25
September 2020 - 7:13 pm IST

Download Our Mobile App

Flash News
Archives

Updates

Rbi

ഓഫ്‌​ലൈ​ന്‍ പേ​യ്‌​മെ​ന്‍റു​മാ​യി ആ​ര്‍ബി​ഐ

Published:07 August 2020

ക്രെ​ഡി​റ്റ് അ​ല്ലെ​ങ്കി​ല്‍ ഡെ​ബി​റ്റ് കാ​ര്‍ഡു​ക​ള്‍, വാ​ല​റ്റു​ക​ള്‍, മൊ​ബൈ​ല്‍ ഡി​വൈ​സു​ക​ള്‍ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ച് ഒ​ഫ്‌‌​ലൈ​ന്‍ പേ​യ്‌​മെ​ന്‍റു​ക​ള്‍ ന​ട​ത്താ​നു​ള്ള പു​തി​യ സം​വി​ധാ​ന​മാ​ണ് ആ​ര്‍ബി​ഐ ത​യാ​റാ​ക്കു​ന്ന​ത്. 

മും​ബൈ: ഡി​ജി​റ്റ​ല്‍ പേ​യ്‌​മെ​ന്‍റ് കൂ​ടു​ത​ല്‍ എ​ളു​പ്പ​മാ​ക്കാ​ന്‍ ഒ​ഫ്‌‌​ലൈ​ന്‍ പേ​യ്‌​മെ​ന്‍റ് സം​വി​ധാ​ന​വു​മാ​യി റി​സ​ര്‍വ് ബാ​ങ്ക്. ക്രെ​ഡി​റ്റ് അ​ല്ലെ​ങ്കി​ല്‍ ഡെ​ബി​റ്റ് കാ​ര്‍ഡു​ക​ള്‍, വാ​ല​റ്റു​ക​ള്‍, മൊ​ബൈ​ല്‍ ഡി​വൈ​സു​ക​ള്‍ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ച് ഒ​ഫ്‌‌​ലൈ​ന്‍ പേ​യ്‌​മെ​ന്‍റു​ക​ള്‍ ന​ട​ത്താ​നു​ള്ള പു​തി​യ സം​വി​ധാ​ന​മാ​ണ് ആ​ര്‍ബി​ഐ ത​യാ​റാ​ക്കു​ന്ന​ത്. 

റി​സ​ര്‍വ് ബാ​ങ്ക് ഗ​വ​ര്‍ണ​ര്‍ ശ​ക്തി​കാ​ന്ത ദാ​സാ​ണ് ഈ ​കാ​ര്യം അ​റി​യി​ച്ച​ത്. അ​ടു​ത്ത മാ​ര്‍ച്ച് 31 മു​ത​ല്‍ ഒ​ഫ്‌​ലൈ​ന്‍ പേ​യ്‌​മെ​ന്‍റ് സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കാ​നാ​ണ് ആ​ര്‍ബി​ഐ​യു​ടെ നീ​ക്കം. മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, കാ​ര്‍ഡു​ക​ള്‍, വാ​ല​റ്റു​ക​ള്‍ മു​ത​ലാ​യ​വ ഉ​പ​യോ​ഗി​ച്ചു​ള്ള ഡി​ജി​റ്റ​ല്‍ പേ​യ്‌​മെ​ന്‍റു​ക​ളി​ല്‍ ഗ​ണ്യ​മാ​യ വ​ള​ര്‍ച്ച ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ന്‍റ​ര്‍നെ​റ്റ് ക​ണ​ക്റ്റി​വി​റ്റി​യു​ടെ അ​ഭാ​വം, ഇ​ന്‍റ​ര്‍നെ​റ്റി​ന്‍റെ കു​റ​ഞ്ഞ വേ​ഗ​ത തു​ട​ങ്ങി​യ പ്ര​ശ്‌​ന​ങ്ങ​ള്‍ കാ​ര​ണം വി​ദൂ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഡി​ജി​റ്റ​ല്‍ പേ​യ്‌​മെ​ന്‍റി​ന് ത​ട​സം സൃ​ഷ്ടി​ക്കാ​റു​ണ്ട്.

