30
September 2020 - 11:00 am IST

Download Our Mobile App

Bollywood

Abhishek-Bachchan

കൊവിഡ് മുക്തി; അഭിഷേക് ബച്ചനും ആശുപത്രി വിട്ടു

Published:08 August 2020

പരിശോധനാഫലം നെ​ഗറ്റീവ് ആയ വിവരം അഭിഷേക് തന്നെയാണ് അറിയിച്ചത്. പ്രാർഥനകളുമായി ഒപ്പമുണ്ടായിരുന്നവർക്കും നാനാവതി ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്സ്മാർക്കും മറ്റു ആരോ​ഗ്യപ്രവർത്തകർക്കും അദ്ദേഹം നന്ദി പറഞ്ഞു.

മുംബൈ: നടൻ അഭിഷേക് ബച്ചൻ കൊവിഡ് രോഗമുക്തി നേടി ആശുപത്രിവിട്ടു. പരിശോധനാഫലം നെ​ഗറ്റീവ് ആയ വിവരം അഭിഷേക് തന്നെയാണ് അറിയിച്ചത്. പ്രാർഥനകളുമായി ഒപ്പമുണ്ടായിരുന്നവർക്കും നാനാവതി ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്സ്മാർക്കും മറ്റു ആരോ​ഗ്യപ്രവർത്തകർക്കും അദ്ദേഹം നന്ദി പറഞ്ഞു. ഞാൻ നിങ്ങളോട് പറഞ്ഞില്ലേ എന്ന് കുറിച്ചാണ് അഭിഷേകിന്‍റെ പോസ്റ്റ് തുടങ്ങുന്നത്.

കൊവിഡ് പരിശോധനാഫലം നെ​ഗറ്റീവായെന്നും വീട്ടിൽ പോകാനാകുന്നതിൽ സന്തോഷവാനാണെന്നും താരം കുറിച്ചു. ഇതോടെ ബച്ചൻ കുടുംബത്തിൽ എല്ലാവരും കൊവിഡ് മുക്തി നേടി. ജൂലൈ 11 നാണ് അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിച്ചത്. തൊട്ടുപിന്നാലെ അഭിഷേകിന്‍റെയും ഫലം പോസിറ്റീവായി. ഈ മാസം രണ്ടാം തീയതിയാണ് അമിതാഭ് രോഗം ഭേദമായി ആശുപത്രി വിട്ടത്.


വാർത്തകൾ

Sign up for Newsletter



top