25
September 2020 - 7:19 pm IST

Download Our Mobile App

Flash News
Archives

Updates

Loan

കൊ​വി​ഡ് കാ​ല​ത്ത് ഉ​പ​ക​രി​ക്കു​ന്ന വാ​യ്പ​ക​ള്‍

Published:09 August 2020

മൊ​റ​ട്ടോ​റി​യം കാ​ലാ​വ​ധി തീ​രു​ന്ന​തും ക്രെ​ഡി​റ്റ് കാ​ര്‍ഡ് ബി​ല്ലു​ക​ളും മ​റ്റു​മെ​ല്ലാം പ​ല​രെ​യും ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു​ണ്ട്. ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഏ​റ്റ​വു​മ​ധി​കം ഗു​ണം ചെ​യ്യു​ന്ന​ത് വാ​യ്പ​ക​ളാ​ണ്.

കൊ​ച്ചി: ലോ​ക്ഡൗ​ണ്‍ മാ​റി​യെ​ങ്കി​ലും പ​ല​രും തി​രി​കെ ബി​സി​ന​സി​ലേ​ക്കും ജോ​ലി​യി​ലേ​ക്കു​മെ​ല്ലാം ക​യ​റു​ന്ന​തേ ഉ​ള്ളൂ. കാ​ല​വ​ര്‍ഷ​വും കൊ​റോ​ണ രോ​ഗി​ക​ളു​ടെ വ​ര്‍ധ​ന​വും വീ​ണ്ടും ഭീ​തി സൃ​ഷ്ടി​ക്കു​ക​യാ​ണ്. അ​തി​നോ​ടൊ​പ്പം ത​ന്നെ മൊ​റ​ട്ടോ​റി​യം കാ​ലാ​വ​ധി തീ​രു​ന്ന​തും ക്രെ​ഡി​റ്റ് കാ​ര്‍ഡ് ബി​ല്ലു​ക​ളും മ​റ്റു​മെ​ല്ലാം പ​ല​രെ​യും ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു​ണ്ട്. ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഏ​റ്റ​വു​മ​ധി​കം ഗു​ണം ചെ​യ്യു​ന്ന​ത് വാ​യ്പ​ക​ളാ​ണ്. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ളെ മ​റി​ക​ട​ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന ഏ​ഴ് ത​രം വാ​യ്പ​ക​ള്‍ ഇ​വ​യാ​ണ്. 

ഫി​ന്‍ടെ​ക് സ്റ്റാ​ര്‍ട്ട​പ്പു​ക​ളി​ല്‍ നി​ന്നു​ള്ള ലോ​ണ്‍
യു​വാ​ക്ക​ളാ​ണ് ഇ​ത്ത​രം ലോ​ണു​ക​ളി​ന്മേ​ല്‍ കൂ​ടു​ത​ല്‍ ആ​കൃ​ഷ്ട​രാ​കു​ന്ന​ത്. ഫി​ന്‍ടെ​ക് സ്റ്റാ​ര്‍ട്ട​പ്പു​ക​ളി​ല്‍ നി​ന്നും എ​മ​ര്‍ജ​ന്‍സി ലോ​ണു​ക​ള്‍ ല​ഭ്യ​മാ​കും. ഉ​യ​ര്‍ന്ന പ​ലി​ശ​യാ​ണ് പ​ല​രും ഈ​ടാ​ക്കു​ന്ന​ത് എ​ന്ന​ത് മാ​ത്ര​മാ​ണ് ഈ ​ലോ​ണു​ക​ളു​ടെ അ​പാ​ക​ത. എ​ന്നി​രു​ന്നാ​ലും അ​ത്യാ​വ​ശ്യ സ​ന്ദ​ര്‍ഭ​ങ്ങ​ളി​ല്‍ മ​റ്റ് ഈ​ടു​ക​ളി​ല്ലാ​തെ ത​ന്നെ ലോ​ണ്‍ ല​ഭ്യ​മാ​ക്കാ​ന്‍ ഫി​ന്‍ടെ​ക് ക​മ്പ​നി​ക​ളി​ലെ വാ​യ്പ​ക​ള്‍ മി​ക​ച്ച ചോ​യ്‌​സ് ആ​ണ്. പ​ല​തും ഓ​ണ്‍ലൈ​നി​ലൂ​ടെ അ​പേ​ക്ഷി​ക്കാ​നും പ​ണം ക്രെ​ഡി​റ്റ് ആ​ക്കു​ക​യും ചെ​യ്യു​ന്നു.

