25
September 2020 - 6:33 pm IST

Download Our Mobile App

Flash News
Archives

National

karipur-flight-crash-pilot-deepak-sathe-burying

സാ​​ഠേ​​യു​​ടെ സം​​സ്കാ​​രം നാ​​ളെ

Published:10 August 2020

ക​​രി​​പ്പൂ​​ർ വി​​മാ​​ന ദു​​ര​​ന്ത​​ത്തി​​ൽ മ​​ര​​ണ​​മ​​ട​​ഞ്ഞ പൈ​​ല​​റ്റ് ക്യാ​​പ്റ്റ​​ൻ ദീ​​പ​​ക് സാ​​ഠേ​​യു​​ടെ സം​​സ്കാ​​രം നാളെ (ചൊ​​വ്വാ​​ഴ്ച) നടക്കും. അ​​മെ​​രി​​ക്ക​​യി​​ലു​​ള്ള മ​​ക​​ൻ ശ​​ന്ത​​നു ഇ​​ന്നു രാ​​ത്രി മും​​ബൈ​​യി​​ലെ​​ത്തും. അ​​തി​​നു ശേ​​ഷ​​മാ​​കും സം​​സ്കാ​​ര ച​​ട​​ങ്ങു​​ക​​ൾ.

മും​​ബൈ: ക​​രി​​പ്പൂ​​ർ വി​​മാ​​ന ദു​​ര​​ന്ത​​ത്തി​​ൽ മ​​ര​​ണ​​മ​​ട​​ഞ്ഞ പൈ​​ല​​റ്റ് ക്യാ​​പ്റ്റ​​ൻ ദീ​​പ​​ക് സാ​​ഠേ​​യു​​ടെ സം​​സ്കാ​​രം നാളെ (ചൊ​​വ്വാ​​ഴ്ച) നടക്കും. അ​​മെ​​രി​​ക്ക​​യി​​ലു​​ള്ള മ​​ക​​ൻ ശ​​ന്ത​​നു ഇ​​ന്നു രാ​​ത്രി മും​​ബൈ​​യി​​ലെ​​ത്തും. അ​​തി​​നു ശേ​​ഷ​​മാ​​കും സം​​സ്കാ​​ര ച​​ട​​ങ്ങു​​ക​​ൾ. ഞായറാഴ്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മും​​ബൈ​​യി​​ലെ​​ത്തി​​ച്ച ഭൗതിക ശരീരം ഭാഭാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയിരിക്കുകയാണ്. ചൊവ്വാഴ്ച വരെ അവിടെ സൂക്ഷിക്കുമെന്ന് എയർ ഇന്ത്യ സീനിയർ ഉദ്യോഗസ്ഥൻ പറഞ്ഞു.

മൃതദേഹം ആശുപത്രിയിൽ നിന്ന് വസതിയിൽ കൊണ്ടുവന്ന ശേഷം സംസ്കാരവുമായി ബന്ധപ്പെട്ടുള്ള കർമങ്ങൾ വീട്ടിൽ നടത്തും. നഹർ ഇന്‍റർനാഷണൽ സ്കൂളിന്‍റെ ഓഡിറ്റോറിയത്തിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കണമെന്ന് നാട്ടുകാർ അഭ്യർഥിക്കുന്നുണ്ട്. സീനിയർ സൈനിക ഉദ്യോഗസ്ഥരും മറ്റു വിശിഷ്ട വ്യക്തികളും അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തണമെന്ന ആഗ്രഹവും വീട്ടുകാരോട് പ്രകടിപ്പിച്ചിട്ടുണ്ട്. വ്യോമസേനാ ഉദ്യോഗസ്ഥരുടെ ചെറിയൊരു സംഘം അന്ത്യാഞ്ജലിയർപ്പിക്കാനെത്തുമെന്നാണു സൂചന. വിക്രോളി ഈസ്റ്റിലെ എഡ്വാർഡ് നഗർ ക്രിമറ്റോറിയത്തിലാണു സംസ്കാരം.

ഞായറാഴ്ച മൃ​​ത​​ദേ​​ഹം കൊ​​ച്ചി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ എ​​ത്തി​​ച്ച് അ​​വി​​ടെ​​നി​​ന്നാ​​ണു മും​​ബൈ​​യി​​ലേ​​ക്കു കൊ​​ണ്ടു​​വ​​ന്ന​​ത്. ഭാ​​ര്യ സു​​ഷ​​മ​​യും മ​​ക​​ൻ ധ​​ന​​ഞ്ജ​​യും മൃ​​ത​​ദേ​​ഹ​​ത്തി​​നൊ​​പ്പം എ​​ത്തി​​യി​​ട്ടു​​ണ്ട്. ഛത്ര​​പ​​തി ശി​​വ​​ജി അ​​ന്താ​​രാ​​ഷ്ട്ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ന്‍റെ ര​​ണ്ടാം ടെ​​ർ​​മി​​ന​​ലി​​നു സ​​മീ​​പ​​മു​​ള്ള എ​​യ​​ർ ഇ​​ന്ത്യ​​യു​​ടെ കെ​​ട്ടി​​ട​​ത്തി​​ൽ പൊ​​തു​​ദ​​ർ​​ശ​​ന​​ത്തി​​നു വ​​ച്ച​​പ്പോ​​ൾ പൈ​​ല​​റ്റു​​മാ​​ര​​ട​​ക്കം എ​​യ​​ർ ഇ​​ന്ത്യ, എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ആ​​ദ​​രാ​​ഞ്ജ​​ലി​​ക​​ള​​ർ​​പ്പി​​ച്ചു.

