01
October 2020 - 6:33 pm IST

Download Our Mobile App

Flash News
Archives

Mollywood

kilo.jpg

ടൊവിനോ തോമസ് ചിത്രം കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു

Published:10 August 2020

ഓണത്തിന് റിലീസ് ചെയ്യുമെന്നാണ് സൂചന. ഉടൻ ഇത് സംബന്ധിച്ച കരാർ ഒപ്പുവയ്ക്കും

ടൊവിനോ തോമസ് ചിത്രം 'കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്' ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു. ഓണത്തിന് റിലീസ് ചെയ്യുമെന്നാണ് സൂചന. ഉടൻ ഇത് സംബന്ധിച്ച കരാർ ഒപ്പുവയ്ക്കും. ചിത്രത്തിന് നൽകുന്ന തുക സംബന്ധിച്ചും അവസാന തീരുമാനത്തിൽ എത്തിയിട്ടില്ല. 

നടൻ ടൊവിനോ തോമസ് ആദ്യമായി നിർമാണരംഗത്തേക്ക് കടക്കുന്ന ചിത്രം കൂടിയാണ് 'കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്'. ടൊവിനോയ്ക്ക് ഒപ്പം റംഷി അഹമ്മദ്, ആൻറോ ജോസഫ്, സിനു സിദ്ധാർഥ് എന്നിവർ ചേർന്നാണ് നിർമ്മാണം. ചിത്രത്തിൽ ടൊവിനോയ്ക്ക് നായികയായി എത്തുന്നത് ഇന്ത്യ ജാർവിസ് എന്ന അമേരിക്കൻ നടിയാണ്.

 രണ്ട് പെൺകുട്ടികൾ, കുഞ്ഞുദൈവം എന്നീ ചിത്രങ്ങൾക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സൂരജ് എസ്. കുറുപ്പാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. പശ്ചാത്തല സംഗീതം സുഷിൻ ശ്യാം. സിനു സിദ്ധാർഥാണ് ഛായാഗ്രഹണം നിർവഹിച്ചത്.


വാർത്തകൾ

Sign up for Newsletter



top