30
September 2020 - 11:53 am IST

Download Our Mobile App

Updates

Hacking

ബി​സി​ന​സ് ഇ​മെ​യ്‌ല്‍ ഹാ​ക്കി​ങ് ഈ ​വ​ര്‍ഷം ഒ​രു ല​ക്ഷ​ത്തി​ലേ​റെ

Published:07 August 2020

ഹാ​ക്ക​ര്‍മാ​ര്‍ കൂ​ടു​ത​ലാ​യും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് ജി​മെ​യി​ല്‍ അ​ക്കൗ​ണ്ടു​ക​ളാ​ണ്. സൗ​ജ​ന്യ​മാ​ണെ​ന്ന​തും എ​ളു​പ്പ​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നാ​വു​മെ​ന്ന​തു​മാ​ണ് ജി​മെ​യി​ലി​ന്‍റെ അ​നു​കൂ​ല ഘ​ട​ക​ങ്ങ​ള്‍. അ​തേ​സ​മ​യം, ജി​മെ​യി​ല്‍ അ​ക്കൗ​ണ്ടു​ക​ള്‍ വ​ള​രെ എ​ളു​പ്പ​ത്തി​ല്‍ സു​ര​ക്ഷാ ഫി​ല്‍റ്റ​റു​ക​ളെ മ​റി​ക​ട​ക്കും

ബം​ഗ​ളൂ​രു: വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി ഈ ​വ​ര്‍ഷം ഇ​തു​വ​രെ 6,600 സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്  ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ബി​സി​ന​സ് ഇ​മെ​യ്‌ല്‍ ഹാ​ക്കി​ങ് ശ്ര​മ​ങ്ങ​ള്‍ സൈ​ബ​ര്‍ ക്രി​മി​ന​ലു​ക​ള്‍ ന​ട​ത്തി​യ​തി​ന്‍റെ ക​ണ​ക്ക് പു​റ​ത്തു​വ​ന്നു. "ബി​സി​ന​സ് ഇ​മെ​യി​ല്‍ കോം​പ്ര​മൈ​സ് (ബി​ഇ​സി)' എ​ന്ന വി​ഭാ​ഗ​ത്തി​ല്‍ വ​രു​ന്ന ഈ ​സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ 6,170 ക്ഷു​ദ്ര അ​ക്കൗ​ണ്ടു​ക​ളി​ല്‍ ബ​ഹു​ഭൂ​രി​പ​ക്ഷ​വും ജി ​മെ​യ്‌ല്‍ ആ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ​താ​യി അ​മെ​രി​ക്ക ആ​സ്ഥാ​ന​മാ​യു​ള്ള സൈ​ബ​ര്‍ സു​ര​ക്ഷാ സ്ഥാ​പ​ന​മാ​യ ബ​രാ​ക്യൂ​ഡ നെ​റ്റ്‌‌​വ​ര്‍ക്‌​സ് അ​റി​യി​ച്ചു.

പ​ല കേ​സു​ക​ളി​ലും, വ്യ​ത്യ​സ്ത സ്ഥാ​പ​ന​ങ്ങ​ളെ ആ​ക്ര​മി​ക്കാ​ന്‍ ഹാ​ക്ക​ര്‍മാ​ര്‍ ഒ​രേ ഇ​മെ​യി​ല്‍ വി​ലാ​സ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് ബ​രാ​ക്യൂ​ഡ ഗ​വേ​ഷ​ക​ര്‍ ക​ണ്ടെ​ത്തി. ഒ​രേ സ​മ​യം ഒ​രു അ​ക്കൗ​ണ്ട് മാ​ത്രം  ഹാ​ക്ക് ചെ​യ്യാ​നു​ള്ള ശ്ര​മ​മാ​ണ് കൂ​ടു​ത​ലാ​യും അ​ര​ങ്ങേ​റു​ന്ന​ത്. ഒ​റ്റ​യ​ടി​ക്ക് 256 വ​രെ അ​ക്കൗ​ണ്ടു​ക​ളെ ല​ക്ഷ്യ​മാ​ക്കി​യും ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. കു​രു​ക്കി​ല്‍ വീ​ഴ്ത്തി​യ ശേ​ഷം വ​ന്‍ തു​ക മോ​ച​ന​പ്പ​ണം ഈ​ടാ​ക്കു​ന്ന ഇ​ത്ത​രം സൈ​ബ​ര്‍ ക്രി​മി​ന​ലു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യ സ്വ​ത്ത് എ​ത്ര​യാ​ണെ​ന്ന ക​ണ​ക്ക് അ​ജ്ഞാ​ത​മാ​ണ്. വ്യ​ത്യ​സ്ത സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് നേ​രെ​യു​ണ്ടാ​യ പ​ല ആ​ക്ര​മ​ണ​ങ്ങ​ളി​ലും ഒ​രേ ഇ​മെ​യി​ല്‍ അ​ക്കൗ​ണ്ടു​ക​ള്‍ ത​ന്നെ​യാ​ണ് ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​തെ​ന്ന്  ഗ​വേ​ഷ​ക​ര്‍ ക​ണ്ടെ​ത്തി.

