30
September 2020 - 11:04 am IST

Download Our Mobile App

Kollywood

rana-miheeka.jpg

റാണ-മിഹീഖ വിവാഹം; ചിത്രം പുറത്ത്

Published:08 August 2020

അച്ഛന്‍ സുരേഷ് ബാബുവിനും അമ്മാവനും നടനുമായ വെങ്കിടേഷ് ദഗുബാട്ടിക്കുമൊപ്പമുള്ള ചിത്രമാണ് റാണ പങ്കുവച്ചിരിക്കുന്നത്.

നടന്‍ റാണ ദഗുബാട്ടിയും മിഹീക ബജാജും ഇന്ന് വിവാഹിതരാകുകയാണ്. കൊവിഡ് പശ്ചാത്തലത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന വിവാഹത്തിന്‍റെ കൂടുതൽ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

അച്ഛന്‍ സുരേഷ് ബാബുവിനും അമ്മാവനും നടനുമായ വെങ്കിടേഷ് ദഗുബാട്ടിക്കുമൊപ്പമുള്ള ചിത്രമാണ് റാണ പങ്കുവച്ചിരിക്കുന്നത്. ഇരുവരുടെയും വിവാഹത്തിന് മുമ്പ് മെഹന്തി ചടങ്ങും നടന്നിരുന്നു.

പിങ്ക് ലെഹങ്കയാണ് മിഹീഖ ധരിച്ചിരുന്നത്. വെള്ള വസ്ത്രമാണ് റാണയുടെ വേഷം. റാണയുടെ ബന്ധു നാഗ ചൈതന്യയുടെ ഭാര്യയും നടിയുമായ സാമന്തയും ചടങ്ങിനെത്തിയിരുന്നു.

30 പേര്‍ മാത്രമാണ് റാണയുടെയും മിഹീഖയുടെയും വിവാഹത്തില്‍ പങ്കെടുക്കുക. 


വാർത്തകൾ

Sign up for Newsletter



top