25
September 2020 - 6:10 pm IST

Download Our Mobile App

Flash News
Archives

National

UN, India, Pakistan, FTF

പാക്കിസ്ഥാനെതിരേ യുഎന്നിൽ ഇന്ത്യ

Published:08 August 2020

ഭീകരപ്രവർത്തനത്തിനുള്ള സാമ്പത്തിക സഹായം തടയുന്ന ആഗോള കൂട്ടായ്മ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സിന്‍റെ (എഫ്എടിഎഫ്) സഹകരണത്തോടെ പാക്കിസ്ഥാനെതിരേ നടപടിക്കു യുഎൻ രക്ഷാസമിതി തയാറാകണമെന്ന് ഇന്ത്യ അഭ്യർഥിച്ചു

ന്യൂഡൽഹി: ദാവൂദ് ഇബ്രാഹിം സംഘത്തിന്‍റെ പ്രവർത്തനമുൾപ്പെടെ ചൂണ്ടിക്കാട്ടി യുഎൻ രക്ഷാ സമിതിയിൽ പാക്കിസ്ഥാനെ വരിഞ്ഞുമുറുക്കി ഇന്ത്യ. ഭീകരപ്രവർത്തനത്തിനുള്ള സാമ്പത്തിക സഹായം തടയുന്ന ആഗോള കൂട്ടായ്മ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സിന്‍റെ (എഫ്എടിഎഫ്) സഹകരണത്തോടെ പാക്കിസ്ഥാനെതിരേ നടപടിക്കു യുഎൻ രക്ഷാസമിതി തയാറാകണമെന്ന് ഇന്ത്യ അഭ്യർഥിച്ചു.

വെള്ളിയാഴ്ച രക്ഷാസമിതിയുടെ ഉന്നതതല സംവാദത്തിലാണ് ഇന്ത്യ പാക് ഭീകരതയ്ക്കെതിരേ ‌ആഞ്ഞടിച്ചത്. ദാവൂദ് ഇബ്രാഹിമിന്‍റെ നേതൃത്വത്തിൽ സംഘടിത കുറ്റവാളികളാണ് പാക്കിസ്ഥാൻ കേന്ദ്രമായി ഇന്ത്യയ്ക്കെതിരേ പ്രവർത്തിക്കുന്നത്. സ്വർണ കള്ളക്കടത്തും കള്ളനോട്ട് ഇടപാടുകളുമായി തുടങ്ങിയ സംഘം പിന്നീട് ഭീകരസംഘമായി മാറുകയായിരുന്നു. 1993ൽ മുംബൈയിൽ 250ലേറെ നിരപരാധികളുടെ ജീവനെടുത്ത ട്രെയ്‌ൻ സ്ഫോടന പരമ്പരയ്ക്കു പിന്നിൽ പ്രവർത്തിച്ച ദാവൂദ് സംഘം ആയുധകള്ളക്കടത്തിന്‍റെയും മയക്കുമരുന്ന് ഇടപാടുകളുടെയും ഭീകരതയുടെയും താവളമായ അയൽ രാജ്യം (പാക്കിസ്ഥാൻ) നൽകുന്ന സുരക്ഷിതത്വത്തിൽ കഴിയുകയാണ് ഇപ്പോഴും. യുഎൻ ഭീകരസംഘടനകളെന്നു വ്യക്തമാക്കിയ ഗ്രൂപ്പുകൾക്കുവേണ്ടിയാണ് ഇവരുടെ പ്രവർത്തനം. എഫ്എടിഎഫുമായി ചേർന്ന് ഇവർക്കു മൂക്കുകയറിടാൻ യുഎൻ നടപടിയെടുക്കണമെന്നും ഇന്ത്യൻ പ്രതിനിധികൾ ആവശ്യപ്പെട്ടു.


വാർത്തകൾ

Sign up for Newsletter



top