25
September 2020 - 6:27 pm IST

Download Our Mobile App

Flash News
Archives

Updates

Aashirvaad weat

ആ​ശീ​ര്‍വാ​ദ് ആ​ട്ട​യ്ക്കെ​തി​രേ വ്യാ​ജ​ വി​ഡി​യൊ; സം​പ്രേ​ഷ​ണം വി​ല​ക്കി കോ​ട​തി ഉ​ത്ത​ര​വ്

Published:09 August 2020

ആ​ശീ​ര്‍വാ​ദ് ആ​ട്ട​യി​ല്‍ പ്ലാ​സ്റ്റി​ക് ക​ല​ര്‍ന്നി​ട്ടു​ണ്ട് എ​ന്ന് ആ​രോ​പി​ക്കു​ന്ന വി​ഡി​യൊ​ക​ള്‍ വാ​ട്സ്ആ​പ്പി​ലും മ​റ്റ് ഇ​ന്‍റ​ര്‍നെ​റ്റ് പ്ലാ​റ്റ്ഫോ​മു​ക​ളി​ലും വ്യാ​പ​ക​മാ​വു​ന്നു​ണ്ട്. പ്ര​സ്തു​ത വി​ഡി​യൊ​ക​ള്‍ ഇ​ന്‍ജ​ങ്ഷ​ന്‍ മൂ​ലം ത​ട​യ​ണ​മെ​ന്നും സം​ഭ​വി​ച്ച അ​പ​കീ​ര്‍ത്തി​ക്ക് ന​ഷ്ട പ​രി​ഹാ​രം ല​ഭി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്  ഐ​ടി​സി ലി​മി​റ്റ​ഡ് ബം​ഗ​ളൂ​രു​വി​ലു​ള്ള സി​റ്റി സെ​ഷ​ന്‍സ് ജ​ഡ്ജ് കോ​ട​തി​യി​ല്‍ നി​യ​മ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്

കൊ​ച്ചി: ആ​ശീ​ര്‍വാ​ദ് ആ​ട്ട​യി​ല്‍ പ്ലാ​സ്റ്റി​ക് ക​ല​ര്‍ന്നി​ട്ടു​ണ്ട് എ​ന്ന് ആ​രോ​പി​ക്കു​ന്ന വി​ഡി​യൊ​ക​ള്‍ വാ​ട്സ്ആ​പ്പി​ലും മ​റ്റ് ഇ​ന്‍റ​ര്‍നെ​റ്റ് പ്ലാ​റ്റ്ഫോ​മു​ക​ളി​ലും വ്യാ​പ​ക​മാ​വു​ന്നു​ണ്ട്. പ്ര​സ്തു​ത വി​ഡി​യൊ​ക​ള്‍ ഇ​ന്‍ജ​ങ്ഷ​ന്‍ മൂ​ലം ത​ട​യ​ണ​മെ​ന്നും സം​ഭ​വി​ച്ച അ​പ​കീ​ര്‍ത്തി​ക്ക് ന​ഷ്ട പ​രി​ഹാ​രം ല​ഭി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്  ഐ​ടി​സി ലി​മി​റ്റ​ഡ് ബം​ഗ​ളൂ​രു​വി​ലു​ള്ള സി​റ്റി സെ​ഷ​ന്‍സ് ജ​ഡ്ജ് കോ​ട​തി​യി​ല്‍ നി​യ​മ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഹി​യ​റി​ങി​നു ശേ​ഷം, ഇ​ന്‍റ​ര്‍നെ​റ്റ് / സോ​ഷ്യ​ല്‍ മീ​ഡി​യ  പ്ലാ​റ്റ്ഫോം ദാ​താ​ക്ക​ളാ​യ ഗൂ​ഗി​ള്‍, യൂ ​ട്യൂ​ബ്, ഫെ​യ്സ്ബു​ക്ക്, വാ​ട്സ്ആ​പ്പ്, ട്വി​റ്റ​ര്‍ മു​ത​ലാ​യ​വ​യും ഏ​താ​നും വാ​ര്‍ത്താ ഏ​ജ​ന്‍സി​ക​ളും  ഉ​ള്‍പ്പെ​ടെ​യു​ള്ള എ​തി​ര്‍ ക​ക്ഷി​ക​ളെ, ഇ​ത്ത​രം വി​ഡി​യൊ​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യോ, സം​പ്രേ​ഷ​ണം ചെ​യ്യു​ക​യോ പ്ര​ച​രി​പ്പി​ക്കു​ക​യോ ഏ​തെ​ങ്കി​ലും രീ​തി​യി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് കാ​ണാ​ന്‍ ക​ഴി​യു​ന്ന വി​ധ​ത്തി​ല്‍ ല​ഭ്യ​മാ​ക്കു​ക​യോ തു​ട​ര്‍ന്ന് ല​ഭ്യ​മാ​കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ക​യോ ചെ​യ്യു​ന്ന​തി​ല്‍ നി​ന്നു വി​ല​ക്കി​ക്കൊ​ണ്ട് 16.12.2017, 16.03.2018, 21.11.2019 എ​ന്നീ തി​യ​തി​ക​ളി​ല്‍ കോ​ട​തി ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​ട്ടു​ണ്ട്. മേ​ല്‍ പ​റ​ഞ്ഞ ഇ​ന്‍റ​ര്‍നെ​റ്റ് / സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്ഫോം ദാ​താ​ക്ക​ള്‍ക്ക് കോ​ട​തി സ​മ​ന്‍സ് അ​യ​ച്ചി​ട്ടു​ണ്ട്.

