30
September 2020 - 12:46 pm IST

Download Our Mobile App

Flash News
Archives

Gulf

dubai

ദുബായ് കോൺസുലേറ്റ് തുറന്നിരിക്കും

Published:08 August 2020

വിമാനത്തിൽ യാത്രചെയ്തവരുമായി ബന്ധപ്പെട്ടവർക്ക് ആവശ്യമായ വിവരങ്ങൾ നൽകാനാണിത്. ദുരന്തത്തിൽ അകപ്പെട്ടവരുടെ കുടുംബങ്ങളെ തങ്ങളുടെ അഗാധമായ ദുഃഖം അറിയിക്കുകയാണെന്ന് കോൺസുലേറ്റ് ട്വീറ്റ് ചെയ്തു.

ദുബായ്: കരിപ്പൂർ വിമാനദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ശനിയാഴ്ചയായ ഇന്നും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് തുറന്നിരിക്കുമെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിൽ യാത്രചെയ്തവരുമായി ബന്ധപ്പെട്ടവർക്ക് ആവശ്യമായ വിവരങ്ങൾ നൽകാനാണിത്. ദുരന്തത്തിൽ അകപ്പെട്ടവരുടെ കുടുംബങ്ങളെ തങ്ങളുടെ അഗാധമായ ദുഃഖം അറിയിക്കുകയാണെന്ന് കോൺസുലേറ്റ് ട്വീറ്റ് ചെയ്തു. അവർക്ക് എല്ലാവിധ സഹായങ്ങളും നൽകുമെന്നും കോൺസുലേറ്റ്.

വിസ റദ്ദാക്കപ്പെട്ടവരും കാലാവധി കഴിഞ്ഞവരും തൊഴിൽ നഷ്ടപ്പെട്ടവരും അടിയന്തര ചികിത്സ വേണ്ടവരും എല്ലാം വിമാനത്തിലുണ്ടായിരുന്നുവെന്ന് ദുബായിലെ കോൺസൽ ജനറൽ ഡോ. അമർ പുരി പറഞ്ഞു. ദുബായിലെയും ഷാർജയിലെയും ഇന്ത്യൻ കോൺസുലേറ്റുകൾ അഞ്ച് ഹെൽപ് ലൈൻ നമ്പരുകൾ ആക്റ്റിവേറ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം. എയർ ഇന്ത്യ എക്സ്പ്രസും ഹെൽപ് ലൈൻ നമ്പർ തുടങ്ങി.


വാർത്തകൾ

Sign up for Newsletter



top