01
October 2020 - 7:01 pm IST

Download Our Mobile App

Flash News
Archives

National

VIRUS ONE.jpg

ഇന്ത്യൻ ഹോക്കി താരം മൻദീപ് സിങ്ങിന് കൊവിഡ് സ്ഥിരീകരിച്ചു

Published:10 August 2020

ഓഗസ്റ്റ് 20 ന് ദേശീയ ക്യാമ്പ്  ആരംഭിക്കാനിരിക്കേയാണ് കൂടുതൽ താരങ്ങൾക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്

ഇന്ത്യൻ ഹോക്കി താരം മൻദീപ് സിങ്ങിന് കൊവിഡ് സ്ഥിരീകരിച്ചു. ദേശീയ ഹോക്കി ടീമിൽ കൊവിഡ് ബാധിക്കുന്ന ആറാമത്തെ താരമാണ് മൻദീപ് സിങ്. മൻദീപ് അടക്കം ആറ് താരങ്ങളും ബാംഗ്ലൂരിൽ ചികിത്സയിലാണെന്ന് സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്)  വ്യക്തമാക്കി. ബാംഗ്ലൂരിലെ സായിയുടെ ദേശീയ ക്യാമ്പിലാണ് ഇരുപത് ഹോക്കി താരങ്ങൾക്ക് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

 ഇദ്ദേഹത്തിന് ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നും സായ് അറിയിച്ചു. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹോക്കി താരങ്ങൾ സായ് സെന്ററിൽ മടങ്ങിയെത്തിയത്. നേരത്തേ ക്യാപ്റ്റൻ മൻപ്രീത് സിങ്ങിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ഓഗസ്റ്റ് 20 ന് ദേശീയ ക്യാമ്പ്  ആരംഭിക്കാനിരിക്കേയാണ് കൂടുതൽ താരങ്ങൾക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്.

സുകേന്ദർ കുമാർ, ജസ്‌കരൺ സിങ്, വരുൺ കുമാർ, കൃഷ്ണൻ ബഹദൂർ പഥക് എന്നിവരാണ് കൊവിഡ് സ്ഥിരീകരിച്ച മറ്റു താരങ്ങൾ. താരങ്ങളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചെറിയ ലക്ഷണങ്ങൾ മാത്രമാണ് എല്ലാവർക്കും ഉണ്ടായിരുന്നതെന്നും ഡോക്ടർമാർ അറിയിച്ചു.
 


വാർത്തകൾ

Sign up for Newsletter



top