29
September 2020 - 9:38 am IST

Download Our Mobile App

National

rain.jpg

ന്യൂനമർദം വീണ്ടും രൂപപ്പെട്ടു: കേരളത്തിലും തമിഴ്‌നാട്ടിലും കനത്ത മഴയ്ക്ക് സാധ്യത

Published:09 August 2020

ജലനിരപ്പും കൂടാൻ സാധ്യതയുള്ളതിനാൽ തീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും അധികൃതർ

തിരുവനന്തപുരം: കനത്ത മഴയ്ക്ക് സാധ്യത വീണ്ടും ന്യൂനമർദം രൂപപ്പെട്ടു. ആന്ധ്ര-ഒഡീഷ തീരത്തിനു സമീപം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ കേരളത്തിലും തമിഴ്‌നാട്ടിലും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് ഡാമുകൾ പലതും നിറഞ്ഞിരിക്കുന്ന സാഹചര്യമാണുളളത്. 

ഇനിയും മഴ തുടർന്നാൽ ആശങ്കാകുലമായ സാഹചര്യമാകും ഉണ്ടാകുക. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയും നദികളിൽ ജലനിരപ്പും കൂടാൻ സാധ്യതയുള്ളതിനാൽ തീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദേശിച്ചു.എല്ലാ ജില്ലകളിലും ദുരന്തനിവാരണ സേന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top