ആ​ശീ​ര്‍വാ​ദ് ആ​ട്ട കു​ഴ​ച്ചു​ണ്ടാ​ക്കു​ന്ന മാ​വ് പ​ല ത​വ​ണ ക​ഴു​കി​യാ​ല്‍ ല​ഭി​ക്കു​ന്ന പ​ശ പോ​ലു​ള്ള പ​ദാ​ര്‍ഥം പ്ലാ​സ്റ്റി​ക് ആ​ണെ​ന്നാ​ണ് ഈ ​വി​ഡി​യോ​ക​ളി​ല്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. പ്ലാ​സ്റ്റി​ക് എ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ഈ ​പ​ദാ​ർ​ഥം വാ​സ്ത​വ​ത്തി​ല്‍ ഗോ​ത​മ്പി​ല്‍ അ​ട​ങ്ങി​യി​ട്ടു​ള്ള ഒ​രു പ്രോ​ട്ടീ​ന്‍ (ഗ്ലൂ​ട്ടെ​ന്‍) ആ​ണ്. ഇ​ത് മാ​വ് കു​ഴ​ച്ചെ​ടു​ക്കു​മ്പോ​ള്‍ ആ​ട്ട​യെ യോ​ജി​പ്പി​ച്ച് നി​ര്‍ത്തു​ക​യും അ​തി​ന് എ​ലാ​സ്റ്റി​സി​റ്റി ന​ല്‍കു​ക​യും ചെ​യ്യു​ന്ന വ​സ്തു​വാ​ണ്. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​ശ്വാ​സം ന​ഷ്ട​പ്പെ​ടു​ത്തു​ക​യും പൊ​തു​ജ​ന​ങ്ങ​ള്‍ക്കി​ട​യി​ല്‍ ആ​ശീ​ര്‍വാ​ദ് ആ​ട്ട ഉ​പ​യോ​ഗി​ക്കു​ക​യും ഭ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നെ​ക്കു​റു​ച്ച് ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ച്ച് "ആ​ശീ​ര്‍വാ​ദ്' എ​ന്ന ബ്രാ​ന്‍ഡ് നേ​ടി​യ സ​ല്‍പ്പേ​ര് ന​ശി​പ്പി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ആ​ണ് ഇ​ത്ത​രം വി​ഡി​യൊ​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. ഫു​ഡ് സേ​ഫ്റ്റി ആ​ന്‍ഡ് സ്റ്റാ​ന്‍ഡേ​ര്‍ഡ്സ് ആ​ക്റ്റ് 2006 നി​ര്‍ദേ​ശി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ ത​ന്നെ ആ​ട്ട​യി​ല്‍ കു​റ​ഞ്ഞ​ത് 6 ശ​ത​മാ​ന​മെ​ങ്കി​ലും ഗ്ലൂ​ട്ടെ​ന്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഗോ​ത​മ്പ് പ്രോ​ട്ടീ​ന്‍ അ​ട​ങ്ങി​യി​രി​ക്ക​ണം എ​ന്ന് നി​ര്‍ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ഫു​ഡ് സേ​ഫ്റ്റി ആ​ന്‍ഡ് സ്റ്റാ​ന്‍ഡേ​ര്‍ഡ്സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ അ​വ​രു​ടെ വെ​ബ് സൈ​റ്റ് ആ​യ http://www.fssai.gov.in/home/food-standards/FAQs-on-Standards.html യി​ല്‍ "ധാ​ന്യ​ങ്ങ​ളും ധാ​ന്യ ഉ​ത്പ​ന്ന​ങ്ങ​ളും സം​ബ​ന്ധി​ച്ച യ​ഥാ​ര്‍ത്ഥ വ​സ്തു​ത​ക​ള്‍ അ​റി​യു​ക' എ​ന്ന ശീ​ര്‍ഷ​ക​ത്തി​ന് കീ​ഴി​ല്‍ ഗോ​ത​മ്പ് മാ​വി​ല്‍ ഗോ​ത​മ്പ് പ്രോ​ട്ടീ​ന്‍ / ഗ്ലൂ​ട്ടെ​ന്‍ സാ​ന്നി​ധ്യം സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. മേ​ല്‍ പ​റ​ഞ്ഞ ഗോ​ത​മ്പ് പ്രോ​ട്ടീ​നി​ന്‍റെ സാ​ന്നി​ധ്യ​വും ഗു​ണ​ങ്ങ​ളും സം​ബ​ന്ധി​ച്ചു വി​വ​രി​ക്കു​ന്ന രേ​ഖ​ക​ള്‍ താ​ഴെ പ​റ​യു​ന്ന വെ​ബ് സൈ​റ്റു​ക​ളി​ലും പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് ല​ഭ്യ​മാ​ണ്.