ഇ​​ന്ത്യ​​ൻ വ്യോ​​മ​​സേ​​ന​​യു​​ടെ മു​​ൻ പൈ​​ല​​റ്റ് കൂ​​ടി​​യാ​​യ ദീ​​പ​​ക് സാ​​ഠേ മി​​ഗ് യു​​ദ്ധ വി​​മാ​​ന​​ങ്ങ​​ൾ വ​​രെ പ​​റ​​ത്തി​​യി​​ട്ടു​​ള്ള ക്യാ​​പ്റ്റ​​നാ​​ണ്. ബോ​​യി​​ങ് 737 വി​​മാ​​ന​​ങ്ങ​​ളി​​ൽ 10,000 മ​​ണി​​ക്കൂ​​ർ ഫ്ലൈ​​യി​​ങ് പ​​രി​​ച​​യ​​മു​​ള്ള പൈ​​ല​​റ്റ്. ഇ​​തി​​ൽ 6,662 മ​​ണി​​ക്കൂ​​റും ക​​മാ​​ൻ​​ഡ​​ർ എ​​ന്ന നി​​ല​​യി​​ലാ​​യി​​രു​​ന്നു. വി​​മാ​​നം ലാ​​ൻ​​ഡ് ചെ​​യ്ത​​പ്പോ​​ൾ സാ​​ഠേ​​യും സഹ പൈലറ്റ് അ​​ഖി​​ലേ​​ഷ് കു​​മാ​​ർ ശ​​ർ​​മ​​യും എ​​ൻ​​ജി​​നു​​ക​​ൾ ഓ​​ഫ് ചെ​​യ്യാ​​ൻ തീ​​രു​​മാ​​നി​​ച്ച​​തു​​കൊ​​ണ്ടാ​​ണു ദു​​ര​​ന്ത വ്യാ​​പ്തി കു​​റ​​ഞ്ഞ​​തെ​​ന്ന് വ്യോ​​മ​​യാ​​ന മേ​​ഖ​​ല​​യി​​ലെ വി​​ദ​​ഗ്ധ​​ർ ക​​രു​​തു​​ന്നു​​ണ്ട്. വി​​മാ​​ന​​ത്തി​​നു തീ ​​പി​​ടി​​ക്കാ​​തി​​രു​​ന്ന​​ത് ഇ​​തു​​കൊ​​ണ്ടാ​​ണെ​​ന്നാ​​ണു നി​​ഗ​​മ​​നം. പ​​ര​​മാ​​വ​​ധി യാ​​ത്ര​​ക്കാ​​രു​​ടെ ജീ​​വ​​ൻ ര​​ക്ഷി​​ക്കു​​ക​​യെ​​ന്ന​​താ​​യി​​രു​​ന്നു ഇ​​വ​​രു​​ടെ ല​​ക്ഷ്യ​​മെ​​ന്നു ക​​രു​​തു​​ന്നു.

സ​​ഹ പൈ​​ല​​റ്റ് അ​​ഖി​​ലേ​​ഷ് കു​​മാ​​ർ ശ​​ർ​​മ​​യു​​ടെ മൃ​​ത​​ദേ​​ഹം ജ​​ന്മ​​നാ​​ടാ​​യ ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലെ മ​​ഥു​​ര​​യി​​ൽ കൊ​​ണ്ടു​​വ​​ന്ന് ഞായറാഴ്ച സം​​സ്ക​​രി​​ച്ചു. കു​​ടും​​ബാം​​ഗ​​ങ്ങ​​ളും എ​​യ​​ർ ഇ​​ന്ത്യ, എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രും അ​​ന്ത്യാ​​ഞ്ജ​​ലി​​യ​​ർ​​പ്പി​​ച്ചു. മോ​​ക്ഷ ധാം ​​ക്രി​​മേ​​ഷ​​ൻ സെ​​ന്‍റ​​റി​​ലാ​​യി​​രു​​ന്നു സം​​സ്കാ​​ര​​ച്ച​​ട​​ങ്ങു​​ക​​ൾ. ഇ​​ള​​യ സ​​ഹോ​​ദ​​ര​​ൻ രാ​​ഹു​​ൽ ചി​​ത​​യ്ക്കു തീ​​കൊ​​ളു​​ത്തി. അ​​ഖി​​ലേ​​ഷി​​ന്‍റെ ഭാ​​ര്യ മേ​​ഘ​​യ്ക്ക് സ​​ർ​​ക്കാ​​ർ ജോ​​ലി ന​​ൽ​​ക​​ണ​​മെ​​ന്ന് പൈ​​ല​​റ്റി​​ന്‍റെ അ​​ച്ഛ​​ൻ തു​​ള​​സി റാം ​​ശ​​ർ​​മ ആ​​വ​​ശ്യ​​പ്പെ​​ട്ടു. വി​​മാ​​ന​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന​​വ​​രു​​ടെ ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​ൻ സ്വ​​ന്തം ജീ​​വ​​ൻ ബ​​ലി ന​​ൽ​​കി​​യ​​താ​​ണ് അ​​ഖി​​ലേ​​ഷെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.


വാർത്തകൾ

Sign up for Newslettertop