30
September 2020 - 11:07 am IST

Download Our Mobile App

Mollywood

Prachi Tehlan, Rohit Saroha, Mamankam Movie

മാമാങ്കം നായിക പ്രാചി സുഹൃത്ത് രോഹിത്തിനെ വിവാഹം കഴിച്ചു

Published:08 August 2020

രോഹിത്തും പ്രാഞ്ചിയും തമ്മിലുള്ള  അടുപ്പം വർഷങ്ങളായി ഉള്ളതാണെന്നും കുടുംബക്കാർ തമ്മിൽ പരസ്പരം അറിയാവുന്നതാണെന്നും സുഹൃത്തുക്കൾ പറഞ്ഞു

ഡൽഹി: മമ്മുട്ടിയോടൊപ്പം മാമാങ്കം സിനിമയിൽ നായിക കഥാപാത്രമായ പ്രാചി തെഹ്‌ലന്റെ വിവാഹം നടന്നു. ആഗസ്റ്റ് 7 ന് ഡൽഹിയിൽ നടന്ന ചടങ്ങിൽ ബിസിനസുകാരനായ റോഹിത്ത് സരോഹയുമായിട്ടാണ് വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായി വളരെ കുറച്ച് ആളുകൾ മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. 

കഴിഞ്ഞ രണ്ടു മാസം മുൻപു വരെ വിവാഹം മൂന്ന് വർഷത്തിന് ശേഷം മതിയെന്നായിരുന്നു ഇരുവരും തീരുമാനിച്ചത്. പക്ഷേ ലോക്ക് ഡൗൺ കാലത്ത് തീരുമാനം മാറ്റുകയായിരുന്നു. രോഹിത്തും പ്രാചിയും തമ്മിലുള്ള  അടുപ്പം വർഷങ്ങളായി ഉള്ളതാണെന്നും കുടുംബക്കാർ തമ്മിൽ പരസ്പരം അറിയാവുന്നതാണെന്നും സുഹൃത്തുക്കൾ പറഞ്ഞു. 2010 നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് നെറ്റ്ബോളിൽ പങ്കെടുത്ത പ്രാഞ്ചി ഒരു മുൻ സ്പോർട്സ് താരം കൂടിയാണ്.

2010 - 11 കാലഘട്ടങ്ങളിൽ ഏഷ്യൻ ഗെയിംസിലെ പല മത്സരങ്ങളിലും പ്രാചി ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. സ്റ്റാർ പ്ലസ് ടെലിവിഷൻ പ്രക്ഷേപണം ചെയ്ത ദിയ ഔർ ബാത്തി ഹും എന്ന സീരിയലിലൂടെ ആണ് പ്രാചി അഭിനയ രംഗത്ത് എത്തുന്നത്. രോഹിത്തും ഒരു സ്പോർട്ട്സ് താരമാണ്.


വാർത്തകൾ

Sign up for Newsletter



top