സ്വ​ര്‍ണ​പ്പ​ണ​യ വാ​യ്പ
സ്വ​ര്‍ണ​പ്പ​ണ​യ വാ​യ്പ​യാ​ണ് ഇ​ന്‍സ്റ്റ​ന്‍റ് ലോ​ണു​ക​ളി​ല്‍ ഏ​റ്റ​വും ആ​ക​ര്‍ഷ​കം. കൈ​യി​ലു​ള്ള സ്വ​ര്‍ണ​ത്തി​ന്‍റെ ഈ​ടി​ന്മേ​ല്‍ വി​വി​ധ ബാ​ങ്കു​ക​ളെ സ​മീ​പി​ച്ചാ​ല്‍ കാ​ര്‍ഷി​ക വാ​യ്പ​യ​ട​ക്ക​മു​ള്ള മി​ക​ച്ച സ്‌​കീ​മു​ക​ളി​ല്‍ ലോ​ണു​ക​ള്‍ ല​ഭ്യ​മാ​ണ്. ഈ​ട് വ​യ്ക്കു​ന്ന സ്വ​ര്‍ണ​ത്തി​ന്‍റെ മൂ​ല്യ​ത്തി​ന്‍റെ 75 ശ​ത​മാ​നം വ​രെ ലോ​ണ്‍ തു​ക ല​ഭി​ക്കും.( ഇ​പ്പോ​ള്‍ ആ​കെ മൂ​ല്യ​ത്തി​ന്‍റെ 90 ശ​ത​മാ​നം വ​രെ തു​ക പ​ല​രും ന​ല്‍കു​ന്നു​ണ്ട്. ചി​ല​പ്പോ​ള്‍ പ​ലി​ശ ഉ​യ​ര്‍ന്നേ​ക്കാം.) 9.10 ശ​ത​മാ​നം പ​ലി​ശ​യാ​ണ് സാ​ധാ​ര​ണ ഇ​വ​യ്ക്ക് ബാ​ങ്കു​ക​ള്‍ ഈ​ടാ​ക്കു​ന്ന​ത്.

എ​ഫ്ഡി, ഇ​ൻ​ഷ്വ​റ​ന്‍സ് പോ​ളി​സി​ക​ളി​ൽ നി​ന്നു​ള്ള വാ​യ്പ
ഫി​ക്‌​സ​ഡ് ഡെ​പ്പോ​സി​റ്റ് ഉ​ള്ള​വ​ര്‍ക്കും ലൈ​ഫ് ഇ​ൻ​ഷ്വ​റ​ന്‍സ് പോ​ളി​സി ഉ​ള്ള​വ​ര്‍ക്കും ലോ​ണ്‍ ല​ഭി​ക്കു​ന്ന​താ​ണ്. പൂ​ര്‍ണ​മാ​യ തു​ക​യു​ടെ 90-95 ശ​ത​മാ​നം വ​രെ ലോ​ണ്‍ ആ​യി ല​ഭി​ക്കും.

ഈ​ടി​ന്മേ​ല്‍ വാ​യ്പ
വീ​ട്, സ്ഥ​ലം തു​ട​ങ്ങി​യ​വ ബാ​ങ്കി​ല്‍ ഈ​ടാ​യി ന​ല്‍കി​യാ​ണ് സാ​ധാ​ര​ണ ഈ ​വാ​യ്പ സ്വ​ന്ത​മാ​ക്കു​ന്ന​ത്. മ​റ്റ് സാ​മ്പ​ത്തി​ക സ്രോ​ത​സു​ക​ള്‍ ഇ​ല്ലാ​താ​കു​മ്പോ​ള്‍ ഗാ​ര്‍ഹി​ക, വാ​യ്വ​സാ​യി​ക വ​സ്തു​വി​ന്‍റെ രേ​ഖ​ക​ള്‍ (വീ​ടോ സ്ഥാ​പ​ന​മോ) ന​ല്‍കി ലോ​ൺ സ്വ​ന്ത​മാ​ക്കാം. എ​ളു​പ്പ​ത്തി​ല്‍ അ​ധി​ക ത​ല​വേ​ദ​ന​യി​ല്ലാ​തെ ഈ ​വാ​യ്പ ല​ഭി​ക്കാ​ന്‍ നേ​ര​ത്തെ പ​ണ​യ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്ത പ്രോ​പ്പ​ര്‍ട്ടി​യു​ടെ രേ​ഖ​ക​ള്‍ വേ​ണം സ​മ​ര്‍പ്പി​ക്കാ​ന്‍. 8.95 ശ​ത​മാ​നം പ​ലി​ശ നി​ര​ക്കാ​ണ് സാ​ധാ​ര​ണ ബാ​ങ്കു​ക​ള്‍ വ​സ്തു​വി​ന്മേ​ലു​ള്ള ഈ​ടി​ലു​ള്ള വാ​യ്പ​ക​ള്‍ക്ക് ചു​മ​ത്തു​ക. ഇ​ത് വ്യ​ത്യാ​സ​പ്പെ​ട്ടേ​ക്കാം. 20 വ​ര്‍ഷ​ത്തെ കാ​ലാ​വ​ധി വ​രെ തി​രി​ച്ച​ട​വി​നു ല​ഭി​ക്കാം. വ​സ്തു​വി​ന്‍റെ മൂ​ല്യം ഉ​പ​ഭോ​ക്താ​വി​ന്‍റെ തി​രി​ച്ച​ട​വ് ശേ​ഷി എ​ന്നി​വ അ​നു​സ​രി​ച്ചാ​ണ് വാ​യ്പാ തു​ക നി​ശ്ച​യി​ക്കു​ക.

