29
September 2020 - 10:48 am IST

Download Our Mobile App

National

amith

അമിത് ഷായുടെ പുതിയ കോവിഡ് ഫലം നെഗറ്റീവ്

Published:09 August 2020

ബിജെപി അംഗമായ മനോജ് തിവാരിയാണ് ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. 'അമിത് ഷാ ജീയുടെ കോവിഡ് പരിശോധനഫലം വന്നുവെന്നും നെഗറ്റീവ് ആണെന്നുമാണ് തിവാരി ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് അമിത് ഷായുടെ ഭാഗത്തു നിന്നും സ്ഥിരീകരണം വന്നിട്ടില്ല.

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഏറ്റവും പുതിയ കോവിഡ് പരിശോധന ഫലം നെഗറ്റീവെന്ന് റിപ്പോർട്ടുകൾ. ബിജെപി അംഗമായ മനോജ് തിവാരിയാണ് ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. 'അമിത് ഷാ ജീയുടെ കോവിഡ് പരിശോധനഫലം വന്നുവെന്നും നെഗറ്റീവ് ആണെന്നുമാണ് തിവാരി ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് അമിത് ഷായുടെ ഭാഗത്തു നിന്നും സ്ഥിരീകരണം വന്നിട്ടില്ല.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പ്രമുഖർ രോഗമുക്തി നേർന്ന് ആശംസയുമായി രംഗത്ത് എത്തിയിരുന്നു . നിരവധി രാഷ്ട്രീയക്കാരും പ്രശസ്ത വ്യക്തികളും സോഷ്യൽ മീഡിയയിലൂടെ കേന്ദ്രമന്ത്രി അമിത് ഷാക്ക് ആശംസകൾ അറിയിച്ചു.രാഷ്ട്രീയ ഭേദമില്ലാതെ പ്രമുഖ നേതാക്കളെല്ലാം ആശംസ നേർന്നുകൊണ്ട് ട്വീറ്റ് ചെയ്തു. രാജ്നാഥ് സിംഗ്, അരവിന്ദ് കെജ്രിവാൾ, മമത ബാനർജി, ദ്വിഗ്വിജയ് സിംഗ് തുടങ്ങിയ പ്രമുഖ നേതാക്കൾ ആദ്യം തന്നെ രോഗമുക്തി നേർന്ന് ട്വീറ്റ് ചെയ്തിരുന്നു.

 


വാർത്തകൾ

Sign up for Newsletter



top