30
September 2020 - 11:17 am IST

Download Our Mobile App

Updates

Paytm

ഭാ​വേ​ഷ് ഗു​പ്ത പേ​ടി​എം സി​ഇ​ഒ

Published:07 August 2020

ജി​ഇ ക്യാ​പി​റ്റ​ല്‍ ഇ​ന്ത്യ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ക്ലി​ക്സ് ക്യാ​പി​റ്റ​ലി​ന്‍റെ സ്ഥാ​പ​ക അം​ഗ​മാ​യും ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫി​സ​റാ​യും ഭാ​വേ​ഷ് ഗു​പ്ത പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്. അ​തി​നു മു​മ്പ് ഐ​ഡി​എ​ഫ്‌​സി ഫ​സ്റ്റ് ബാ​ങ്കി​ലെ സ്ഥാ​പ​ക അം​ഗ​വും എ​സ്എം​ഇ, ബി​സി​ന​സ് ബാ​ങ്കി​ങ് മേ​ധാ​വി​യു​മാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന്യൂ​ഡ​ല്‍ഹി: ‌പേ​യ്‌​മെ​ന്‍റ് പ്ലാ​റ്റ്‌​ഫോ​മാ​യ പേ​ടി​എ​മ്മി​ന്‍റെ ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫി​സ​റാ​യി ഭാ​വേ​ഷ് ഗു​പ്ത​യെ നി​യ​മി​ച്ചു. ക​ഴി​ഞ്ഞ ആ​ഴ്ച ക​മ്പ​നി​യു​ടെ ഇ​ന്‍വെ​സ്റ്റ്‌​മെ​ന്‍റ് ആ​ന്‍ഡ് വെ​ല്‍ത്ത് മാ​നെ​ജ്മെ​ന്‍റ് വി​ഭാ​ഗ​മാ​യ പേ​ടി​എം മ​ണി​യു​ടെ പു​തി​യ സി​ഇ​ഒ ആ​യി വ​രു​ണ്‍ ശ്രീ​ധ​റി​നെ​യും ക​മ്പ​നി നി​യ​മി​ച്ചി​രു​ന്നു.

ക​മ്പ​നി​യു​ടെ കാ​ഴ്ച​പ്പാ​ട് ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും പേ​ടി​എ​മ്മി​ന്‍റെ വാ​യ്പ സേ​വ​ന​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​നും വി​പു​ലീ​ക​രി​ക്കു​ന്ന​തി​നും ഭാ​വേ​ഷ് ഗു​പ്ത​യു​ടെ നി​യ​മ​നം ഉ​പ​കാ​ര​പ്പെ​ടു​മെ​ന്ന് ക​മ്പ​നി ഒ​രു പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. നേ​ര​ത്തെ ജി​ഇ ക്യാ​പി​റ്റ​ല്‍ ഇ​ന്ത്യ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ക്ലി​ക്സ് ക്യാ​പി​റ്റ​ലി​ന്‍റെ സ്ഥാ​പ​ക അം​ഗ​മാ​യും ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫി​സ​റാ​യും ഭാ​വേ​ഷ് ഗു​പ്ത പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്. അ​തി​നു മു​മ്പ് ഐ​ഡി​എ​ഫ്‌​സി ഫ​സ്റ്റ് ബാ​ങ്കി​ലെ സ്ഥാ​പ​ക അം​ഗ​വും എ​സ്എം​ഇ, ബി​സി​ന​സ് ബാ​ങ്കി​ങ് മേ​ധാ​വി​യു​മാ​യി​രു​ന്നു അ​ദ്ദേ​ഹം. 

 ഒ​രു ദ​ശ​ക​ത്തി​ലേ​റെ ഐ​സി​ഐ​സി​ഐ റീ​ട്ടെ​യ്‌​ല്‍ ബാ​ങ്കി​ങ് വി​ഭാ​ഗ​ത്തി​ലും ഭാ​വേ​ഷ് ഗു​പ്ത പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്. പേ​ടി​എ​മ്മി​ന്‍റെ ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫി​സ​റാ​യി നി​യ​മി​ത​നാ​യ​തോ​ടെ ഗു​പ്ത ഇ​നി പേ​ടി​എം പ്ര​സി​ഡ​ന്‍റ് അ​മി​ത് ന​യ്യാ​ര്‍ക്ക് നേ​രി​ട്ട് റി​പ്പോ​ര്‍ട്ട് ചെ​യ്യും.


വാർത്തകൾ

Sign up for Newsletter



top