29
September 2020 - 10:30 am IST

Download Our Mobile App

World

jimmy-lai-got-arrested-in-hong-kong

ഹോങ്കോങ്ങിൽ ജിമ്മി ലായ് അറസ്റ്റിൽ 

Published:10 August 2020

ജനാധിപത്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭത്തെ അനുകൂലിക്കുന്ന പ്രമുഖ മാധ്യമ വ്യവസായി ജിമ്മി ലായ് ഹോങ്കോങ്ങിൽ അറസ്റ്റിലായി. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ്. അന്താരാഷ്ട്ര ശക്തികളെ സഹായിക്കുന്നു എന്ന സംശയത്തിലാണിത്.

ഹോങ്കോങ്: ജനാധിപത്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭത്തെ അനുകൂലിക്കുന്ന പ്രമുഖ മാധ്യമ വ്യവസായി ജിമ്മി ലായ് ഹോങ്കോങ്ങിൽ അറസ്റ്റിലായി. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ്. അന്താരാഷ്ട്ര ശക്തികളെ സഹായിക്കുന്നു എന്ന സംശയത്തിലാണിത്. ബീജിങ് അടുത്തകാലത്ത് അടിച്ചേൽപ്പിച്ച പുതിയ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റിലാകുന്ന പ്രമുഖനാണ് ജിമ്മി ലായ്.

ജനാധിപത്യ പ്രക്ഷോഭങ്ങളെ നേരിടാനാണ് ചൈന പുതിയ നിയമം അടിച്ചേൽപ്പിച്ചിരിക്കുന്നത്. അമെരിക്കയടക്കം ലോക രാജ്യങ്ങൾ ഈ നിയമത്തിനെതിരേ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്. പുതിയ നിയമത്തിന്‍റെ പശ്ചാത്തലത്തിൽ ഹോങ്കോങ്ങിനുള്ള പ്രത്യേക ആനുകൂല്യങ്ങൾ യുഎസ് പിൻവലിക്കുകയും ചെയ്തിരുന്നു.

 ജിമ്മി ലായിയുടെ സഹായി മാർക്ക് സിമണാണ് ട്വിറ്ററിൽ അറസ്റ്റ് വിവരം കുറിച്ചത്. ദേശീയ സുരക്ഷാ നിയമം ലംഘിച്ചെന്നു സംശയിക്കുന്ന ഏഴു പേരെ അറസ്റ്റ് ചെയ്തു എന്നു വ്യക്തമാക്കിയ ഹോങ്കോങ് പൊലീസ് ജിമ്മി ലായിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. പ്രമുഖ ടാബ്ലോയ്ഡ് ആപ്പിൾ ഡെയ് ലിയുടെ ഉടമയാണ് ലായ്. ചൈനയുടെ ഏകാധിപത്യ ഭരണത്തിനെതിരേ നിരന്തരം ശബ്ദിക്കുന്ന നേതാവാണ് അദ്ദേഹം. ലായിയുടെയും മകന്‍റെയും വസതികളിലും അദ്ദേഹത്തിന്‍റെ മാധ്യമ ഗ്രൂപ്പ്  നെക്സ്റ്റ് ഡിജിറ്റലിന്‍റെ അംഗങ്ങളുടെ വസതികളിലും പൊലീസ് റെയ്ഡ് നടത്തിയെന്ന് സിമൺ പറയുന്നു. നെക്സ്റ്റ് ഡിജിറ്റലാണ് ആപ്പിൾ ഡെയ് ലി നടത്തുന്നത്. ജനാധിപത്യ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കാൻ ജനങ്ങളെ തുടർച്ചയായി ആഹ്വാനം ചെയ്യാറുണ്ട് ആപ്പിൾ ഡെയ് ലി. ഹോങ്കോങ്ങിനെ ബ്രിട്ടൺ ചൈനയ്ക്കു കൈമാറുന്നതിനു മുൻപ് 1995ൽ ലായി സ്ഥാപിച്ചതാണ് ഈ മാധ്യമ സംരംഭം. 


വാർത്തകൾ

Sign up for Newsletter



top