29
September 2020 - 10:25 am IST

Download Our Mobile App

Kerala

karipur

കരിപ്പൂർ വിമാന അപകടം: ചികിത്സയിൽ കഴിയുന്നവരുടെ ആശുപത്രി ചെലവ് സർക്കാർ ഏറ്റെടുക്കും

Published:09 August 2020

ഇത് സംബന്ധിച്ച കോഴിക്കോട്  ജില്ലാ കലക്ടർ ജില്ലാ മെഡിക്കൽ ഓഫിസർക്ക് നൽകി. ഇതിന്റെ ഭാഗമായി ആശുപത്രി ബില്ലുകൾ ആരോഗ്യ വകുപ്പ് നേരിട്ട് വാങ്ങുകയാണ്. ബിൽ ചികിത്സയിൽ കഴിയുന്നവർക്ക് നൽകരുതെന്നും ആശുപത്രി അധികൃതരോട് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

കോഴിക്കോട്: കരിപ്പൂർ വിമാന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ആശുപത്രി ചെലവ് സംസ്ഥാന സർക്കാർ ഏറ്റെടുക്കും.  ഇത് സംബന്ധിച്ച കോഴിക്കോട്  ജില്ലാ കലക്ടർ ജില്ലാ മെഡിക്കൽ ഓഫിസർക്ക് നൽകി. ഇതിന്റെ ഭാഗമായി ആശുപത്രി ബില്ലുകൾ ആരോഗ്യ വകുപ്പ് നേരിട്ട് വാങ്ങുകയാണ്. ബിൽ ചികിത്സയിൽ കഴിയുന്നവർക്ക് നൽകരുതെന്നും ആശുപത്രി അധികൃതരോട് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിനിടെ തെന്നിമാറി 35 അടി താഴ്ചയിലേക്ക് പതിച്ച ദാരുണ അപകടത്തിൽ ജീവൻ നഷ്ടമായത് പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ 19 പേര്‍ക്കാണ്. വിമാനഅപകടത്തിന്‍റെ ദൃശ്യങ്ങളും വാർത്തകളും വൈകാതെ തന്നെ വ്യാപകമായി പ്രചരിച്ചിരുന്നു .അപകടത്തിൽമരിച്ച ഭൂരിഭാഗം ആളുകളെയും തിരിച്ചറിയുകയും ചെയ്തു.


വാർത്തകൾ

Sign up for Newsletter



top