30
September 2020 - 12:45 pm IST

Download Our Mobile App

Flash News
Archives

World

Mahinda Rajapaksa, Sri Lanka Prime Minister

ലങ്ക: മഹീന്ദ രജപക്സ സത്യപ്രതിജ്ഞ ചെയ്തു 

Published:09 August 2020

മഹീന്ദയുടെ ഇളയ സഹോദരനും രാഷ്ട്രത്തിന്‍റെ പ്രസിഡന്‍റുമായ ഗോതബയ രജപക്സയാണു സത്യവാചകം ചൊല്ലിക്കൊടുത്തത്. നോർത്ത് കൊളംബോയിലെ ചരിത്രപ്രസിദ്ധമായ ബുദ്ധക്ഷേത്രത്തിലായിരുന്നു സത്യപ്രതിജ്ഞ.

കൊളംബോ: ശ്രീലങ്കയിൽ മുൻ പ്രസിഡന്‍റ് മഹീന്ദ രജപക്സ നാലാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മഹീന്ദയുടെ ഇളയ സഹോദരനും രാഷ്ട്രത്തിന്‍റെ പ്രസിഡന്‍റുമായ ഗോതബയ രജപക്സയാണു സത്യവാചകം ചൊല്ലിക്കൊടുത്തത്. നോർത്ത് കൊളംബോയിലെ ചരിത്രപ്രസിദ്ധമായ ബുദ്ധക്ഷേത്രത്തിലായിരുന്നു സത്യപ്രതിജ്ഞ.

ശ്രീലങ്ക പീപ്പിൾസ് പാർട്ടി (എസ്എൽപിപി) യുടെ എഴുപത്തിനാലുകാരനായ നേതാവ് മഹീന്ദ ഈ വർഷം ജൂലൈയിൽ 50 വർഷത്തെ പാർലമെന്‍ററി രാഷ്ട്രീയം പൂർത്തിയാക്കിയതാണ്. 1070ൽ ഇരുപത്തിനാലാം വയസിൽ ആദ്യമായി പാർലമെന്‍റിലെത്തി. രണ്ടു തവണ പ്രസിഡന്‍റായി. ഓഗസ്റ്റ് അഞ്ചിനു നടന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ രജപക്സ കുടുംബം നയിക്കുന്ന എസ്എൽപിപി മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടിയിരുന്നു. ക്യാബിനറ്റ്, സഹ മന്ത്രിമാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണു കരുതുന്നത്. കഴിഞ്ഞവർഷം നവംബറിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലാണ് എസ്എൽപിപി ടിക്കറ്റിൽ മത്സരിച്ച് എഴുപത്തൊന്നുകാരനായ ഗോതബയ രജപക്സ രാഷ്ട്രത്തലവനായത്. 


വാർത്തകൾ

Sign up for Newsletter



top