25
September 2020 - 7:14 pm IST

Download Our Mobile App

Flash News
Archives

National

temple

നിധി അന്വേഷിച്ച് പുരാതനക്ഷേത്രം കുഴിച്ചു:കല്ലിടിഞ്ഞ് ഒരാള്‍ മരിച്ചു

Published:08 August 2020

മൂന്നുപേരും അവശിഷ്‍ടങ്ങള്‍ക്ക് ഇടയ്‍ക്ക് കുടുങ്ങി. അര്‍ധരാത്രി ആംബുലന്‍സ് വിളിച്ചുവരുത്തിയ യുവാക്കള്‍ പരിക്കേറ്റവരെയും മരണപ്പെട്ടയാളെയും ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ഇവരെക്കുറിച്ച് വിവരം ഇല്ല - പോലീസ് പറയുന്നു.ഹിന്ദിഗണല എന്ന ഗ്രാമത്തിലാണ് 600 വര്‍ഷം പഴക്കമുള്ള ക്ഷേത്രമുള്ളത്.

ബെംഗളൂരു: നിധി അന്വേഷിച്ച് പുരാതന ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ച യുവാവിന് ദാരുണാന്ത്യം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. അഞ്ചുപേര്‍ അപകടസ്ഥലത്ത് നിന്ന് ഓടിരക്ഷപെട്ടു. ഇവര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. - പോലീസ് അറിയിച്ചു.ബെംഗളൂരുവില്‍ നിന്ന് 48 കിലോമീറ്റര്‍ അകലെയുള്ള ഹോസ്‍കോട്ടെ എന്ന പ്രദേശത്താണ് സംഭവം. ആറ് നൂറ്റാണ്ട് പഴക്കമുള്ള സരോവര അഞ്ജനേയ സ്വാമി ക്ഷേത്രത്തിലാണ് നിധിതേടി യുവാക്കള്‍ എത്തിയത്.

വ്യാഴാഴ്‍ച്ച രാത്രി പതിനൊന്ന് മണിക്കും മൂന്നുമണിക്കും ഇടയ്‍ക്കായിരുന്നു കവര്‍ച്ചാശ്രമം.ക്ഷേത്രത്തിന്‍റെ നിലം തുരന്ന് നിധി കണ്ടെത്താനുള്ള ശ്രമത്തിനിടയ്ക്ക് കല്‍ത്തൂണുകള്‍ നിലംപൊത്തി. ഒരാള്‍ തൂണിന് അടിയില്‍പ്പെട്ട് മരിച്ചു. മൂന്നുപേരും അവശിഷ്‍ടങ്ങള്‍ക്ക് ഇടയ്‍ക്ക് കുടുങ്ങി. അര്‍ധരാത്രി ആംബുലന്‍സ് വിളിച്ചുവരുത്തിയ യുവാക്കള്‍ പരിക്കേറ്റവരെയും മരണപ്പെട്ടയാളെയും ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ഇവരെക്കുറിച്ച് വിവരം ഇല്ല - പോലീസ് പറയുന്നു.ഹിന്ദിഗണല എന്ന ഗ്രാമത്തിലാണ് 600 വര്‍ഷം പഴക്കമുള്ള ക്ഷേത്രമുള്ളത്.


വാർത്തകൾ

Sign up for Newsletter



top