29
September 2020 - 10:14 am IST

Download Our Mobile App

Kerala

Malappuram Collector, K Gopalakrishnan IAS, Karipur Plane Crash

മലപ്പുറം ജില്ലാ കലക്റ്റർ കെ ഗോപാലകൃഷ്ണൻ ക്വാറന്റീനിൽ

Published:10 August 2020

രക്ഷാ പ്രവർത്തനത്തിന്റെ ഭാഗമായ 42 പൊലീസ് ഉദ്യോഗസ്ഥരും 72 അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരും ക്വാറന്റീനിലാണ്.

മലപ്പുറം :  ജില്ലാ കലക്റ്റർ കെ ഗോപാലകൃഷ്ണൻ ക്വാറന്റീനിൽ. കരിപ്പൂരിലുണ്ടായ ദുരന്ത സമയത്ത് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായതിന് പിന്നാലെയാണ് ജില്ലാ കലക്റ്ററെ നിരീക്ഷണത്തിലാക്കിയത്. രക്ഷാ പ്രവർത്തനത്തിന്റെ ഭാഗമായ 42 പൊലീസ് ഉദ്യോഗസ്ഥരും 72 അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരും ക്വാറന്റീനിലാണ്.

മലപ്പുറം ജില്ലയിലെ ആറ് എസ്എച്ച്ഒമാർ ഉൾപ്പടെ 38 പേരും നിരീക്ഷണത്തിൽ പോയി. കോഴിക്കോട് ജില്ലയിൽ നിന്നും 28 ഉം തൃശൂരിൽ നിന്നും ആറ് അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്.


വാർത്തകൾ

Sign up for Newsletter



top