01
October 2020 - 6:55 pm IST

Download Our Mobile App

Flash News
Archives

Cricket

AP.jpg

കേരള മുൻ രഞ്ജി ടീം ക്യാപ്റ്റൻ അനന്തപത്മനാഭൻ ഐസിസി രാജ്യാന്തര അമ്പയർ പാനലിൽ

Published:10 August 2020

 മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും ഒരിക്കൽപോലും ഇന്ത്യൻ ടീമിനെ പ്രതിനിധീകരിക്കാൻ അദ്ദേഹത്തിനായില്ല.

തിരുവനന്തപുരം: കേരള മുൻ രഞ്ജി ടീം ക്യാപ്റ്റൻ കെ.എൻ. അനന്തപത്മനാഭൻ ഐസിസി രാജ്യാന്തര അമ്പയർ പാനലിൽ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 105 മത്സരങ്ങളിൽ നിന്ന് 344 വിക്കറ്റും 2891 റൺസും അനന്തപത്മനാഭൻ സ്വന്തമാക്കിയിട്ടുണ്ട്. 54 ലിസ്റ്റ് എ മത്സരങ്ങളിൽ 87 വിക്കറ്റും 493 റൺസും സ്വന്തം പേരിൽ ചേർത്തു. ദീർഘകാലം ഐപിഎല്ലിലും മറ്റു അഭ്യന്തര മത്സരങ്ങളിലും അംപയറായിരുന്നു തിരുവനന്തപുരത്തുകാരൻ.

50 വയസിലാണ് അനന്തപത്മനാഭൻ നേട്ടം സ്വന്തമാക്കുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷൻ ഇൗ വിവരം ഔദ്യോഗികമായി പത്രക്കുറിപ്പിലൂടെയാണ്  അറിയിച്ചത്. സി. ഷംസുദ്ദീൻ, അനിൽ ചൗധരി, വിരേന്ദർ ശർമ എന്നിവരാണ് രാജ്യാന്തര പാനലിലുള്ള മറ്റ് ഇന്ത്യൻ അംപയർമാർ. നിതിൻ മേനോൻ ഐസിസിയുടെ എലൈറ്റ് പാനലിലുണ്ട്.

ഒരുകാലത്ത് കേരള ക്രിക്കറ്റിന്റെ മേൽവിലാസമായിരുന്നു അനന്തപത്മനാഭൻ. മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും ഒരിക്കൽപോലും ഇന്ത്യൻ ടീമിനെ പ്രതിനിധീകരിക്കാൻ അദ്ദേഹത്തിനായില്ല. സ്പിന്നർ അനിൽ കുംബ്ലെ ഇന്ത്യൻ ടീമിൽ സ്ഥിരം സാന്നിധ്യമായതുകൊണ്ടാണ് അനന്തപത്മനാഭന് അവസരം ലഭിക്കാൻ സാധ്യതയില്ലാതെ പോയത്.
 


വാർത്തകൾ

Sign up for Newsletter



top