25
September 2020 - 5:47 pm IST

Download Our Mobile App

Flash News
Archives

Updates

Hotel

മെ​ല്ലെ​യു​ണ​ർ​ന്ന് ഹോ​ട്ട​ൽ വ്യ​വ​സാ​യം

Published:08 August 2020

കൊ​വി​ഡ്-19 മ​ഹാ​മാ​രി​യും തു​ട​ർ​ന്നു​ണ്ടാ​യ ലോ​ക്ഡൗ​ണും ഏ​റ്റ​വും കൂ​ടു​ത​ൽ ന​ഷ്ട​മു​ണ്ടാ​ക്കി​യ മേ​ഖ​ല​ക​ളി​ലൊ​ന്നാ​യി​രു​ന്നു ഹോ​ട്ട​ൽ വ്യ​വ​സാ​യം. ആ​ക​ർ​ഷ​ക​മാ​യ നി​ര​ക്കി​ള​വു​ക​ളി​ലൂ​ടെ​യും പെ​യ്ഡ് ക്വാ​റ​ന്‍റൈ​ൻ പാ​ക്കെ​ജു​ക​ളി​ലൂ​ടെ​യും ഈ ​ന​ഷ്ടം നി​ക​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഹോ​ട്ട​ലു​ക​ൾ.

കൊ​ച്ചി: കൊ​വി​ഡു​മാ​യി പൊ​രു​ത്ത​പ്പെ​ട്ട് ജീ​വി​തം തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ പ​ല മേ​ഖ​ല​ക​ളി​ലും തു​ട​രു​മ്പോ​ൾ ആ​ക​ർ​ഷ​ക​മാ​യ പാ​ക്കെ​ജു​ക​ളും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​മൊ​രു​ക്കി സം​സ്ഥാ​ന​ത്തെ ഹോ​ട്ട​ൽ ശൃം​ഖ​ല​ക​ൾ പ​തി​യെ സ​ജീ​വ​മാ​കു​ക​യാ​ണ്. കൊ​വി​ഡ്-19 മ​ഹാ​മാ​രി​യും തു​ട​ർ​ന്നു​ണ്ടാ​യ ലോ​ക്ഡൗ​ണും ഏ​റ്റ​വും കൂ​ടു​ത​ൽ ന​ഷ്ട​മു​ണ്ടാ​ക്കി​യ മേ​ഖ​ല​ക​ളി​ലൊ​ന്നാ​യി​രു​ന്നു ഹോ​ട്ട​ൽ വ്യ​വ​സാ​യം. ആ​ക​ർ​ഷ​ക​മാ​യ നി​ര​ക്കി​ള​വു​ക​ളി​ലൂ​ടെ​യും പെ​യ്ഡ് ക്വാ​റ​ന്‍റൈ​ൻ പാ​ക്കെ​ജു​ക​ളി​ലൂ​ടെ​യും ഈ ​ന​ഷ്ടം നി​ക​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഹോ​ട്ട​ലു​ക​ൾ.

കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് പ്ര​ധാ​ന​മാ​യും ക്വാ​റ​ന്‍റൈ​ൻ പാ​ക്കെ​ജു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. സ്വ​ന്തം വീ​ടു​ക​ളി​ലോ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലോ താ​മ​സി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള​വ​രാ​ണ് ഇ​ത്ത​ര​ത്തി​ൽ ഹോ​ട്ട​ലു​ക​ളി​ലേ​ക്ക് പോ​കു​ന്ന​ത്. കേ​ര​ള ടൂ​റി​സം ഡ​വ​ല​പ്‌​മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ന്‍റെ (കെ​ടി​ഡി​സി) നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഹോ​ട്ട​ലു​ക​ളി​ലും റി​സോ​ർ​ട്ടു​ക​ളി​ലും ടൂ​റി​സ്റ്റ് ഹോ​മു​ക​ളി​ലും നേ​ര​ത്തെ ത​ന്നെ പെ​യ്ഡ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു. ഇ​തി​നു പു​റ​മെ​യാ​ണ് മ​റ്റ് മു​ൻ​നി​ര ഹോ​ട്ട​ൽ ശൃം​ഖ​ല​ക​ളും ഈ ​രീ​തി​യി​ൽ ബി​സി​ന​സി​ലേ​ക്ക് തി​രി​ച്ചു ക​യ​റി​ത്തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. 

