30
September 2020 - 11:28 am IST

Download Our Mobile App

Special

Covid Awareness, Covid 19, Covid Caller Tone, Heavy Rain In Kerala

തലയ്ക്ക് മുകളില്‍ വെള്ളം കയറുമ്പോഴും ഉപദേശം ; ഫോണിലെ കൊവിഡ് ബോധവല്‍ക്കരണത്തിനെതിരെ ആക്ഷേപം ഉയരുന്നു

Published:08 August 2020

ഒരു വിധത്തില്‍ നെറ്റ് വര്‍ക്ക് കിട്ടി പ്രതീക്ഷയോടെ വിളിക്കുമ്പോള്‍ കോവിഡ് ബോധവല്‍ക്കരണം കഴിയുമ്പോയ്ക്കും കോള്‍ കട്ടാകുന്ന സ്ഥിതിയാണ് ഉള്ളത്. ഇതിന് വ്യക്തമായ ഉദാഹരങ്ങളാണ് ഇന്നലെ മൂന്നാറിലും കരിപ്പൂരിലും ഉണ്ടായ അപകടങ്ങളുടെ വിവരങ്ങള്‍ അറിയാനും അറിയിക്കാനും ജനങ്ങള്‍ സഹിക്കേണ്ടി വന്നത്

കോഴിക്കോട്: തലയ്ക്ക് മുകളില്‍ വെള്ളം കയറുമ്പോഴും ഉപദേശം. ഈ ഉപദേശം മൂലം ദുരിതങ്ങളില്‍ പെടുന്ന ജനങ്ങള്‍ക്ക് ഗുണത്തെക്കാള്‍ ഏറെ ദോഷമാണ് ഇപ്പോള്‍ ഉണ്ടായികൊണ്ടിരിക്കുന്നത്. പറഞ്ഞു വരുന്നത് ഒരു അത്യാവശ്യത്തിന് ഒരാളെ ഫോണില്‍ വിളിക്കുമ്പോള്‍ കോവിഡ് ജാഗ്രതയുടെ ഉപദേശമാണ് ഇപ്പോള്‍ പൊല്ലാപ്പായത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് മിക്കജില്ലകളിലും മഴയുടെയും മറ്റും ദുരന്തം ഉണ്ടായപ്പോള്‍ പുറം ലോകത്തെ വിവരം അറിയിക്കാന്‍ ശ്രമിച്ചവര്‍ക്ക് ഏറെ നേരത്തിന് ശേഷമാണ് കോള്‍ ലഭിച്ചത്. ഇത് കാല താമസത്തിന് ഇടവരുത്തി എന്നൊരു ആക്ഷേപവും ഉയരുന്നുണ്ട്. അപകടങ്ങള്‍ നടക്കുന്ന പല മേഖലകളിലും നെറ്റ് വര്‍ക്കിന്റെ പ്രശ്‌നം ഉള്ള സ്ഥലങ്ങളാണ്.

ഒരു വിധത്തില്‍ നെറ്റ് വര്‍ക്ക് കിട്ടി പ്രതീക്ഷയോടെ വിളിക്കുമ്പോള്‍ കോവിഡ് ബോധവല്‍ക്കരണം കഴിയുമ്പോയ്ക്കും കോള്‍ കട്ടാകുന്ന സ്ഥിതിയാണ് ഉള്ളത്. ഇതിന് വ്യക്തമായ ഉദാഹരങ്ങളാണ് ഇന്നലെ മൂന്നാറിലും കരിപ്പൂരിലും ഉണ്ടായ അപകടങ്ങളുടെ വിവരങ്ങള്‍ അറിയാനും അറിയിക്കാനും ജനങ്ങള്‍ സഹിക്കേണ്ടി വന്നത്. അടിയന്തിരമായി ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ ബോധവല്‍ക്കരണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ശക്തമായി. ബിഎസ്എന്‍എല്‍ ഉള്‍പ്പടെ ഉള്ള എല്ലാ മൊബൈല്‍ കമ്പനികളും ഇത് ഏര്‍പ്പെടുത്തിയിട്ട് ആറുമാസത്തോളമായി. ജനങ്ങള്‍ക്ക് ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യുന്ന ഈ നടപടി നിര്‍ത്തി വയ്ക്കാന്‍ കമ്പനികള്‍ തയ്യാറാകണമെന്ന് ആവശ്യം ഉയര്‍ന്നു.


വാർത്തകൾ

Sign up for Newsletter



top