25
September 2020 - 5:30 pm IST

Download Our Mobile App

Flash News
Archives

Mollywood

Actor Devan, Dileep, Malayalam Movie, Movie News

ആ നല്ല കഥാപാത്രത്തിന് പിന്നില്‍ ദിലീപ്:  ദേവന്‍

Published:07 August 2020

ഒരു പട്ടാളക്കാരനാവാന്‍ മോഹിച്ച ദേവന്‍ അവിചാരിതമായാണ് സിനിമയിലെത്തുന്നത്. ജാക്ക് ഡാനിയൽ എന്ന ചിത്രത്തിൽ തനിക്ക് വളരെ പോസിറ്റീവ് ആയ  കഥാപാത്രം  കിട്ടിയതിന് പിന്നിൽ ദിലീപ് ആണെന്ന് ദേവൻ പറയുന്നു.

 തെന്നിന്ത്യന്‍ സിനിമയിലെ സുന്ദരനായ വില്ലന്‍ എന്നാണ് ദേവൻ അറിയപ്പെടുന്നത്. മലയാളത്തില്‍ നായകനായും വില്ലനായും സ്വഭാവ നടനായുമെല്ലാം അഭിനയിച്ചിട്ടുള്ള ദേവന്‍ അന്യഭാഷാ ചിത്രങ്ങളില്‍ വില്ലന്‍ വേഷത്തിലാണ് കൂടുതലും തിളങ്ങിയിരുന്നത്. ഇന്നും തെന്നിന്ത്യയിലെ ഏറ്റവും വിലകൂടിയ താരങ്ങളിലൊരാളാണ് ദേവന്‍.  ഒരു പട്ടാളക്കാരനാവാന്‍ മോഹിച്ച ദേവന്‍ അവിചാരിതമായാണ് സിനിമയിലെത്തുന്നത്. ജാക്ക് ഡാനിയൽ എന്ന ചിത്രത്തിൽ തനിക്ക് വളരെ പോസിറ്റീവ് ആയ  കഥാപാത്രം  കിട്ടിയതിന് പിന്നിൽ ദിലീപ് ആണെന്ന് ദേവൻ പറയുന്നു.

തന്നെ ആ ചിത്രത്തിലേക്ക് നിർദേശിച്ചത് ദിലീപ് ആണെന്ന് അദ്ദേഹം പറഞ്ഞു. അതിലെ കഥാപാത്രം ഞാൻ ചെയ്താൽ നന്നാവുമെന്ന് സംവിധായകനോട് പറയുന്നത് ദിലീപ് ആണ്.  അങ്ങനെയാണ് ആ ചിത്രം തന്നിലേക്കെത്തിയതെന്ന് ദേവൻ വെളിപ്പെടുത്തി. ആ കഥാപാത്രവും കഥയും തനിക്കേറെ ഇഷ്ടപ്പെട്ടത് കൊണ്ട് കൂടിയാണ് ജാക്ക് ഡാനിയൽ ചെയ്തത്.

ഗാനഗന്ധർവൻ എന്ന മമ്മൂട്ടി ചിത്രത്തിൽ ദേവൻ കോമഡി വേഷം ചെയ്തിരുന്നു. വില്ലൻ വേഷം ചെയ്യാനാണ് ഇപ്പോഴും ഇഷ്ടമെങ്കിലും ആ വേഷം ചെയ്തത് വില്ലൻ ഇമേജിന് ഒരു മാറ്റം ഉണ്ടാക്കിയെന്നും ദേവൻ പറയുന്നു. നിർമാതാവായി വന്ന് 1983 -ൽ നാദം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ദേവൻ ഹരിഹരന്റെ ആരണ്യകത്തിലെ നായക വേഷത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. ന്യൂഡൽഹി, ഏകലവ്യൻ, ബാഷ എന്നീ ചിത്രങ്ങളിലേത് ദേവന്റെ ശ്രദ്ധിക്കപ്പെട്ട വില്ലൻ വേഷങ്ങളാണ്. കന്നഡ, ഹിന്ദി ചിത്രങ്ങളിലും ദേവൻ അഭിനയിച്ചിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top