28
September 2020 - 7:17 am IST

Download Our Mobile App

Flash News
Archives

National

Atmanirbhar Bharat, Rajnath Singh, Import Embargo

പ്രതിരോധ ഉത്പാദന മേഖലയിൽ ഇറക്കുമതി നിയന്ത്രണം

Published:09 August 2020

101 ഇനങ്ങളുടെ ഇറക്കുമതി നിരോധിക്കും. ഈ 101 ഇനങ്ങളുടെ ലിസ്റ്റ് പ്രതിരോധ മന്ത്രാലയം തയാറാക്കിക്കഴിഞ്ഞതായി രാജ്നാഥ് സിങ് പറഞ്ഞു

ന്യൂഡൽഹി: ആത്മനിർഭർ ഭാരത് പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി പ്രതിരോധ ഉത്പാദന മേഖലയിൽ കർശന ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്താൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. 101 ഇനങ്ങളുടെ ഇറക്കുമതി നിരോധിക്കും. ഈ 101 ഇനങ്ങളുടെ ലിസ്റ്റ് പ്രതിരോധ മന്ത്രാലയം തയാറാക്കിക്കഴിഞ്ഞതായി രാജ്നാഥ് സിങ് പറഞ്ഞു.

പ്രതിരോധ മേഖലയ്ക്ക് ആവശ്യമായ വസ്തുക്കൾ നിർമിക്കുന്ന ഇന്ത്യയിലെ വ്യവസായങ്ങൾക്ക് ഇതു പ്രോത്സാഹനമേകും. ഗണ്ണുകൾ, റൈഫിളുകൾ, ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് തുടങ്ങിയവ ഇറക്കുമതി നിരോധന വസ്തുക്കളിൽ ഉൾപ്പെടുമെന്നും മന്ത്രി. 2024 വരെയുള്ള കാലഘട്ടത്തിൽ പല ഘട്ടമായി ഇതു നടപ്പാക്കും.

ഇറക്കുമതിക്കു വിലക്ക് ഏർപ്പെടുത്തുന്ന വസ്തുക്കൾ രാജ്യത്ത് സമയബന്ധിതമായി നിർമിക്കപ്പെടുന്നുണ്ടെന്നു കൂടി ഉറപ്പാക്കും. സൈനിക ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള 2020-21ലെ ബജറ്റിനെ ആഭ്യന്തര വാങ്ങലിനും വിദേശത്തു നിന്നുള്ള വാങ്ങലിനുമായി രണ്ടായി വിഭജിച്ചിട്ടുണ്ട്. ആഭ്യന്തര വിപണിയിൽ നിന്നു വാങ്ങുന്നതിന് 52,000 കോടിയോളം രൂപ വരുന്ന പ്രത്യേക ബജറ്റാണുള്ളതെന്നും രാജ്നാഥ് സിങ്.


വാർത്തകൾ

Sign up for Newsletter



top