ഡി​ജി​റ്റ​ല്‍ ടോ​പ് അ​പ് ലോ​ണ്‍
നി​ലി​വ​ലു​ള്ള ഈ​ടി​ന്മേ​ല്‍ കൂ​ടു​ത​ല്‍ വാ​യ്പാ തു​ക ല​ഭ്യ​മാ​ക്കു​ന്ന ഇ​വ, അ​തേ പ​ലി​ശ നി​ര​ക്കി​ല്‍ കൂ​ടു​ത​ല്‍ കാ​ലാ​വ​ധി​യി​ല്‍ കൂ​ടു​ത​ല്‍ വാ​യ്പാ തു​ക ല​ഭ്യ​മാ​ക്കും.

കൊ​വി​ഡ് വാ​യ്പ​ക​ള്‍
കൃ​ത്യ​മാ​യ തി​രി​ച്ച​ട​വ് ച​രി​ത്ര​മു​ള്ള, ഭ​വ​ന വാ​യ്പ എ​ടു​ത്തി​ട്ടു​ള്ള​വ​ര്‍, മു​മ്പ് വ്യ​ക്തി​ഗ​ത വാ​യ്പ​യെ​ടു​ത്തി​ട്ടു​ള്ള​വ​ര്‍, ശ​മ്പ​ള അ​ക്കൗ​ണ്ടു​ള്ള​വ​ര്‍ എ​ന്നി​വ​ര്‍ക്ക് ബാ​ങ്കു​ക​ള്‍ കൊ​വി​ഡ് വാ​യ്പ​ക​ള്‍ ന​ല്‍കു​ന്നു​ണ്ട്. കൂ​ടാ​തെ എം​എ​സ്എം​ഇ​ക​ള്‍ക്ക് ആ​കെ ഓ​വ​ര്‍ ഡ്രാ​ഫ്റ്റ് തു​ക​യു​ടെ നി​ശ്ചി​ത ശ​ത​മാ​നം പ​ല ബാ​ങ്കു​ക​ളും വാ​യ്പ അ​നു​വ​ദി​ക്കു​ന്നു​ണ്ട്. പ​ല ബാ​ങ്കു​ക​ളും വ്യ​ത്യ​സ്ത തു​ക​ക​ളാ​ണ് ഇ​ങ്ങ​നെ വാ​യ്പ​യാ​യി അ​നു​വ​ദി​ക്കു​ന്ന​ത്. 50,000 രൂ​പ മു​ത​ല്‍ അ​ഞ്ച് ല​ക്ഷം രൂ​പ വ​രെ. ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ​യു​ടെ വാ​യ്പ​യു​ടെ ഉ​യ​ര്‍ന്ന പ​രി​ധി ഭ​വ​ന വാ​യ്പ​യു​ള്ള​വ​ര്‍ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ വ​രെ​യാ​ണ്. തി​രി​ച്ച​ട​വ് ശേ​ഷി ഉ​ണ്ടാ​യി​രി​ക്ക​ണം. ആ​റ് മാ​സം തി​രി​ച്ച​ട​യ്ക്കേ​ണ്ട എ​ന്ന​താ​ണ് ഈ ​വാ​യ്പ​ക​ളു​ടെ ഗു​ണം. പ​ല ബാ​ങ്കു​ക​ള്‍ക്കും പ​ല പ​ലി​ശ നി​ര​ക്കാ​ണ് ഈ ​വാ​യ്പ​യ്ക്കു​ള്ള​ത്. സി​ന്‍ഡി​ക്കേ​റ്റ് ബാ​ങ്കി​ന്‍റെ നി​ര​ക്ക് 7.9 ശ​ത​മാ​ന​മാ​ണ്. അ​തേ​സ​മ​യം ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ ഭ​വ​ന​വാ​യ്പ എ​ടു​ത്ത് കൃ​ത്യ​മാ​യി തി​രി​ച്ച​ട​വ് ച​രി​ത്ര​മു​ള്ള​വ​ര്‍ക്ക് 8.2 ശ​ത​മാ​ന​ത്തി​നാ​ണ് ഇ​ത് അ​നു​വ​ദി​ക്കു​ന്ന​ത്. അ​തേ​സ​മ​യം വ്യ​ക്തി​ഗ​ത വാ​യ്പ​യ്ക്ക് 10-12 ശ​ത​മാ​നം നി​ര​ക്കാ​ണ് ഈ​ടാ​ക്കു​ക. സാ​ധാ​ര​ണ നി​ല​യി​ല്‍ സാ​ല​റി അ​ക്കൗ​ണ്ടു​ള്ള​വ​ര്‍ക്ക് വ്യ​ക്ത​ഗ​ത വാ​യ്പ അ​നു​വ​ദി​ക്കു​ന്ന​ത് 14-15 ശ​ത​മാ​നം നി​ര​ക്കി​ലാ​ണ്.