ഹാ​ക്ക​ര്‍മാ​ര്‍ കൂ​ടു​ത​ലാ​യും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് ജി​മെ​യി​ല്‍ അ​ക്കൗ​ണ്ടു​ക​ളാ​ണ്. സൗ​ജ​ന്യ​മാ​ണെ​ന്ന​തും എ​ളു​പ്പ​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നാ​വു​മെ​ന്ന​തു​മാ​ണ് ജി​മെ​യി​ലി​ന്‍റെ അ​നു​കൂ​ല ഘ​ട​ക​ങ്ങ​ള്‍. അ​തേ​സ​മ​യം, ജി​മെ​യി​ല്‍ അ​ക്കൗ​ണ്ടു​ക​ള്‍ വ​ള​രെ എ​ളു​പ്പ​ത്തി​ല്‍ സു​ര​ക്ഷാ ഫി​ല്‍റ്റ​റു​ക​ളെ മ​റി​ക​ട​ക്കും. ഒ​രേ അ​ക്കൗ​ണ്ടു​ക​ള്‍ ഹാ​ക്ക​ര്‍മാ​ര്‍ ദീ​ര്‍ഘ​കാ​ലം ഉ​പ​യോ​ഗി​ക്കാ​റി​ല്ല. ക​ണ്ടെ​ത്തി​യ ക്ഷു​ദ്ര ഇ​മെ​യി​ലു​ക​ളി​ല്‍ 29 ശ​ത​മാ​ന​വും 24 മ​ണി​ക്കൂ​ര്‍ മാ​ത്ര​മെ ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ളൂ. ഒ​രേ ഇ​മെ​യി​ല്‍ ത​ന്നെ പേ​ര് മാ​റ്റി ഉ​പ​യോ​ഗി​ക്കു​ന്ന ഹാ​ക്ക​ര്‍മാ​രെ​യും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഇ​മെ​യി​ല്‍ ഗേ​റ്റ്‌​വെ​ക​ളെ മ​റി​ക​ട​ക്കാ​ന്‍ സൈ​ബ​ര്‍ കു​റ്റ​വാ​ളി​ക​ള്‍ തു​ട​ര്‍ച്ച​യാ​യി പു​തി​യ ത​ന്ത്ര​ങ്ങ​ള്‍ രൂ​പ​ക​ല്‍പ്പ​ന ചെ​യ്യു​ന്നു. ഇ​ത്ത​രം ത​ന്ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള അ​സാ​ധാ​ര​ണ അ​ഭ്യ​ർ​ഥ​ന​ക​ളെ​യും മ​റ്റ് ആ​ശ​യ​വി​നി​മ​യ​ങ്ങ​ളെ​യും തി​രി​ച്ച​റി​യു​ന്ന​തി​ന് കൃ​ത്രി​മ​ബു​ദ്ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ, ബി​സി​ന​സ് സം​രം​ഭ​ങ്ങ​ള്‍ക്ക് സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ളും മ​റ്റ് ത​ട്ടി​പ്പു​ക​ളും പ്ര​തി​രോ​ധി​ക്കാ​നാ​കും.

ഇ ​മെ​യി​ലു​ക​ള്‍ വ​ഴി ജീ​വ​ന​ക്കാ​രു​ടെ​യോ സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​മു​ള്ള​വ​രു​ടെ​യോ വി​ശ്വാ​സ്യ​ത നേ​ടി​യെ​ടു​ക്കു​ക​യാ​ണ് ബി​ഇ​സി ഹാ​ക്കി​ങ് പ്ര​ക്രി​യ​യു​ടെ പ്ര​ഥ​മ ഘ​ട്ടം. മ​റു​പ​ടി ല​ഭി​ച്ചാ​ലേ പ്ര​ക്രി​യ അ​ടു​ത്ത ഘ​ട്ട​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ന്‍ ക​ഴി​യൂ. സൈ​ബ​ര്‍ കു​റ്റ​വാ​ളി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഏ​റ്റ​വും പു​തി​യ ത​ന്ത്ര​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വാ​ന്മാ​രാ​യി​രി​ക്കു​ന്ന​തി​ലൂ​ടെ പു​റ​ത്തു​നി​ന്നു​ള്ള സ​ന്ദേ​ശ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞ് "ഫി​ഷി​ങ്' ആ​ക്ര​മ​ണ​ങ്ങ​ള്‍ തി​രി​ച്ച​റി​യു​ന്ന​തി​ന് ബി​സി​ന​സ് സം​രം​ഭ​ങ്ങ​ള്‍ക്ക് ജീ​വ​ന​ക്കാ​രെ പ​രി​ശീ​ലി​പ്പി​ക്കാ​ന്‍ ക​ഴി​യ​ണ​മെ​ന്ന് ഗ​വേ​ഷ​ക​ർ പ​റ​ഞ്ഞു. 


വാർത്തകൾ

Sign up for Newsletter



top