6500ല്‍പ്പ​രം കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നു സം​ഭ​രി​ച്ച് വ​ര്‍ഷ​ത്തി​ല്‍ ര​ണ്ടു ത​വ​ണ 410 ലേ​റെ പ​രി​ശോ​ധ​ന​ക​ള്‍ക്ക് വി​ധേ​യ​മാ​ക്കി, എ​ച്ച്എ​സി​സി​പി/​ഐ​എ​സ്ഒ 22000 സ​ര്‍ട്ടി​ഫി​ക്കേ​ഷ​നു​ള്ള ഫാ​ക്റ്റ​റി​ക​ളി​ല്‍ നി​ർ​മി​ക്കു​ന്ന ആ​ശീ​ര്‍വാ​ദ് ആ​ട്ട, മ​റ്റെ​ല്ലാ ഐ​ടി​സി ഉ​ത്പ​ന്ന​ങ്ങ​ളെ​യും പോ​ലെ, നി​ര്‍മാ​ണ ഘ​ട്ട​ത്തി​ലും വി​ത​ര​ണ ശൃം​ഖ​ല​യി​ലും, പ​രി​ശു​ദ്ധി, ഗു​ണ​മേ​ന്മ, സു​ര​ക്ഷാ, ശു​ചി​ത്വം എ​ന്നി​വ​യു​ടെ ഏ​റ്റ​വും ഉ​യ​ര്‍ന്ന നി​ല​വാ​രം പാ​ലി​ക്കു​ന്ന​വ​യാ​ണെ​ന്ന് ഐ​ടി​സി ഉ​റ​പ്പ് വ​രു​ത്തു​ന്നു​ണ്ട്.

ആ​ശീ​ര്‍വാ​ദ് ആ​ട്ട​യെ സം​ബ​ന്ധി​ക്കു​ന്ന ഇ​ത്ത​രം വി​ഡി​യൊ​ക​ള്‍ / സ​ന്ദേ​ശ​ങ്ങ​ള്‍ ആ​രു​ടെ​യെ​ങ്കി​ലും ശ്ര​ദ്ധ​യി​ല്‍പ്പെ​ടു​ക​യാ​ണെ​ങ്കി​ല്‍ itccares@itc.in എ​ന്ന വി​ലാ​സ​ത്തി​ലേ​ക്ക് ഇ–​മെ​യ്‌​ല്‍ വ​ഴി​യോ, ഞ​ങ്ങ​ളു​ടെ ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍ ആ​യ 1800 425 444 444 വ​ഴി​യോ ഐ​ടി​സി​യെ അ​റി​യി​ക്ക​ണ​മെ​ന്ന് ക​മ്പ​നി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. 


വാർത്തകൾ

Sign up for Newsletter



top