25
September 2020 - 6:41 pm IST

Download Our Mobile App

Flash News
Archives

World

VACCINE.jpg

ഇറ്റലിയിൽ കൊവിഡ് വാക്‌സിൻ മനുഷ്യരിൽ പരീക്ഷണം ആഗസ്റ്റ് 24 മുതൽ

Published:09 August 2020


കൊവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യഡോസുകൾ മനുഷ്യനിൽ പരീക്ഷിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും സ്പല്ലൻസാനി ആശുപത്രിയിൽ പൂർത്തിയായിവരുന്നു

ഇറ്റലി : ഇറ്റലിയിൽ കൊവിഡ് വാക്‌സിൻ മനുഷ്യരിൽ ആഗസ്റ്റ് 24 മുതൽ പരീഷിച്ച് തുടങ്ങും. ഇറ്റലി തദ്ദേശിയമായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സിനാണ് ഓഗസ്റ്റ് 24 മുതൽ മനുഷ്യരിൽ പരീക്ഷിക്കുന്നത്. പകർച്ചവ്യാധികൾക്കെതിരെയുള്ള ഗവേഷണങ്ങൾക്കും ചികിത്സയ്ക്കും രാജ്യാന്തര പ്രശസ്തി നേടിയ റോമിലെ സ്പല്ലൻസാനി ആശുപത്രിയിലാണ് വാക്‌സിന്റെ മനുഷ്യരിലുള്ള പരീക്ഷണം നടക്കുകയെന്ന് ലാസിയോ റീജിയൻ പ്രസിഡന്റ് നിക്കോള സിൻഗരേത്തി  വാ്യക്തമാക്കി.

പൂർണമായും ഇറ്റലിയിൽ നിർമിച്ച കൊവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യഡോസുകൾ മനുഷ്യനിൽ പരീക്ഷിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും സ്പല്ലൻസാനി ആശുപത്രിയിൽ പൂർത്തിയായിവരുന്നതായാണ് വിവരങ്ങൾ. ആദ്യഘട്ടമായി ഓഗസ്റ്റ് 24 മുതൽ 90 വൊളന്റിയർമാരിലായിരിക്കും വാക്‌സിൻ പരീക്ഷിക്കുക. വാക്‌സിൻ പരീക്ഷണങ്ങൾക്കായി ഗവേഷണ മന്ത്രാലയവുമായി ചേർന്ന് ലാസിയോ റീജിയനാണ് അഞ്ചു ദശലക്ഷം യൂറോയുടെ ധനസഹായം നൽകിയത്.
 


വാർത്തകൾ

Sign up for Newsletter



top