28
September 2020 - 8:29 am IST

Download Our Mobile App

Flash News
Archives

National

death man.jpg

പൊലീസ് മർദനം: 22കാരി ജീവനൊടുക്കി

Published:10 August 2020

യുവതിയെ പൊലീസുകാർ സ്റ്റേഷനിൽ വെച്ച് മർദിച്ചുവെന്ന് കുടുംബാംഗങ്ങൾ ആരോപിക്കുന്നു

ലക്‌നൗ: ഉത്തർപ്രദേശ് ജലൗനിൽ പൊലീസ് മർദനത്തെ തുടർന്ന് 22കാരി ജീവനൊടുക്കി. ജലൗൻ സ്വദേശി നിഷു ചൗധരിയെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽകണ്ടെത്തിയത്.പെൺകുട്ടിയുടെ ആത്മഹത്യയെ തുടർന്ന് ഇൻസ്‌പെക്ടർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാർ പൊലീസ് സ്റ്റേഷനിൽ മുന്നിൽ പ്രതിഷേധം നടത്തി. ഇതേതുടർന്ന് സർക്കിൾ ഓഫീസർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് മാർക്കറ്റിൽ പോയ നിഷുവിനും സുഹൃത്തുക്കൾക്കുമെതിരെ കടയുടമകൾ മോഷണ കുറ്റം ആരോപിക്കുകയും തുടർന്ന് കടയുടമകൾ ഇവരെ പൊലീസിന് കൈമാറുകയും ചെയ്തു. ചോദ്യം ചെയ്യലിനുശേഷം ഇവരെ ബന്ധുക്കൾക്കൊപ്പം അയച്ചു. എന്നാൽ യുവതിയെ പൊലീസുകാർ സ്റ്റേഷനിൽ വെച്ച് മർദിച്ചുവെന്ന് കുടുംബാംഗങ്ങൾ ആരോപിക്കുന്നു.
 


വാർത്തകൾ

Sign up for Newsletter



top