25
January 2021 - 10:45 am IST

Download Our Mobile App

World

covid virus.jpg

കുവൈറ്റിൽ ഇന്ന് കൊവിഡ് ബാധിച്ച് 4 പേർ മരിച്ചു

Published:10 August 2020

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 482 ആയി. 687 പേർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചു

കുവൈറ്റ്  സിറ്റി: കുവൈറ്റിൽ ഇന്ന് കൊവിഡ് ബാധിച്ച് 4 പേർ മരിച്ചു.  രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 482 ആയി. 687 പേർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചു. ഇവരിൽ 443 പേർ സ്വദേശികളാണ്. ഇതടക്കം ഇന്നുവരെ ആകെ രോഗബാധിതരുടെ എണ്ണം 72,400 ആയി.ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യമേഖല അടിസ്ഥാനമാക്കിയുള്ള കണക്കുകൾ ഇപ്രകാരമാണ്

 ഫർവ്വാനിയ 147, അഹമദി 168 ,ഹവല്ലി 117, കേപിറ്റൽ 87, ജഹറ 168.ഇന്ന് 509 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 64,028 ആയി. ആകെ 7890 പേരാണ് ചികിൽസയിൽ കഴിയുന്നത്. ഇവരിൽ 117 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 3,450 പേർക്കാണു കൊവിഡ് പരിശോധന നടത്തിയത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 5,35,803 ആയി


 


വാർത്തകൾ

Sign up for Newsletter



top