടി​യാ​യി​രു​ന്ന പ്ര​വ​ര്‍ത്ത​ന ലാ​ഭം 27.09% വ​ര്‍ധി​ച്ച് 403.68 കോ​ടി​യാ​യി. ബി​സി​ന​സ് 2914 കോ​ടി​യു​ടെ വ​ര്‍ധ​ന​യോ​ടെ 1,48,288 കോ​ടി​യി​ലെ​ത്തി. അ​റ്റ പ​ലി​ശ വ​രു​മാ​ന​ത്തി​ല്‍ 10 ശ​ത​മാ​ന​വും പ​ലി​ശ​യേ​ത​ര വ​രു​മാ​ന​ത്തി​ല്‍ 57 ശ​ത​മാ​ന​വു​മാ​ണ് വ​ര്‍ധ​ന. കി​ട്ടാ​ക്ക​ടം 3.09 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. ആ​ദാ​യ ര​ഹി​ത വാ​യ്പ ഇ​ന​ത്തി​ലു​ള്ള നീ​ക്കി​യി​രു​പ്പ് അ​നു​പാ​തം 58.76 ശ​ത​മാ​ന​മാ​യും  മൂ​ല​ധ​ന പ​ര്യാ​പ്ത​ത അ​നു​പാ​തം 13.49 ശ​ത​മാ​ന​മാ​യും ഉ​യ​ര്‍ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ബാ​ങ്കി​ന്‍റെ ലാ​ഭ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​ന്‍ പ​ര​മ്പ​രാ​ഗ​ത ദി​ശ​യി​ല്‍ അ​നു​യോ​ജ്യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് എം​ഡി​യും ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വു​മാ​യ വി.​ജി. മാ​ത്യു, ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ സാ​മ്പ​ത്തി​ക പ്ര​ക​ട​ന​ത്തെ​ക്കു​റി​ച്ചു​ള്ള വി​ശ​ക​ല​ന യോ​ഗ​ത്തി​ല്‍  പ​റ​ഞ്ഞി​രു​ന്നു. മോ​ശം വാ​യ്പാ പ്ര​ശ്‌​ന​ത്തെ ഒ​രു പ​രി​ധി​വ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ന്‍ മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞെ​ങ്കി​ലും മൊ​ത്തം എ​ന്‍പി​എ 4.93 ശ​ത​മാ​ന​വും നെ​റ്റ് എ​ന്‍പി​എ 3.09 ശ​ത​മാ​ന​വു​മാ​ണ് ഇ​പ്പോ​ഴും. ഓ​ഹ​രി​വി​ല​യും താ​ഴ്ന്ന നി​ല​യി​ലാ​ണ്. മൂ​ന്ന് വ​ര്‍ഷം വീ​ത​മു​ള്ള ര​ണ്ട് ടേം ​പൂ​ര്‍ത്തി​യാ​ക്കി​യ ശേ​ഷം സെ​പ്റ്റം​ബ​ര്‍ 30ന് ​വി.​ജി മാ​ത്യു സ്ഥാ​ന​മൊ​ഴി​യു​ക​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​ന്‍ഗാ​മി  ഐ​സി​ഐ​സി​ഐ ബാ​ങ്കി​ല്‍ നി​ന്നു​ള്ള ഒ​രു പ്ര​മു​ഖ ബാ​ങ്ക​ര്‍ ആ​യി​രി​ക്കു​മെ​ന്നാ​ണ് വി​വ​രം. 


വാർത്തകൾ

Sign up for Newsletter



top