30
September 2020 - 11:35 am IST

Download Our Mobile App

Mollywood

film-industry

കരിപ്പൂരിൽ മരണമടഞ്ഞവര്‍ക്ക് താരങ്ങളുടെ അന്ത്യാഞ്ജലി

Published:08 August 2020

ഉള്ളതെല്ലാം ഗൾഫ് മണലാരണ്യങ്ങളില്‍ ഉപേക്ഷിച്ചു കുന്നോളം സ്വപ്നങ്ങളുമായി വന്നവരാണ് ഒരു നിമിഷം കൊണ്ട് കരിപ്പൂരില്‍ അവസാനിച്ചത്. പൈലറ്റ് സാഠേയുടെ സമയോചിതമായ ഇടപെടൽ മൂലമാണ് അപകടത്തിന്‍റെ ആഘാതം കുറഞ്ഞതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനപകടത്തില്‍ മരണമടഞ്ഞവര്‍ക്ക് ഇന്ത്യന്‍ സിനിമയിലെ നിരവധി താരങ്ങള്‍ ആദരാഞ്ജലികളര്‍പ്പിച്ചു. ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, കമൽഹാസൻ അടക്കമുള്ളവരാണ് സോഷ്യല്‍ മീഡിയയിലൂടെ അനുശോചനം അര്‍പ്പിച്ചത്. ഉള്ളതെല്ലാം ഗൾഫ് മണലാരണ്യങ്ങളില്‍ ഉപേക്ഷിച്ചു കുന്നോളം സ്വപ്നങ്ങളുമായി വന്നവരാണ് ഒരു നിമിഷം കൊണ്ട് കരിപ്പൂരില്‍ അവസാനിച്ചത്. പൈലറ്റ് സാഠേയുടെ സമയോചിതമായ ഇടപെടൽ മൂലമാണ് അപകടത്തിന്‍റെ ആഘാതം കുറഞ്ഞതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ദുരന്തത്തിൽ പരിക്കേറ്റവർക്ക് വേണ്ടി പ്രാർഥിക്കുന്നുവെന്നും മരിച്ചവരുടെ കുടുംബാം​ഗങ്ങളെ അനുശോചനമറിയിക്കുന്നുവെന്നും സച്ചിൻ തെൻഡുൽക്കർ ട്വീറ്റ് ചെയ്തു. അപകടത്തിൽപ്പെട്ട എല്ലാവർക്കും വേണ്ടി പ്രാർഥിക്കുന്നുവെന്നും ജീവൻ നഷ്ടപ്പെട്ടവരുടെ പ്രിയപ്പെട്ടവരെ അനുശോചനമറിയിക്കുന്നുവെന്നും കോഹ്‌ലി കുറിച്ചു.

പൈലറ്റ് ദീപക് സാഠെയ്ക്ക് ആദരാഞ്ജലികളുമായി നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. ദീപക് വസന്ത് സാഠെയെ വ്യക്തിപരമായി പരിചയമുണ്ടെന്ന കാര്യം വ്യക്തമാക്കിയാണ് നടൻ പൃഥ്വിരാജ് രംഗത്തെത്തിയത്. മുൻപ് ഇരുവരും നടത്തിയ സംഭാഷണങ്ങൾ എന്നും ഓർമിക്കപ്പെടുമെന്നാണ് സാഠെയുടെ ചിത്രം പങ്കുവച്ച് പൃഥ്വിരാജ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

നടന്മാരായ അല്ലു അർജുൻ, കുഞ്ചാക്കോ ബോബൻ, അസ്കർ അലി, അർജ്ജുൻ അശോകൻ, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, ജയസൂര്യ, ആന്‍റണി വർഗ്ഗീസ്, നന്ദു ആനന്ദ്, വിനയ് ഫോർട്ട്, ധനേഷ് ആനന്ദ്, സണ്ണി വെയ്ൻ, ഷെയ്ൻ നിഗം, ഇന്ദ്രജിത്ത്, അശ്വിൻ കുമാർ, അനു മോഹൻ, നടിമാരായ ഭാവന, രജിഷ വിജയൻ, റിമ കല്ലിങ്കൽ, അനശ്വര രാജൻ, സംഗീത സവിധായകന്‍ കൈലാസ് മേനോൻ, സംവിധായകരായ ആഷിഖ് അബു, മിഥുൻ മാനുവൽ, ഒമർ ലുലു, തുടങ്ങി നിരവധി സെലിബ്രറ്റികള്‍ അനുശോചനം രേഖപ്പെടുത്തി


വാർത്തകൾ

Sign up for Newsletter



top