25
September 2020 - 7:05 pm IST

Download Our Mobile App

Flash News
Archives

World

Sri Lanka Parliamentary Election, Rajapaksa, Election 2020

രജപക്സയ്ക്ക് ഗംഭീര വിജയം; വിക്രമസിംഗെയുടെ പാർട്ടി തകർന്നു

Published:07 August 2020

പ്ര​​ധാ​​ന​​മ​​ന്ത്രി മ​​ഹീ​​ന്ദ ര​​ജ​​പ​​ക്സ​​യുടെ അതിശക്തമായ രാഷ്ട്രീയ തിരിച്ചുവരവു കൂടിയാണിത്. 225 അംഗ പാർലമെന്‍റിൽ 145 സീറ്റുകൾ എസ്എൽപിപി കരസ്ഥമാക്കി.

കൊ​​ളം​​ബോ: ശ്രീ​​ല​​ങ്ക​​യി​​ൽ ന​​ട​​ന്ന പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ര​​ജ​​പ​​ക്സ കു​​ടും​​ബം ന​​യി​​ക്കു​​ന്ന ഭ​​ര​​ണ​​ക​​ക്ഷി ശ്രീ​​ല​​ങ്ക പീ​​പ്പി​​ൾ​​സ് പാ​​ർ​​ട്ടി (എ​​സ്എ​​ൽ​​പി​​പി)ക്ക് തകർപ്പൻ വിജയം. പ്ര​​ധാ​​ന​​മ​​ന്ത്രി മ​​ഹീ​​ന്ദ ര​​ജ​​പ​​ക്സ​​യുടെ അതിശക്തമായ രാഷ്ട്രീയ തിരിച്ചുവരവു കൂടിയാണിത്. 225 അംഗ പാർലമെന്‍റിൽ 145 സീറ്റുകൾ എസ്എൽപിപി കരസ്ഥമാക്കി. സഖ്യകക്ഷികളുടേതടക്കം 150 സീറ്റ്. 22 ഇലക്റ്ററൽ ജില്ലകളിൽ നാലെണ്ണമൊഴിച്ച് ബാക്കിയെല്ലാം പ്രധാനമന്ത്രി നയിക്കുന്ന പാർട്ടിക്കാണ്. 59.9 ശതമാനം വോട്ട് പാർട്ടി നേടി. സിംഹള ഭൂരിപക്ഷമുള്ള തെക്കൻ മേഖലയിൽ 60 ശതമാനത്തിലേറെയും വോട്ടുണ്ട് പാർട്ടിക്ക്.

പ്രധാനമന്ത്രി നരേന്ദ്ര മോദി മഹീന്ദ രജപക്സയെ തെരഞ്ഞെടുപ്പു വിജയത്തിൽ അഭിനന്ദനം അറിയിച്ചു. ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും കൂടുതൽ സഹകരിച്ചു പ്രവർത്തിക്കണമെന്ന് മോദി പറഞ്ഞു. ഫോണിൽ വിളിച്ച് തന്നെ അഭിനന്ദിച്ചതിന് മോദിക്കു നന്ദി പറഞ്ഞ് പിന്നീട് രജപക്സ ട്വീറ്റ് ചെയ്തു. ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഊഷ്മളമായ സൗഹൃദമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മഹീന്ദയുടെ സഹോദരൻ ഗോ​​ത​​ബാ​​യ ര​​ജ​​പ​​ക്സ​​യാണ് ശ്രീലങ്കയുടെ പ്രസിഡന്‍റ്. ര​​ജ​​പ​​ക്സ കു​​ടും​​ബ​​ത്തി​​ന്‍റെ പൂ​​ർ​​ണ ആ​​ധി​​പ​​ത്യ​​ത്തി​​ലാ​​യിരിക്കുന്നു ലങ്ക ഇപ്പോൾ. തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ തിരിച്ചടിയുണ്ടായത് മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ യുഎൻപിക്കാണ്. ഒരു സീറ്റ് നേടാനേ യുഎൻപിക്കായുള്ളൂ; അതും ദേശവ്യാപകമായുള്ള മൊത്തം വോട്ടിന്‍റെ അടിസ്ഥാനത്തിൽ കിട്ടിയത്. 22 ജില്ലകളിൽ നിന്നും ഒരു സീറ്റ് പോലും നേടാൻ രാജ്യത്തെ ഏറ്റവും പ്രമുഖമായിരുന്ന രാഷ്ട്രീയ പാർട്ടിക്കു സാധിച്ചില്ല. 

1977ൽ പാർലമെന്‍റിലെത്തിയ ശേഷം ഇതാദ്യമായി വിക്രമസിംഗെ കൊളംബോ ജില്ലയിൽ പരാജയമേറ്റുവാങ്ങി. ഇവിടെ പല മണ്ഡലങ്ങളിലും അദ്ദേഹത്തിന്‍റെ പാർട്ടി നാലാം സ്ഥാനത്തായി. രണ്ടു ശതമാനം വോട്ടു മാത്രമാണ് പാർട്ടിക്കു കിട്ടിയത്. ദേശീയ തലത്തിൽ അഞ്ചാം സ്ഥാനം! നാലു തവണത്തെ പ്രധാനമന്ത്രിയാണ് വിക്രമസിംഗെ. ഇദ്ദേഹത്തിന്‍റെ പാർട്ടിയിൽ നിന്ന് വിട്ടുപോയി സ്വന്തം പാർട്ടി (എസ്ജെബി)യുണ്ടാക്കിയ മുൻ പ്രസിഡന്‍റ് സ്ഥാനാർഥി സജിത് പ്രേമദാസ നേട്ടം കൊയ്തു. പ്രധാന മുസ്ലിം പാർട്ടിയുമായി സഖ്യത്തിലായിരുന്ന എസ്ജെബി 55 സീറ്റ് നേടി. 23 ശതമാനം വോട്ട് നേടിയ എസ്ജെബിയാണ് രണ്ടാമത്തെ വലിയ പാർട്ടി.

പ്രധാന തമിഴ്പാർട്ടിയായ ടിഎന്‍എയും ശോഭിച്ചില്ല. കഴിഞ്ഞ തവണ 16 സീറ്റുണ്ടായിരുന്ന അവർക്ക് ഇക്കുറി 10 സീറ്റ് മാത്രം. മാർക്സിസ്റ്റ് ജെവിപിക്ക് മൂന്നു സീറ്റേയുള്ളൂ. കഴിഞ്ഞ തവണ ആറു സീറ്റുണ്ടായിരുന്നു. 


വാർത്തകൾ

Sign up for Newsletter



top