പ്രീ ​അ​പ്രൂ​വ്ഡ് പേ​ഴ്സ​ണ​ല്‍ ലോ​ണ്‍
ശ​മ്പ​ള​ക്കാ​ര്‍ക്ക് അ​വ​രു​ടെ സാ​ല​റി അ​ക്കൗ​ണ്ടു​ള്ള ബാ​ങ്കു​ക​ളി​ല്‍ നി​ന്ന് എ​ളു​പ്പ​ത്തി​ല്‍ സ്വ​ന്ത​മാ​ക്കാ​വു​ന്ന വാ​യ്പ​യാ​ണ് പ്രീ ​അ​പ്രൂ​വ്ഡ് പേ​ഴ്സ​ണ​ല്‍ ലോ​ണ്‍ (പി​എ​പി​എ​ല്‍). കൊ​ളാ​റ്റ​റ​ലു​ക​ള്‍ അ​ഥ​വാ മ​റ്റ് ഈ​ടു​ക​ളി​ല്ലാ​തെ ത​ന്നെ ഈ ​വാ​യ്പ​ക​ള്‍ അ​നു​വ​ദി​ക്കാ​ന്‍ ബാ​ങ്കു​ക​ള്‍ക്ക് ക​ഴി​യും. എ​ന്നാ​ല്‍ നി​ങ്ങ​ളു​ടെ സാ​ല​റി, ചെ​ല​വു​ക​ള്‍, നി​ക്ഷേ​പ സ്വ​ഭാ​വം എ​ന്നി​വ പ​രി​ശോ​ധി​ച്ച് മാ​ത്ര​മേ യോ​ഗ്യ​ത നി​ശ്ച​യി​ക്ക​പ്പെ​ടു​ക​യു​ള്ളൂ. മി​ക​ച്ച ബാ​ങ്ക് സ്റ്റേ​റ്റ്മെ​ന്‍റ് ഉ​ള്ള ഒ​രു ഉ​പ​ഭോ​ക്താ​വി​ന് മി​നി​ട്ടു​ക​ള്‍ക്കു​ള്ളി​ല്‍ പി​എ​പി​എ​ല്‍ ല​ഭി​ക്കും. 50000 മു​ത​ല്‍ 200000 വ​രെ തു​ക ല​ഭി​ക്കും. നി​ങ്ങ​ള്‍ മി​ക​ച്ച ശ​മ്പ​ളം കൈ​പ്പ​റ്റു​ന്ന ആ​ളാ​ണെ​ങ്കി​ല്‍ ചി​ല സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​സ്‌​കീ​മി​ല്‍ 40 ല​ക്ഷം വ​രെ ലോ​ണ്‍ ത​രാ​ന്‍ ബാ​ങ്കു​ക​ള്‍ക്ക് ക​ഴി​യും.


വാർത്തകൾ

Sign up for Newsletter



top