ഭ​ക്ഷ​ണ​വും താ​മ​സ​വും അ​ട​ക്കം ഒ​രു ദി​വ​സ​ത്തേ​ക്ക് ശ​രാ​ശ​രി 3,500-5,000 രൂ​പ​യാ​ണ് ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ൾ പ​ല​തും ഈ​ടാ​ക്കു​ന്ന​ത്. ക്വാ​റ​ന്‍റൈ​ൻ അ​ല്ലാ​തെ​യും നി​ല​വി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ എ​ത്തി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. ബി​സി​ന​സ്, വ്യ​ക്തി​ഗ​ത ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന​വ​രാ​ണ് ഇ​വ​രി​ൽ കൂ​ടു​ത​ലും. ഒ​ന്നോ ര​ണ്ടോ ദി​വ​സ​ത്തേ​ക്ക് മാ​ത്ര​മാ​യാ​ണ് ഇ​ത്ത​രം ബു​ക്കി​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​തെ​ന്ന് ഹോ​ട്ട​ലു​കാ​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ ബു​ക്കി​ങ്ങു​ക​ളും ന​ട​ക്കു​ന്ന​ത് ഓ​ൺ​ലൈ​നാ​യാ​ണ്. ഇ​തി​നു പു​റ​മെ റ​സ്റ്റോ​റ​ന്‍റ് സേ​വ​ന​ങ്ങ​ളും വ​ൻ​കി​ട ഹോ​ട്ട​ലു​ക​ൾ ന​ൽ​കി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. വ​ലി​യ തോ​തി​ൽ ബു​ക്കി​ങ്ങു​ക​ൾ ന​ട​ക്കു​ന്നി​ല്ലെ​ങ്കി​ലും സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് തി​രി​ച്ചു​ക​യ​റു​ന്ന​തി​ന്‍റെ സൂ​ച​ന​ക​ളാ​ണി​ത്.

ഷി​പ്പി​ങ് ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നും ബു​ക്കി​ങ് 
സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന വാ​ണി​ജ്യ കേ​ന്ദ്ര​വും തു​റ​മു​ഖ ഹ​ബ്ബു​മാ​യ കൊ​ച്ചി​യി​ൽ ഹോ​ട്ട​ൽ ശൃം​ഖ​ല​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി​ട്ടു​ള്ള​ത് ഷി​പ്പി​ങ് ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നു​ള്ള ബ​ൾ​ക്ക് ബു​ക്കി​ങ്ങാ​ണ്. ഡ്യൂ​ട്ടി ക​ഴി​ഞ്ഞി​ട്ടും തി​രി​ച്ചു​പോ​കാ​നാ​കാ​ത്ത ജീ​വ​ന​ക്കാ​ർ​ക്കാ​യു​ള്ള ബു​ക്കി​ങ്ങാ​ണ് ഷി​പ്പി​ങ് ഏ​ജ​ൻ​സി​ക​ൾ വ​ഴി ന​ട​ക്കു​ന്ന​ത്. മാ​ർ​ച്ച് മു​ത​ൽ ത​ന്നെ ഈ ​മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ബു​ക്കി​ങ് വ​രു​ന്നു​ണ്ടെ​ന്നാ​ണ് ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നു​ള്ള വി​വ​രം. അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തോ​ടെ ഇ​ത് കു​റ​യും. എ​ന്നാ​ൽ, അ​തോ​ടെ സാ​ധാ​ര​ണ ഗ​തി​യി​ലു​ള്ള ബി​സി​ന​സ് വ​ന്നു തു​ട​ങ്ങു​മെ​ന്നാ​ണ് ഹോ​ട്ട​ൽ ഉ​ട​മ​ക​ളു​ടെ പ്ര​തീ​ക്ഷ. 


വാർത്തകൾ

Sign up for Newsletter



top