30
September 2020 - 12:44 pm IST

Download Our Mobile App

Flash News
Archives

Football

new-coach-for-juventus-fc

യുവെയ്ക്കു പ​രി​ശീ​ല​ക​നായി ആ​ന്ദ്രെ പി​ർ​ലോ

Published:10 August 2020

യു​വേ​ഫ ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ ലി​യോ​ണോ​ട് തോ​റ്റ് പു​റ​ത്താ​യ​തി​ന് പി​ന്നാ​ലെ പ​രി​ശീ​ല​ക​ന്‍ മൗ​റീ​സ്യോ സാ​റി​യെ പു​റ​ത്താ​ക്കി യു​വ​ന്‍റ​സ്. ഇ​ത്ത​വ​ണ സീ​രി എ ​കി​രീ​ടം നേ​ടി​ക്കൊ​ടു​ക്കാ​ന്‍ സാ​റി​ക്ക് സാ​ധി​ച്ചി​രു​ന്നെ​ങ്കി​ലും ടീ​മി​ന്‍റെ ആ​കെ​യു​ള്ള പ്ര​ക​ട​നം നി​രാ​ശ​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു

ടു​റി​ന്‍: യു​വേ​ഫ ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ ലി​യോ​ണോ​ട് തോ​റ്റ് പു​റ​ത്താ​യ​തി​ന് പി​ന്നാ​ലെ പ​രി​ശീ​ല​ക​ന്‍ മൗ​റീ​സ്യോ സാ​റി​യെ പു​റ​ത്താ​ക്കി യു​വ​ന്‍റ​സ്. ഇ​ത്ത​വ​ണ സീ​രി എ ​കി​രീ​ടം നേ​ടി​ക്കൊ​ടു​ക്കാ​ന്‍ സാ​റി​ക്ക് സാ​ധി​ച്ചി​രു​ന്നെ​ങ്കി​ലും ടീ​മി​ന്‍റെ ആ​കെ​യു​ള്ള പ്ര​ക​ട​നം നി​രാ​ശ​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു. ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ, ഡി​ബാ​ല തു​ട​ങ്ങി​യ മി​ക​ച്ച താ​ര​ങ്ങ​ള്‍ നി​ര​വ​ധി​യു​ണ്ടാ​യി​ട്ടും ക്ല​ബ്ബി​ന് മു​ന്നേ​റാ​ന്‍ ക​ഴി​യാ​ത്ത​ത് സാ​റി​യു​ടെ ത​ന്ത്ര​ങ്ങ​ളു​ടെ പി​ഴ​വാ​ണെ​ന്ന് നേ​ര​ത്തെ മു​ത​ല്‍ ആ​ക്ഷേ​പ​മു​ണ്ടാ​യി​രു​ന്നു. പ്രീ ​ക്വാ​ര്‍ട്ട​റി​ല്‍ ര​ണ്ടാം പാ​ദ​ത്തി​ല്‍ 2-1ന് ​വി​ജ​യി​ച്ചെ​ങ്കി​ലും ആ​ദ്യ പാ​ദ​ത്തി​ല്‍ 1-0ന് ​വി​ജ​യി​ച്ച ലി​യോ​ണ്‍ എ​വേ ഗോ​ളി​ന്‍റെ ബ​ല​ത്തി​ല്‍ ക്വാ​ര്‍ട്ട​ര്‍ ടി​ക്ക​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. തോ​ല്‍വി​ക്ക് ശേ​ഷം സാ​റി​യെ ഉ​ന്നം വെ​ച്ച് ക്രി​സ്റ്റി​യാ​നോ റൊ​ണാ​ള്‍ഡോ​യും പ്ര​തി​ക​രി​ച്ചി​രു​ന്നു. സീ​സ​ണി​ല്‍ 52 ഗോ​ള്‍ നേ​ടാ​ന്‍ റൊ​ണാ​ള്‍ഡോ​യ്ക്ക് സാ​ധി​ച്ചെ​ങ്കി​ലും ക്ല​ബ്ബി​ലെ സ​ഹ​താ​ര​ങ്ങ​ളു​ടെ​യും പ​രി​ശീ​ല​ക​ന്‍റെ​യും വേ​ണ്ട​ത്ര പി​ന്തു​ണ ല​ഭി​ച്ചി​ല്ല. 2019ല്‍ ​ചെ​ല്‍സി​യി​ല്‍ നി​ന്നാ​ണ് സാ​റി യു​വ​ന്‍റ​സി​ലെ​ത്തി​യ​ത്. 

