30
September 2020 - 10:47 am IST

Download Our Mobile App

Wellness

covid

കോവിഡ് വായുവിലൂടെ പകരുമോ?

Published:08 August 2020

തുമ്മൽ, ചുമ എന്നിവയിലൂടെ കോവിഡ് വൈറസ് പുറന്തള്ളപ്പെടുമ്പോൾ മാത്രമാണ് വായുവിലൂടെ പകരുന്നതെന്നാണ് ഡബ്ല്യു.എച്ച്.ഒ. ഇതേക്കുറിച്ചുള്ള മാർഗനിർദേശങ്ങളിൽ പറഞ്ഞിരുന്നത്. ഇതിന്റെ ചെറിയ കണികകൾ വായുവിൽ ഒളിഞ്ഞിരുന്ന് രോഗവ്യാപനം നടത്തുന്നുണ്ടെന്നാണ് 32 രാജ്യങ്ങളിൽനിന്നുള്ള ശാസ്ത്രജ്ഞർ ലോകാരോഗ്യ സംഘടനയ്ക്ക് കത്തെഴുതിയത്.

കോവിഡ്  വൈറസ് വായുവിലൂടെ പകരാനുള്ള സാധ്യതയെക്കുറിച്ച് കേന്ദ്ര ഗവേഷണ സ്ഥാപനമായ സി.എസ്.ഐ.ആർ. (കൗൺസിൽ ഓഫ് സയൻസ് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്)ഗവേഷണം തുടങ്ങി. ആരോഗ്യ പ്രവർത്തകർക്കും മറ്റും ഈരീതിയിൽ രോഗവ്യാപനത്തിന് സാധ്യതയുള്ള ആശുപത്രികളിലെ വരാന്തകൾ, വിശ്രമമുറികൾ, തീവ്രപരിചരണ വാർഡുകൾ എന്നിവിടങ്ങളിലെ അന്തരീക്ഷ വായു ശേഖരിച്ചാണ് ഇതേക്കുറിച്ചുള്ള ഗവേഷണങ്ങൾ നടക്കുന്നതെന്ന് സി.എസ്.ഐ.ആർ. ഡയറക്ടർ ഡോ. ശേഖർ മാണ്ഡെ പറഞ്ഞു.

തുമ്മൽ, ചുമ എന്നിവയിലൂടെ കോവിഡ് വൈറസ് പുറന്തള്ളപ്പെടുമ്പോൾ മാത്രമാണ് വായുവിലൂടെ പകരുന്നതെന്നാണ് ഡബ്ല്യു.എച്ച്.ഒ. ഇതേക്കുറിച്ചുള്ള മാർഗനിർദേശങ്ങളിൽ പറഞ്ഞിരുന്നത്. ഇതിന്റെ ചെറിയ കണികകൾ വായുവിൽ ഒളിഞ്ഞിരുന്ന് രോഗവ്യാപനം നടത്തുന്നുണ്ടെന്നാണ് 32 രാജ്യങ്ങളിൽനിന്നുള്ള ശാസ്ത്രജ്ഞർ ലോകാരോഗ്യ സംഘടനയ്ക്ക് കത്തെഴുതിയത്.


വാർത്തകൾ

Sign up for Newsletter



top