29
September 2020 - 9:45 am IST

Download Our Mobile App

National

MODI.jpg

കർഷകർക്ക് ഒരു ലക്ഷം കോടിരൂപ വായ്പ ധനസഹായ പദ്ധതിയുമായി കേന്ദ്ര സർക്കാർ 

Published:09 August 2020

വിളവെടുപ്പാനന്തര കാർഷികാവശ്യങ്ങൾക്ക് ഊന്നൽ നൽകുന്നതാണ് പുതിയ പദ്ധതിയെന്നും പ്രധാനമന്ത്രി പറഞ്ഞു

ന്യൂഡൽഹി: കർഷകർക്ക്  ഒരു ലക്ഷം കോടിരൂപ വായ്പ നൽകുന്ന ധനസഹായ പദ്ധതിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന് കീഴിലാണ് കേന്ദ്രസർക്കാർ പുതിയ വായ്പാ പദ്ധതി. പ്രധാൻ മന്ത്രി കിസാൻ സമൻ നിധി (പിഎംകിസാൻ) പദ്ധതി ആറാം ഗഡുവായി 17,100 കോടി രൂപയും അനുവദിച്ചു. 8.55 കോടിയിലധികം കർഷകരാണ് ഇതിന്റെ ഗുണഭോക്താക്കൾ.

വിളവെടുപ്പാനന്തര കാർഷികാവശ്യങ്ങൾക്ക് ഊന്നൽ നൽകുന്നതാണ് പുതിയ പദ്ധതിയെന്നും പ്രധാനമന്ത്രി പറഞ്ഞു.കാർഷികോല്പന്നങ്ങളുടെ സംസ്‌കരണം, വിപണനം തുടങ്ങിയവ പരിപോഷിപ്പിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. പിഎംകിസാൻ പദ്ധതി പ്രകാരം ഓരോ കർഷകനും പ്രതിവർഷം 6000 രൂപയാണ് കേന്ദ്രസർക്കാർ ലഭ്യമാക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
 


വാർത്തകൾ

Sign up for Newsletter



top