29
September 2020 - 9:05 am IST

Download Our Mobile App

Flash News
Archives

Kerala

roads-that-are-blocked-in-kottayam-district

കോട്ടയം ജില്ലയിലെ ഗതാഗത തടസ്സം ഉള്ള റോഡുകൾ

Published:10 August 2020

കോട്ടയം നഗരത്തിൽ നിന്നും ഉദ്ദേശം ഒന്നര കിലോമീറ്റർ അകലെയുള്ള അറുത്തൂട്ടി പാലത്തിന് സമീപമുള്ള പോക്കറ്റ് റോഡ് ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ഇടിഞ്ഞതിനാലും പ്രധാന പാതയിലെ പാലത്തിന് തകരാറുകൾ സംഭവിച്ചിട്ടുണ്ടാകാമെന്നതിനാലുമാണ് ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചത്.

കോട്ടയം: കോട്ടയത്ത് നിന്നും ചാലുകുന്ന്, താഴത്തങ്ങാടി വഴിയുള്ള കുമരകം, വൈക്കം ഭാഗത്തേക്കുള്ള ഗതാഗതം നിരോധിച്ചു. കോട്ടയം നഗരത്തിൽ നിന്നും ഉദ്ദേശം ഒന്നര കിലോമീറ്റർ അകലെയുള്ള അറുത്തൂട്ടി പാലത്തിന് സമീപമുള്ള പോക്കറ്റ് റോഡ് ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ഇടിഞ്ഞതിനാലും പ്രധാന പാതയിലെ പാലത്തിന് തകരാറുകൾ സംഭവിച്ചിട്ടുണ്ടാകാമെന്നതിനാലുമാണ് ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചത്. കോട്ടയം ഭാഗത്തു നിന്നും താഴത്തങ്ങാടി, ചെങ്ങളം, കുമരകം, വൈക്കം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നഗരത്തിൽ നിന്നും കാരാപ്പുഴ വഴി തിരിഞ്ഞു പോകേണ്ടതാണെന്നും അറിയിച്ചിട്ടുണ്ട്. മീനച്ചിൽ താലൂക്ക് പരിധിയിൽ പാലായിൽ നിന്നും കോട്ടയം - തൊടുപുഴ, പൊൻകുന്നം - ഈരാറ്റുപേട്ട, കുറവിലങ്ങാട് -  രാമപുരം റൂട്ടുകളിൽ റോഡിൽ വെള്ളം കയറിയ ഭാഗങ്ങളിൽ നിന്നും വെള്ളം ഇറങ്ങി വാഹനയാത്രാ തടസ്സം നീങ്ങിയിട്ടുണ്ട്.

ഗതാഗതം തടസ്സം ഉള്ള റോഡുകൾ

1.താഴത്തങ്ങാടി - കുടയംപടി

പരിപ്പ് - അയ്മനം 

2.കുമരകം ചന്ത കവല -കോട്ടയം

ഇല്ലിക്കൽ - കാഞ്ഞിരം

കാഞ്ഞിരം - മലരിക്കൽ 

3.ആറുമാനൂർ - പുന്നത്തറ 

നീറിക്കാട് - പൂവത്തുംമൂട് 

പട്ടരുമഠം - അമയന്നൂർ 

അയർക്കുന്നം - തിരുവഞ്ചൂർ 

4.ഇറഞ്ഞാൽ - കൊശമറ്റം 

ദേവലോകം - കൊല്ലാട് 

ഈരയിൽ കടവ് ബൈപാസ് റോഡ് 

കുര്യൻ ഉതുപ്പ് റോഡ് 

പുതുപ്പള്ളി - കൊട്ടാരത്തിൽ റോഡ് 

കളത്തിപ്പടി - പൊൻപള്ളി റോഡ് 

5.ആലപ്പുഴ - ചങ്ങനാശ്ശേരി 

6.ഞാലിയാകുഴി - പടിയരക്കടവ് റോഡ് 

7.ഏറ്റുമാനൂർ - നാലുമണിക്കാറ്റ് 

പാലമുറി - മോസ്കോ 

8.കൈലാസപുരം റോഡ് & കല്ലറ- വെച്ചൂർ റോഡ് 

9.വേളൂർ -വെട്ടിക്കാട്ടുമുക്ക് റോഡ് 

10.തലയോലപ്പറമ്പ് - വൈക്കം റോഡ്


വാർത്തകൾ

Sign up for Newsletter



top