29
September 2020 - 9:09 am IST

Download Our Mobile App

Flash News
Archives

Kerala

two-citizens-died-in-kottayam-due-to-flood
കുര്യൻ എബ്രഹാം

പ്രളയം: കോട്ടയത്ത് രണ്ട് മരണം കൂടി 

Published:10 August 2020

റോഡിലെ വെള്ളക്കെട്ടിൽ വീണ് ഗൃഹനാഥൻ മരിച്ചു. നട്ടാശേരി ആനിക്കൽ കുര്യൻ എബ്രഹാം(ഷിബു 61) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടയിലാണ് റോഡിലെ വെള്ളക്കെട്ടിൽ വീണ് ഷിബുവിനെ കാണാതായത്.

റോഡിലെ വെള്ളക്കെട്ടിൽ വീണ് ഗൃഹനാഥൻ മരിച്ചു

കോട്ടയം: റോഡിലെ വെള്ളക്കെട്ടിൽ വീണ് ഗൃഹനാഥൻ മരിച്ചു. നട്ടാശേരി ആനിക്കൽ കുര്യൻ എബ്രഹാം(ഷിബു 61) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടയിലാണ് റോഡിലെ വെള്ളക്കെട്ടിൽ വീണ് ഷിബുവിനെ കാണാതായത്.

രാത്രി വൈകിയും വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇന്ന് രാവിലെ ഏഴരയോടെ മൃതദേഹം കണ്ടെത്തിയത്. പള്ളിപ്പുറം പാറയിൽ ക്രഷിന് സമീപമുള്ള  വഴിയിലെ വെള്ളക്കെട്ടിൽ നിന്നുമാണ് മൃതദേഹം കണ്ടെടുത്തത്. ഈ ഭാഗത്ത് ഒരാൾ പൊക്കത്തിലേറെ ഉയരത്തിൽ വെള്ളക്കെട്ടുണ്ടായിരുന്നു.അതേ സമയം വെള്ളത്തിൽ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹവും കണ്ടെത്തി.പെരുമ്പായിക്കാട് വില്ലേജിൽ ആളൂർ വീട്ടിൽ സുധീഷ് (38)യാണ് മുങ്ങി മരിച്ചത്.


വാർത്തകൾ

Sign up for Newsletter



top