25
September 2020 - 6:24 pm IST

Download Our Mobile App

Flash News
Archives

National

pm

പിഎം-കിസാൻ പദ്ധതി ആറാം ഗഡു അനുവദിച്ചു 

Published:09 August 2020

വിളവെടുപ്പിനു ശേഷമുള്ള പരിപാലനത്തിനും കാർഷിക സ്വത്തുക്കൾ പരിപോഷിപ്പിക്കുന്നതിനുമായി കർഷകരുടെ കൂട്ടായ്മകൾ, കാർഷിക സംരംഭകർ, സ്റ്റാർട്ടപ്പുകൾ, അഗ്രി ടെക് സംരംഭകർ, കർഷക ഗ്രൂപ്പുകൾ എന്നിവയ്ക്കാണ് പണം ആനുവദിച്ചത്.പ്രധാൻ മന്ത്രി കിസാൻ സമൻ നിധി (പിഎം-കിസാൻ) പദ്ധതി ആറാം ഗഡുവായി  17,100 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 8.55 കോടിയിലധികം കർഷകരാണ് ഇതിന്റെ ഗുണഭോക്താക്കൾ.

ന്യൂഡൽഹി: അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന്  കീഴിൽ ഒരു ലക്ഷം കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിളവെടുപ്പിനു ശേഷമുള്ള പരിപാലനത്തിനും കാർഷിക സ്വത്തുക്കൾ പരിപോഷിപ്പിക്കുന്നതിനുമായി കർഷകരുടെ കൂട്ടായ്മകൾ, കാർഷിക സംരംഭകർ, സ്റ്റാർട്ടപ്പുകൾ, അഗ്രി ടെക് സംരംഭകർ, കർഷക ഗ്രൂപ്പുകൾ എന്നിവയ്ക്കാണ് പണം ആനുവദിച്ചത്.പ്രധാൻ മന്ത്രി കിസാൻ സമൻ നിധി (പിഎം-കിസാൻ) പദ്ധതി ആറാം ഗഡുവായി  17,100 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 8.55 കോടിയിലധികം കർഷകരാണ് ഇതിന്റെ ഗുണഭോക്താക്കൾ.

കൃഷിസ്ഥലം സ്ഥിതി ചെയ്യുന്ന കൃഷി ഭവനിലാണ് അപേക്ഷ നൽകേണ്ടത്. അല്ലെങ്കിൽ റെവന്യൂ ഓഫീസർക്കോ, പിഎം കിസാൻ നോഡൽ ഓഫീസർക്കോ അപേക്ഷ നൽകാം. അക്ഷയ കേന്ദ്രങ്ങൾ വഴിയും പദ്ധതിയ്ക്കായി അപേക്ഷിയ്ക്കാം. പദ്ധതിയിൽ അംഗമായവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തും എന്നതാണ് പ്രധാന സവിശേഷത. രാജ്യത്തെ കർഷകർക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുക എന്നതാണ് പ്രധാനമായും പദ്ധതിയുടെ ലക്ഷ്യം.


വാർത്തകൾ

Sign up for Newsletter



top