ഇ​തി​ന്‍റെ​ത്ത​ല​ത്തി​ലാ​ണ് ആ​ര്‍ബി​ഐ ഒ​ഫ്‌‌​ലൈ​ന്‍ പേ​യ്‌​മെ​ന്‍റ് സം​വി​ധാ​നം കൊ​ണ്ടു​വ​രു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ താ​ത്പ​ര്യാ​ർ​ഥം അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​പ​ദ്ധ​തി പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും ന​ട​പ്പാ​ക്കു​ക. മാ​ത്ര​മ​ല്ല താ​ര​ത​മ്യേ​ന ചെ​റി​യ തു​ക​യു​ടെ ഇ​ട​പാ​ടാ​യി​രി​ക്കും ഒ​ഫ്‌‌​ലൈ​ന്‍ പേ​യ്‌​മെ​ന്‍റ് സം​വി​ധാ​നം വ​ഴി ന​ട​ത്താ​നാ​വു​ക. കാ​ര്‍ഡു​ക​ള്‍, വാ​ല​റ്റു​ക​ള്‍ മു​ത​ലാ​യ​വ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന ഒ​ഫ്‌‌​ലൈ​ന്‍ പേ​യ്‌​മെ​ന്‍റ് രീ​തി​യി​ല്‍, കാ​ര്‍ഡി​ലെ വി​വ​ര​ങ്ങ​ളും ഇ​ട​പാ​ടി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും ഒ​രു "ടെ​ര്‍മി​ന​ലി​ല്‍' സൂ​ക്ഷി​ക്കും. പി​ന്നീ​ട് ഇ​ന്‍റ​ര്‍നെ​റ്റ് ക​ണ​ക്റ്റ് ചെ​യ്യു​മ്പോ​ള്‍ സൂ​ക്ഷി​ച്ച് വ​ച്ചി​രി​ക്കു​ന്ന ഈ ​വി​വ​ര​ങ്ങ​ള്‍ പേ​യ്‌​മെ​ന്‍റ് പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് അ​യ​ച്ച് ഇ​ട​പാ​ട് പൂ​ര്‍ത്തി​യാ​ക്കും.

നി​ബ​ന്ധ​ന​ക​ള്‍
* കാ​ര്‍ഡു​ക​ള്‍, വാ​ല​റ്റു​ക​ള്‍, മൊ​ബൈ​ല്‍ ഡി​വൈ​സു​ക​ള്‍ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ച് പേ​യ്‌​മെ​ന്‍റ് ന​ട​ത്താം.
* പേ​യ്‌​മെ​ന്‍റു​ക​ള്‍ റി​മോ​ട്ട് അ​ല്ലെ​ങ്കി​ല്‍ പ്രോ​ക്‌​സി​റ്റി​മി​റ്റി മോ​ഡി​ല്‍ ന​ട​ത്താം.
* അ​ഡീ​ഷ​ണ​ല്‍ ഫാ​ക്റ്റ​ര്‍ ഒ​ഫ് ഓ​ത​ന്‍റി​ക്കേ​ഷ​ന്‍' (എ​എ​ഫ്എ) ഇ​ല്ലാ​തെ ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്താം.
* ഒ​ഫ്‌‌​ലൈ​ന്‍ പേ​യ്‌​മെ​ന്‍റ് ഇ​ട​പാ​ടി​ന്‍റെ ഉ​യ​ര്‍ന്ന പ​രി​ധി 200 രൂ​പ​യാ​യി​രി​ക്കും. ഒ​രു ഡി​വൈ​സി​ല്‍ പേ​യ്‌​മെ​ന്‍റ് ന​ട​ത്താ​നു​ള്ള ആ​കെ പ​രി​ധി 2000 രൂ​പ​യാ​യി​രി​      ക്കും (ഓ​ണ്‍ലൈ​ന്‍ മോ​ഡി​ല്‍ എ​എ​ഫ്എ ഉ​പ​യോ​ഗി​ച്ച് തു​ക വ​ര്‍ധി​പ്പി​ക്കാം).
* പേ​യ്‌​മെ​ന്‍റു​ക​ളി​ല്‍ ഇ​എം​വി മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​ണം.
* എ​എ​ഫ്എ ഇ​ല്ലാ​തെ ഒ​ഫ്‌‌​ലൈ​ന്‍ മോ​ഡി​ല്‍ പേ​യ്‌​മെ​ന്‍റ് ഇ​ട​പാ​ടു​ക​ള്‍ ഉ​പ​യോ​ക്താ​വി​ന്‍റെ ഇ​ഷ്ട​പ്ര​കാ​രം ആ​യി​രി​ക്കും.


വാർത്തകൾ

Sign up for Newsletter



top