30
September 2020 - 10:25 am IST

Download Our Mobile App

Analysis

Microsoft

മൈ​ക്രോ‌​സോ​ഫ്റ്റി​ന് ഷെ​യ​ര്‍ ചാ​റ്റി​ല്‍ ക​ണ്ണ്

Published:08 August 2020

അ​മെ​രി​ക്ക​യി​ല്‍ വി​ഡി​യൊ ഷെ​യ​റി​ങ് ആ​പ്ലി​ക്കേ​ഷ​നാ​യ ടി​ക്-​ടോ​കി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ചൈ​ന​യു​ടെ ബൈ​റ്റ്ഡാ​ന്‍സി​ല്‍ നി​ന്നു​ള്ള മ​റ്റ് ചി​ല വി​പ​ണി​ക​ളും സ്വ​ന്ത​മാ​ക്കാ​ന്‍ സാ​ങ്കേ​തി​ക ഭീ​മ​ന്മാ​ര്‍ അ​ടു​ത്തി​ടെ ച​ര്‍ച്ച​ക​ള്‍ ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ഷെ​യ​ര്‍ ചാ​റ്റി​ലും മൈ​ക്രോ​സോ​ഫ്റ്റ് താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്.

മും​ബൈ: ഇ​ന്ത്യ​ന്‍ ക​ണ്ട​ന്‍റ് ഷെ​യ​റി​ങ് പ്ലാ​റ്റ്‌​ഫോ​മാ​യ ഷെ​യ​ര്‍ ചാ​റ്റി​ല്‍ 100 മി​ല്യ​ണ്‍ ഡോ​ള​ര്‍ നി​ക്ഷേ​പ​ത്തി​നാ​യി മൈ​ക്രോ​സോ​ഫ്റ്റ് ച​ര്‍ച്ച ന​ട​ത്തു​ന്ന​താ​യി റി​പ്പോ​ര്‍ട്ട്. ച​ര്‍ച്ച​ക​ള്‍ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ലാ​യ​തി​നാ​ല്‍ ക​രാ​ര്‍ തീ​രു​മാ​ന​മാ​കാ​ന്‍ കു​റ​ച്ച് മാ​സ​ങ്ങ​ളെ​ടു​ക്കാ​നാ​ണ് സാ​ധ്യ​ത.

അ​മെ​രി​ക്ക​യി​ല്‍ വി​ഡി​യൊ ഷെ​യ​റി​ങ് ആ​പ്ലി​ക്കേ​ഷ​നാ​യ ടി​ക്-​ടോ​കി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ചൈ​ന​യു​ടെ ബൈ​റ്റ്ഡാ​ന്‍സി​ല്‍ നി​ന്നു​ള്ള മ​റ്റ് ചി​ല വി​പ​ണി​ക​ളും സ്വ​ന്ത​മാ​ക്കാ​ന്‍ സാ​ങ്കേ​തി​ക ഭീ​മ​ന്മാ​ര്‍ അ​ടു​ത്തി​ടെ ച​ര്‍ച്ച​ക​ള്‍ ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ഷെ​യ​ര്‍ ചാ​റ്റി​ലും മൈ​ക്രോ​സോ​ഫ്റ്റ് താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. 

അ​മെ​രി​ക്ക, കാ​ന​ഡ, ഓ​സ്‌​ട്രേ​ലി​യ, ന്യൂ​സി​ലാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ടി​ക്-​ടോ​കി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കാ​നു​ള്ള ച​ര്‍ച്ച​ക​ളി​ലാ​ണ് മൈ​ക്രോ​സോ​ഫ്റ്റ് എ​ന്ന് നേ​ര​ത്തേ സൂ​ചി​പ്പി​ച്ചി​രു​ന്നു. ഈ ​ച​ര്‍ച്ച​ക​ള്‍ക്കൊ​പ്പ​മാ​ണ് ഇ​ന്ത്യ​ന്‍ ക​മ്പ​നി​യു​മാ​യി ച​ര്‍ച്ച ന​ട​ത്തു​ന്ന​ത്. ഇ​ന്ത്യ​ന്‍ സ​ര്‍ക്കാ​ര്‍ അ​ടു​ത്തി​ടെ ടി​ക്-​ടോ​ക് നി​രോ​ധി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് വി​ഡി​യൊ ഷെ​യ​റി​ങ് സേ​വ​ന​മാ​യ മോ​ജ് ഷെ​യ​ര്‍ ചാ​റ്റ് ആ​രം​ഭി​ച്ച​ത് എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യ കാ​ര്യ​മാ​ണ്. ട്വി​റ്റ​റി​ല്‍ നി​ന്നാ​ണ് ഷെ​യ​ര്‍ ചാ​റ്റ് 100 മി​ല്യ​ണ്‍ ഡോ​ള​ര്‍ സ​മാ​ഹ​രി​ച്ച​ത്. ഇ​ത് സ്റ്റാ​ര്‍ട്ട​പ്പി​ന്‍റെ മൂ​ല്യം 650 മി​ല്യ​ണ്‍ ഡോ​ള​ര്‍ ആ​ക്കാ​ന്‍ സ​ഹാ​യി​ച്ചു.


വാർത്തകൾ

Sign up for Newsletter



top