30
September 2020 - 12:33 pm IST

Download Our Mobile App

Flash News
Archives

Bollywood

sushant.jpg

വളർത്തു നായയുടെ ബെൽറ്റ് ഉപയോഗിച്ച് കൊലപ്പെടുത്തി; സുശാന്തിന്‍റെ മരണത്തിൽ ആരോപണവുമായി സുഹൃത്ത്

Published:08 August 2020

സുശാന്തിന്‍റെ വളർത്തുനായ ഫഡ്ജിന്‍റെ ബെൽറ്റിന് സമാനമാണ് അദ്ദേഹത്തിന്‍റെ കഴുത്തിൽ കാണുന്ന പാടുകൾ. ബെൽറ്റ് ഉപയോ​ഗിച്ച് കൊലപ്പെടുത്തിയ ശേഷം സുശാന്തിനെ കെട്ടിത്തൂക്കിയതാണെന്നും അങ്കിത് മാധ്യമങ്ങളോട് പറഞ്ഞു.

നടൻ സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും വിവാദങ്ങളുമാണ് ഇപ്പോൾ ബോളിവുഡിൽ. ഇപ്പോഴിതാ സുശാന്തിനെ ആരോ കൊലപ്പെടുത്തിയതാണെന്നാണ് താരത്തിന്‍റെ മുൻ പേഴ്സണൽ അസിസ്റ്റന്‍റ് അങ്കിത് ആചാര്യ വെളിപ്പെടുത്തിയിരിക്കുന്നത്. സുശാന്തിന്‍റെ വളർത്തുനായ ഫഡ്ജിന്‍റെ ബെൽറ്റിന് സമാനമാണ് അദ്ദേഹത്തിന്‍റെ കഴുത്തിൽ കാണുന്ന പാടുകൾ. ബെൽറ്റ് ഉപയോ​ഗിച്ച് കൊലപ്പെടുത്തിയ ശേഷം സുശാന്തിനെ കെട്ടിത്തൂക്കിയതാണെന്നും അങ്കിത് മാധ്യമങ്ങളോട് പറഞ്ഞു.

സുശാന്ത് ഭായിയെ തനിക്ക് നന്നായറിയാം. ഇത് ആത്മഹത്യയാണെന്ന് വിശ്വസിക്കുന്നില്ലെന്നും അങ്കിത് പറഞ്ഞു. ഇത് കൊലപാതകം തന്നെയാണ്. അദ്ദേഹത്തിന്‍റെ കഴുത്തിൽ കണ്ട അടയാളം എന്തിന്‍റേയാണെന്ന് എനിക്കറിയാം. അത് ഭയ്യയുടെ വളർത്തു നായ ഫഡ്ജിന്‍റെ ബെൽറ്റാണ്- അങ്കിത് പറഞ്ഞു. തൂങ്ങിമരിക്കുന്ന ഒരാളുടെ കഴുത്തിൽ ഉണ്ടാകുന്ന മുറിവ് വ്യത്യസ്തമാണ്. യു ഷെയ്പ്പിലാണ് കഴുത്തിൽ അടയാളം കാണുക, എന്നാൽ ഒരാൾ കഴുത്തിൽ കുരുക്കിട്ട് ഞെരിച്ചതാണെങ്കിൽ അത് ഒ ഷെയ്പ്പിലും.

സുശാന്ത് ഭയ്യയുടെ കഴുത്തിൽ കണ്ട അടയാളം ഒ ഷെയ്പ്പിൽ ഉള്ളതായിരുന്നു. ഒരാൾ ആത്മഹത്യ ചെയ്താൽ അയാളുടെ കണ്ണ് പുറത്തേക്ക് തള്ളും. നാക്ക് വെളിയിൽ വരും. നുരയും പതയും ഉണ്ടാവും. ഇതൊന്നും സുശാന്ത് ഭയ്യയുടെ ശരീരത്തിൽ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്‍റെ മൃതശരീരത്തിന്‍റെ ചിത്രങ്ങൾ എന്‍റെ കൈയിലുണ്ട്. ആ ചിത്രങ്ങളിൽ നിന്നാണ് താനിതെല്ലാം കണ്ടെത്തിയതെന്നും അങ്കിത് വ്യക്തമാക്കി. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്നും സുശാന്തിന് നീതി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. 


വാർത്തകൾ

Sign up for Newsletter



top