Subpage Banner
Subpage Banner
16
November 2018 - 7:37 pm IST
Flash News
Archives

Vaasthu

vaasthu-tree

വീട്ടിൽ വളർത്തേണ്ട വൃക്ഷങ്ങളും അവയുടെ സ്ഥാനവും

Published:13 June 2018

ഒരോ മരവും അതിന്‍റെ അനുയോജ്യമായ സ്ഥലത്ത് നട്ടുവളർത്തുകയാണെങ്കിൽ അതുകൊണ്ട് ലഭിക്കാവുന്ന ഗുണഫലങ്ങളും ഏറെയാണെന്നാണ് വാസ്തുശാസ്ത്രത്തിൽ പറയുന്നത്.

ഉപയോഗപ്രദമായ ഫലവൃക്ഷങ്ങളുടെ  സ്ഥാനം മാറിയാലും ദോഷമൊന്നുമില്ല. എന്നാൽ പ്രത്യേക സ്ഥാനങ്ങളിൽ മാത്രം വയ്ക്കാവുന്ന വൃക്ഷങ്ങളുമുണ്ട്.

മരം ഒരു വരമാണെന്ന് ഏവരും കേട്ടിട്ടുണ്ടാവും. ഫലവൃക്ഷാദികളെ കൊണ്ട് ലഭിക്കുന്ന നേട്ടങ്ങളെ കുറിച്ചും ആർക്കും പറഞ്ഞുകൊടുക്കേണ്ടി വരില്ല. എന്നാൽ, നമ്മുടെ ചുറ്റുവളപ്പിൽ ഉണ്ടായിരിക്കേണ്ട, വളർത്തേണ്ട വൃക്ഷങ്ങൾ ഏതൊക്കെയാണ്, അവ ഏത് സ്ഥാനത്ത് നട്ടുവളർത്തണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അധികമാരും ശ്രദ്ധിക്കാറില്ല. ഒരോ മരവും അതിന്‍റെ അനുയോജ്യമായ സ്ഥലത്ത് നട്ടുവളർത്തുകയാണെങ്കിൽ അതുകൊണ്ട് ലഭിക്കാവുന്ന ഗുണഫലങ്ങളും ഏറെയാണെന്നാണ് വാസ്തുശാസ്ത്രത്തിൽ പറയുന്നത്.

വീടിന്‍റെ കിഴക്കു ഭാഗത്ത് പ്ലാവും,തെക്ക് ഭാഗത്തായി കവുങ്ങും, പടിഞ്ഞാറ് തെങ്ങും, വടക്ക് മാവും വയ്ക്കുന്നതാണ് ഉത്തമം. ഉപയോഗപ്രദമായ ഫലവൃക്ഷങ്ങളുടെ  സ്ഥാനം മാറിയാലും ദോഷമൊന്നുമില്ല. എന്നാൽ പ്രത്യേക സ്ഥാനങ്ങളിൽ മാത്രം വയ്ക്കാവുന്ന വൃക്ഷങ്ങളുമുണ്ട്. തെക്ക് ഭാഗത്ത് അത്തി,പുളി എന്നിവയും വടക്ക് ഭാഗത്ത് ഇത്തി, നാഗമാവും നട്ടുവളർത്താം. പടിഞ്ഞാറ് ഭാഗത്ത് അരയാൽ, ഏഴിലം പാല എന്നിവയും കിഴക്കു ഭാഗത്താ‍യി പേരാൽ, ഇലഞ്ഞിഎന്നിങ്ങനെയും നടുന്നതാണ് ഉത്തമം. 

കൂവളം, നെല്ലി, ദേവതാരു, അശോകം, ചന്ദനം, ചെമ്പകം, കരിങ്ങാലി, കടുക്ക, വേങ്ങ, കൊന്ന തുടങ്ങിയവ വീടിന്‍റെ എവിടെ വേണമെങ്കിലും വളർത്താം. വീട്ടുകാർക്ക് ഐശ്വര്യം ഉണ്ടാകുവാൻ ഇത്തരം വൃക്ഷങ്ങൾ നല്ലതാണ്. മാത്രമല്ല ഈ വൃക്ഷങ്ങൾക്ക് ഔഷധമൂല്യം കൂടുതലായതിനാൽ ഇവ നിൽക്കുന്ന സ്ഥലത്തെ അന്തരീക്ഷ വായു ശുദ്ധീകരിക്കുകയും ചെയ്യുമെന്നാണ് ആയുർവേദവും സാക്ഷ്യപ്പെടുത്തുന്നത്. പുഷ്പിക്കുന്നവയൊക്കെ വീടിന്‍റെ ഏത് ഭാഗത്തും വളർത്താം. 

കാഞ്ഞിരം, ചേര്, വയ്യങ്കത, നറുവലി, താന്നി, കറിവേപ്പ്, കള്ളിപാല, മുരിങ്ങ, എരുമക്കള്ളി, പിശാച വൃക്ഷം എന്നിവ വീട്ടിൽ വളർത്തിയാൽ ഐശ്വര്യ ക്ഷയം ഉണ്ടാകാം. ഇവയുടെ ചില ഭാഗത്തേക്കു പോകുന്ന വേരുകൾക്ക് വിഷാംശം കൂടുതലാണ്. മണ്ണ് മലിനമാകുന്നതിനോടൊപ്പം  ഇവയുടെ വേരുകൾ കിണറിലേക്ക് ഇറങ്ങിയാൽ ജലവും വിഷമയമാകും.

കെട്ടിടം, വാസ്തു തിരിച്ച് ശേഷിക്കുന്ന ഭാഗത്തുള്ള പറമ്പിൽ ഇത്തരം വൃക്ഷങ്ങൾ വളർത്തുന്നതാണ് അഭികാമ്യം. വൃക്ഷങ്ങൾ വീടിന്‍റെ ഉയരത്തിനപ്പുറം വളരുന്നത് ഉത്തമമല്ല. വീടു വയ്ക്കുന്നതിനൊപ്പം വൃക്ഷങ്ങൾ നടുന്ന കാര്യത്തിലും ശ്രദ്ധ പതിപ്പിക്കുന്നത് ഉപകരിക്കുമെന്നാണ് ഇവ സൂചിപ്പിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top