01
October 2020 - 7:40 pm IST

Download Our Mobile App

Flash News
Archives

National

death man.jpg

 ജമ്മു കശ്മീരിൽ ഭീകരരുടെ വെടിയേറ്റ ബിജെപി നേതാവ് മരിച്ചു

Published:10 August 2020

ശ്രീനഗറിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്

ശ്രീനഗർ:  ജമ്മു കശ്മീരിൽ ഭീകരരുടെ വെടിയേറ്റ ബിജെപി നേതാവ് മരിച്ചു.ബിജെപി പിന്നാക്ക മോർച്ചയുടെ ബുദ്ഗാം ജില്ല പ്രസിഡന്റെ അബ്ദുൽ ഹമീദ് നജാർ മരിച്ചു. ശ്രീനഗറിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ഞായറാഴ്ച രാവിലെയാണ് മോഹീന്ദ്പുര ഗ്രാമവാസിയായ അബ്ദുൽ ഹമീദ് നജറിനെ ഭീകരർ വെടിവെച്ചത്. ഓംപോര റെയിൽവേ സ്‌റ്റേഷന് സമീപത്തുവച്ചാണ് വെടിയേറ്റത്.

വയറിൽ വെടിയേറ്റ നജർ ശ്രീനഗറിലെ ശ്രീ മഹാരാജ ഹരിസിങ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഒരാഴ്ചക്കിടെ തീവ്രവാദികൾ ആക്രമിക്കുന്ന മൂന്നാമത്തെ ബി.ജെ.പി പ്രവർത്തകനാണ് ഹമീദ് നേരത്തേ തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിൽ ഒരു ബി.ജെ.പി നേതാവ് കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. 


വാർത്തകൾ

Sign up for Newsletter



top