25
September 2020 - 6:21 pm IST

Download Our Mobile App

Flash News
Archives

Bollywood

RIYA.jpg

ചോദ്യം ചെയ്യുന്നതിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യവുമായി റിയ ചക്രവർത്തി

Published:07 August 2020

സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഇ.ഡിക്ക് മുൻപാകെ ഹാജരാകാൻ നിർദേശിച്ചത് 

മുംബൈ: സുശാന്ത് സിംഗ് രജ്പുതിന്റെ മരണം ചോദ്യം ചെയ്യല്ലിന് ഹാജരാകണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിർദേശത്തിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി റിയ ചക്രവർത്തി. ചോദ്യം ചെയ്യുന്നതിനായി വെള്ളിയാഴ്ച രാവിലെ ഹാജരാകണമെന്ന് ഇവരോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഇ.ഡിക്ക് മുൻപാകെ ഹാജരാകാൻ നിർദേശിച്ചത്. പണമിടപാടുമായി ബന്ധപ്പെട്ടുള്ള എല്ലാ രേഖകളും ഹാജരാക്കണമെന്നും റിയയോട് നിർദേശിച്ചിരിക്കുന്നത്. 

സുശാന്തിന്റെ പിതാവ് നൽകിയ പരാതിയിന്മേലുള്ള അന്വേഷണം ബിഹാറിലെ പട്‌നയിൽ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് റിയ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. ഇതിൽ വാദം കേൾക്കുന്നത് വരെ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്നാണ് ഇ.ഡിയോട് റിയ അഭ്യർഥിച്ചിരിക്കുന്നത്.

നിയമവിരുദ്ധ സാമ്പത്തിക ഇടപാട് നടന്നതായി സുശാന്തിന്റെ കുടുംബം പരാതിപ്പെട്ടിരുന്നു. സുശാന്തിന്റെ അക്കൗണ്ടിൽ നിന്ന് പതിനഞ്ച് കോടി രൂപ റിയ വകമാറ്റിയെന്നും, നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾക്ക് ഈ പണം ഉപയോഗിച്ചെന്നുമായിരുന്നു കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ ദിവസങ്ങളിൽ റിയയുടെ ഹൗസ് മാനേജർ സാമുവൽ മിറൻഡയെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു.
 


വാർത്തകൾ

Sign up for Newsletter



top