ചെ​ല്‍സി​യി​ല്‍ ഒ​രു വ​ര്‍ഷം മാ​ത്രം പ്ര​വ​ര്‍ത്തി​ച്ച അ​ദ്ദേ​ഹം യു​വ​ന്‍റ​സി​ലേ​ക്കെ​ത്തി​യ​പ്പോ​ള്‍ പ്ര​തീ​ക്ഷ​ക​ള്‍ ഏ​റെ​യാ​യി​രു​ന്നു​വെ​ങ്കി​ലും അ​ദ്ദേ​ഹം തീ​ര്‍ത്തും നി​രാ​ശ​പ്പെ​ടു​ത്തി. നി​ര​വ​ധി ക്ല​ബ്ബു​ക​ളെ പ​രി​ശീ​ലി​പ്പി​ച്ച അ​നു​ഭ​വ​സ​മ്പ​ത്തു​ണ്ടെ​ങ്കി​ലും ഒ​ന്നും യു​വ​ന്‍റ​സി​നൊ​പ്പം ഫ​ലം ക​ണ്ടി​ല്ലെ​ന്ന​താ​ണ് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. 
 
ടീ​മി​ന്‍റെ ചാ​മ്പ്യ​ന്‍സ് ലീ​ഗ് പ്ര​തീ​ക്ഷ​ക​ള്‍ അ​സ്ത​മി​ച്ചെ​ന്നും ഇ​നി പു​ന​ര്‍ചി​ന്ത​യാ​ണ് ആ​വി​ശ്യ​മെ​ന്നും ടീ​മി​ന്‍റെ വ​ള​ര്‍ച്ച​യാ​ണ് എ​വി​ടെ​യാ​ണോ പി​ഴ​വ് അ​ത് ക​ണ്ടെ​ത്തി മാ​റ്റ​ണ​മെ​ന്നും റൊ​ണാ​ള്‍ഡോ അ​ഭി​പ്രാ​യ​പ്പെ​ട്ട് മ​ണി​ക്കൂ​റു​ക​ള്‍ക്കു​ള്ളി​ലാ​ണ് സാ​റി​യു​ടെ ക​സേ​ര തെ​റി​ച്ച​ത്.മു​ന്‍ യു​വ​ന്‍റ​സ് താ​ര​മാ​യി​രു​ന്ന ആേ്ര​ന്ദ പി​ര്‍ലോ​യെ​യാ​ണ് യു​വ​ന്‍റ​സ് പു​തി​യ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ച​ത്. യു​വ​ന്‍റ​സ് അ​ണ്ട​ര്‍ 23 ടീം ​പ​രി​ശീ​ല​ക​നാ​യി​രു​ന്ന പി​ര്‍ലോ​യെ സീ​നി​യ​ര്‍ ടീം ​പ​രി​ശീ​ല​ക​നാ​യി നി​യ​മി​ക്കു​ക​യാ​യി​രു​ന്നു. ടീ​മി​ലെ താ​ര​ങ്ങ​ളെ അ​ടു​ത്ത​റി​യാ​വു​ന്ന പി​ര്‍ലോ​യ്ക്ക് ഇ​റ്റ​ലി​യി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും വ​ള​രെ പ​രി​ചി​ത​മാ​ണ്. മി​ക​ച്ച ടീ​മി​നെ കെ​ട്ടി​പ്പ​ടു​ത്ത് യു​വ​ന്‍റ​സി​ന് പു​തു​ജീ​വ​ന്‍ ന​ല്‍കാ​ന്‍ പി​ര്‍ലോ​യ്ക്ക് സാ​ധി​ക്കു​മെ​ന്ന് ത​ന്നെ പ്ര​തീ​ക്ഷി​ക്കാം. ഇ​ന്‍റ​ര്‍ മി​ലാ​ന്‍,എ​സി മി​ലാ​ന്‍,ബ്ര​സീ​യ ക്ല​ബ്ബു​ക​ള്‍ക്കു​വേ​ണ്ടി​യെ​ല്ലാം 41കാ​ര​നാ​യ പി​ര്‍ലോ ക​ളി​ച്ചി​ട്ടു​ണ്ട്. 2011-2015വ​രെ യു​വ​ന്‍റ​സി​ല്‍ ക​ളി​ച്ച പി​ര്‍ലോ 119 മ​ത്സ​ര​ത്തി​ല്‍ നി​ന്ന് 16 ഗോ​ളും നേ​ടി​യി​ട്ടു​ണ്ട്. 2002 മു​ത​ല്‍ ഇ​റ്റ​ലി ടീ​മി​ന്‍റെ മ​ധ്യ​നി​ര​യി​ലെ സാ​ന്നി​ധ്യ​മാ​യി​രു​ന്ന പി​ര്‍ലോ 116 മ​ത്സ​ര​ത്തി​ല്‍ നി​ന്ന് 13 ഗോ​ളും നേ​ടി.


വാർത്തകൾ

Sign up for Newsletter



top